'കൊലൈ'യുമായി വിജയ് ആന്‍റണി; കേരളത്തിലെത്തിക്കുന്നത് ഇ 4 എന്‍റര്‍ടെയ്ന്‍‍മെന്‍റ്

Published : Jul 19, 2023, 08:41 AM IST
'കൊലൈ'യുമായി വിജയ് ആന്‍റണി; കേരളത്തിലെത്തിക്കുന്നത് ഇ 4 എന്‍റര്‍ടെയ്ന്‍‍മെന്‍റ്

Synopsis

മർഡർ മിസ്റ്ററി വിഭാഗത്തില്‍ പെടുന്ന ചിത്രം

വിജയ് ആന്റണി നായകനായി ബാലാജി കുമാർ സംവിധാനം ചെയ്യുന്ന കൊലൈ എന്ന ചിത്രം ജൂലൈ 21ന് കേരളത്തില്‍ പ്രദര്‍ശനം ആരംഭിക്കും. ഇ 4 എന്റർടെയ്ന്‍‍മെന്‍റ് ചിത്രം കേരളത്തിൽ വിതരണം ചെയ്യും. ഇൻഫിനിറ്റി ഫിലിം വെഞ്ചേഴ്‌സ്, ലോട്ടസ് പിക്‌ചേഴ്‌സ് എന്നീ ബാനറുകളില്‍ കമൽ ബോഹ്റ, ജി ധനഞ്ജയ, ബി പ്രദീപ്, പങ്കജ് ബോഹ്റ, ദുരൈസിംഗം പിള്ള, സിദ്ധാർത്ഥ ശങ്കർ, ആർ വി എസ് അശോക് കുമാർ എന്നിവർ ചേര്‍ന്നാണ് നിർമ്മാണം. റിതിക സിംഗ്, മീനാക്ഷി ചൗധരി എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

മർഡർ മിസ്റ്ററി ആയിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നക്. വിജയ് ആന്റണി ഇതുവരെ ചെയ്ത വേഷങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായ കഥാപാത്രവും ചിത്രവുമായിരിക്കും ഇതെന്ന് അണിയറക്കാര്‍ പറയുന്നു. ഛായാഗ്രഹണം ശിവകുമാർ വിജയൻ, എഡിറ്റിംഗ് ആർ കെ സെൽവ, സംഗീതം ഗിരീഷ് ഗോപാലകൃഷ്ണൻ, ആർട്ട് ഡയറക്ടർ കെ രാമുസ്വാമി, സ്റ്റണ്ട് കോഡിനേറ്റര്‍ മഹേഷ് മാത്യു, സ്റ്റിൽസ് മഹേഷ് ജയചന്ദ്രൻ.

ALSO READ : 'ജയിലില്‍ നിന്ന് നേതാവിനെ രക്ഷപെടുത്താന്‍ ശ്രമിക്കുന്ന ഗ്യാങ്'? 'ജയിലര്‍' കഥാസംഗ്രഹത്തില്‍ ആശയക്കുഴപ്പം

'കൊലൈ' ട്രെയ്‍ലര്‍

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

മിഥുൻ മാനുവൽ തോമസ്- ജയസൂര്യ ചിത്രം 'ആട് 3' പാക്കപ്പ്; റിലീസ് പ്രഖ്യാപിച്ചു
സോഷ്യൽ മീഡിയയെ ഇളക്കിമറിക്കാനായി 'തള്ള വൈബ്'; പ്രകമ്പനത്തിലെ ആദ്യ ലിറിക്കൽ വീഡിയോ പുറത്ത്