ജോയ് മാത്യു, കോട്ടയം നസീര്‍, വി കെ പ്രകാശ്; 'ലാ ടൊമാറ്റിന' വരുന്നു

Published : Aug 07, 2021, 02:41 PM IST
ജോയ് മാത്യു, കോട്ടയം നസീര്‍, വി കെ പ്രകാശ്; 'ലാ ടൊമാറ്റിന' വരുന്നു

Synopsis

ടി അരുണ്‍ കുമാറിന്‍റെ രചനയില്‍ സജീവന്‍ അന്തിക്കാട് സംവിധാനം

ജോയ് മാത്യു, കോട്ടയം നസീര്‍, വി കെ പ്രകാശ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം വരുന്നു. 'ലാ ടൊമാറ്റിന' എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സജീവന്‍ അന്തിക്കാട് ആണ്. ടി അരുണ്‍ കുമാറിന്‍റെ ഇതേ പേരിലുള്ള കഥയെ ആസ്‍പദമാക്കിയാണ് സിനിമ. അരുണ്‍ തന്നെയാണ് ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം. നവാഗതനായ രമേഷ് രാജശേഖരനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ ഉണ്ട്.

സംവിധായകന്‍ സജിന്‍ ബാബുവാണ് ഈ ചിത്രത്തിന്‍റെ ശബ്‍ദസംവിധാനം നിര്‍വ്വഹിക്കുന്നത്. ഛായാഗ്രഹണം മഞ്ചു ലാല്‍. എഡിറ്റിംഗ് വേണുഗോപാല്‍. മേക്കപ്പ് പട്ടണം ഷാ. ഫ്രീതോട്ട് സിനിമയുടെ ബാനറില്‍ സിന്ധു എം ആണ് നിര്‍മ്മാണം. ചിത്രീകരണം സെപ്റ്റംബര്‍ 20ന് തുടങ്ങാനാണ് ആലോചന. ടൊവീനോ തോമസ് ആണ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ അവതരിപ്പിച്ചത്.

ടി അരുണ്‍ കുമാറിന്‍റെ രചനയില്‍ സജീവന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രവും പുറത്തുവരാനുണ്ട്. 'ടോള് Hdjr 1600-600-60' ആണ് ഈ ചിത്രം. പരീക്ഷണ സ്വഭാവമുള്ള ത്രില്ലര്‍ എന്നാണ് അണിയറക്കാര്‍ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

പൃഥ്വിരാജും മഞ്‍ജു വാര്യരും ഒന്നിക്കുന്നു, സംവിധാനം രാഹുല്‍‌ സദാശിവൻ?
മോഹൻലാലിന്റെ മോണോലോഗിൽ ഞാൻ കരഞ്ഞു', അതുപോലൊരു സിനിമയുണ്ടായിട്ടില്ലെന്നും വിനായക് ശശികുമാര്‍