'ദിവ്യയ്ക്ക് സ്റ്റണ്ട് മാസ്റ്റർ ഒന്നും വേണ്ട, നോക്കാൻ ഞാനേ ഉള്ളൂ'; മനസ് തുറന്ന് ക്രിസ് വേണു​ഗോപാല്‍

Published : Jan 21, 2025, 05:02 PM IST
'ദിവ്യയ്ക്ക് സ്റ്റണ്ട് മാസ്റ്റർ ഒന്നും വേണ്ട, നോക്കാൻ ഞാനേ ഉള്ളൂ'; മനസ് തുറന്ന് ക്രിസ് വേണു​ഗോപാല്‍

Synopsis

മനസ് തുറന്ന് ഇരുവരും

വിവാഹം, കരിയർ, വ്യക്തിജീവിതം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് മനസു തുറന്ന് അടുത്തിടെ വിവാഹിതരായ ക്രിസ് വേണുഗോപാലും ദിവ്യ ശ്രീധറും. അടുത്തിടെ ഇരുവരും അമൃത ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ആനീസ് കിച്ചണിൽ അതിഥികളായി എത്തിയിരുന്നു. അഭിനയ ജീവിതത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും വിവാഹ ശേഷമുള്ള വിശേഷങ്ങളുമൊക്കെയായിരുന്നു ഇരുവരും പങ്കുവെച്ചത്. ‌‌

അഭിനേത്രിയെന്ന നിലയിൽ ദിവ്യയ്ക്ക് ഭയങ്കര ഡെഡിക്കേഷനാണെന്നും എന്നാൽ ഒരു ലിമിറ്റ് ക്രോസ് ചെയ്യുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും ക്രിസ് വേണു​ഗോപാൽ അഭിമുഖത്തിൽ പറഞ്ഞു. വയ്യാതായിക്കഴിഞ്ഞാൽ നോക്കാൻ താനേ ഉണ്ടാവുള്ളൂ എന്ന് ക്രിസ് പറഞ്ഞപ്പോൾ, അത് ശരിയാണ്, ചിലപ്പോൾ താൻ ആരോഗ്യം പോലും നോക്കാറില്ല എന്നായിരുന്നു ദിവ്യയുടെ പ്രതികരണം. തനിക്ക്  അഭിനയം അത്രയും ഇഷ്ടമാണെന്നും മതിലിൽ ഇടിച്ചുവീഴുന്ന ഒരു സീൻ ഉണ്ടെങ്കിൽ ഒറിജിനാലിറ്റിക്കു വേണ്ടി ശരിക്കും മതിലിൽ തലയിടിക്കാൻ പോലും മടിയില്ലെന്നും ദിവ്യ കൂട്ടിച്ചേർത്തു. ഒരു സീരിയലിൽ പോലീസ് ഉദ്യോ​ഗസ്ഥൻ തല്ലുന്ന സീൻ ഉണ്ട്. ആ സീനിൽ ശരിക്കും അടി വാങ്ങിയെന്നും ദിവ്യ അഭിമുഖത്തിൽ പറഞ്ഞു. 

''ചെയ്യുന്നത് നന്നായി ചെയ്താലേ മനസിന് തൃപ്തിയാവൂ എന്നത് ഏതൊരു അഭിനേതാവിനും തോന്നുന്ന കാര്യമാണ്. വില്ലത്തിയാണെങ്കിൽ മതിലിലൊക്കെ ചെന്ന് ഇടിച്ച് തലയിൽ മുറിവൊക്കെയായിട്ട് വരും. സ്റ്റണ്ട്  മാസ്റ്ററൊന്നും വേണ്ടാത്ത ആർടിസ്റ്റാണ്. റിയലായിട്ട് അടിക്കാൻ പറഞ്ഞ് അടി വാങ്ങിയിട്ട് വരും'' എന്നും ക്രിസ് കൂട്ടിച്ചേർത്തു. 

ഒരു മെന്റൽ ഹെൽത്ത് പ്രൊഫഷണൽ എന്ന നിലയിലുള്ള തന്റെ അനുഭവങ്ങളും ഉൾക്കാഴ്ചകളും ക്രിസ് വേണു​ഗോപാൽ അഭിമുഖത്തിൽ പങ്കുവെച്ചു. മൈന്റ് അപ്സറ്റ് ആണ് തനിക്കൊരു സെഷൻ തരുമോ എന്ന് ചോദിച്ച് ദിവ്യ തന്നെ മുൻപ് സമീപിച്ചിട്ടുണ്ടെന്നും വിവാഹത്തിനു മുൻപായിരുന്നു അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ALSO READ : 'ദ സീക്രട്ട് ഓഫ് വിമെന്‍' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

ഫൺ റൈഡ്, ടോട്ടൽ എൻ്റർടെയ്നർ; ഖജുരാഹോ ഡ്രീംസ് റിവ്യൂ
'അതിലും മനോഹരം ഈ തിരിച്ചുവരവ്'; 'കളങ്കാവലി'നെക്കുറിച്ച് സജിന്‍ ബാബു