കൊവിഡില്‍ തിയറ്റര്‍ വിടേണ്ടിവന്ന 'കോഴിപ്പോര്' ആമസോണ്‍ പ്രൈമില്‍

Published : Jan 21, 2021, 01:27 PM ISTUpdated : Jan 21, 2021, 01:29 PM IST
കൊവിഡില്‍ തിയറ്റര്‍ വിടേണ്ടിവന്ന 'കോഴിപ്പോര്' ആമസോണ്‍ പ്രൈമില്‍

Synopsis

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 6ന് ആയിരുന്നു ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ്.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചില്‍ തിയറ്ററുകള്‍ അടച്ചപ്പോള്‍ പെട്ടുപോയ ചില സിനിമകളുണ്ട്. പ്രേക്ഷകരിലേക്ക് എത്താന്‍ രണ്ടാഴ്ച പോലും ലഭിക്കാതിരുന്ന ചിത്രങ്ങളുടെ കൂട്ടത്തിലാണ് നവാഗതരായ ജിനോയ്-ജിബിറ്റ് സംവിധാനം ചെയ്ത 'കോഴിപ്പോര്' എന്ന സിനിമയും. ഇപ്പോഴിതാ ചിത്രം പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 6ന് ആയിരുന്നു ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ്.

ജെ പിക് മൂവിസിന്‍റെ ബാനറിൽ വി ജി ജയകുമാർ ആണ് നിര്‍മ്മാണം. ജിനോയ് ജനാര്‍ദ്ദനന്‍റേതാണ് തിരക്കഥ. പൗളി വത്സൻ, ജോളി ചിറയത്ത്, ഇന്ദ്രൻസ്, വീണ നന്ദകുമാർ, നവജിത് നാരായണൻ, ജിനോയ് ജനാർദ്ദനൻ, സോഹൻ സീനുലാൽ, അഞ്ജലി നായർ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഛായാഗ്രഹണം രാഗേഷ് നാരായണൻ. ബിജിബാൽ സംഗീതം പകര്‍ന്നിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് വിനായക് ശശികുമാറാണ്. അപ്പു ഭട്ടതിരി എഡിറ്റിംഗും ഷെഫിൻ മായൻ സൗണ്ട് ഡിസൈനിംഗും നിര്‍വ്വഹിച്ചിരിക്കുന്നു.

 

'ഗാഗുൽത്താ ലെയ്‍നി'ൽ താമസിക്കുന്ന അയൽവാസികളായ 'മേരി'യുടെയും 'ബീന'യുടേയും അവരുടെ കുടുംബത്തിന്‍റെയും കഥയാണ് 'കോഴിപ്പോരി'ല്‍ അവതരിപ്പിക്കപ്പെടുന്നത്. സരിൻ, ജിബിറ്റ്, പ്രവീൺ ടി ജെ, ബിറ്റോ ഡേവിസ്, ശങ്കർ ഇന്ദുചൂഡൻ, ഷൈനി സാറാ, നന്ദിനിശ്രീ, ഗീതി സംഗീത, സമീക്ഷ നായർ, അർഷിത് സന്തോഷ്, അസീസ് നെടുമങ്ങാട്, വിനീത് ഇടക്കൊച്ചി എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍