
കര്‍ഷക സമരത്തെക്കുറിച്ചുള്ള പോപ്പ് താരം റിഹാനയുടെ ട്വിറ്റിന് പിന്നാലെ രൂപപ്പെട്ട 'ട്വിറ്റര്‍ യുദ്ധ'ത്തില്‍ അഭിപ്രായ പ്രകടനവുമായി നടനും ബിജെപി അംഗവുമായ കൃഷ്ണകുമാര്‍. കര്‍ഷകര്‍ സന്തുഷ്ടരാണെന്നും ദില്ലിയിലെ സമരത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നത് 'ഡമ്മി കര്‍ഷകര്‍' ആണെന്നും കൃഷ്ണകുമാര്‍ ആരോപിച്ചു.
കൃഷ്ണകുമാറിന്‍റെ ഫേസ്ബുക്ക് കുറിപ്പ്
ഭാരതം ശക്തമായ ഒരു രാജ്യമാണ്. ഭാരതീയർ അതിശക്തരും. നമ്മൾ ഒരു വലിയ കുടുംബമാണ്. കുടുംബത്തിൽ നിറയെ സന്തോഷവും ഇടയ്ക്കു ചില ദുഖങ്ങളും അത് ചിലപ്പൊ കൊച്ചു കൊച്ചു പ്രശ്നങ്ങളുമായി മാറാം. നല്ല കുടുംബവും കുടുംബ നാഥനും ഉള്ളതിനാൽ നമുക്കത് തീർക്കാവുന്നതേയുള്ളു. അവിടെയാണ് പരാജിതരായ അയല്‍വക്കകാരുടെ റോൾ. അതും ഇതുവരെ കേൾക്കാത്ത ചില "സെലിബ്രിറ്റീസിന്‍റെ" രംഗപ്രവേശം. കുത്തിത്തിരിപ്പിനായി ചില വ്യാജ പ്രചരണങ്ങളുമായി ഒന്ന് പണിതു നോക്കി. കർഷകർ നമ്മുടെ സ്വന്തം സഹോദരങ്ങളാണ്. അവർ സന്തുഷ്ടരും, അവർ അവരുടെ കൃഷിയിടങ്ങളിലുമാണ്. അതുകൊണ്ടാണല്ലോ നമ്മുടെ അന്നം മുട്ടാതെ പോകുന്നതും.
ചില ഡമ്മി കർഷകർ ഡൽഹിയിൽ കാട്ടിക്കൂട്ടിയ വ്യാജ കർഷക സമരത്തിന് പിന്നാലെ ചില രാജ്യങ്ങളിലെ മൂന്നാകിട സെലിബ്രിറ്റീസിനു കാശുകൊടുത്തു കൂലിക്കേഴുതിപിച്ച ചില ട്വീറ്റുകൾ പ്രത്യക്ഷപെട്ടു.. പക്ഷെ ഭരതത്തിന്റെ, ലോകം അറിയുന്ന, ലോകം ബഹുമാനിക്കുന്ന ശെരിയായ സെലിബ്രിറ്റിസ്, ലോകം കണ്ട ഏറ്റവും മികച്ച ബാറ്റസ്മാനായ സച്ചിൻ തെണ്ടുല്‍ക്കറുടെ നേതൃത്വത്തിൽ ആഞ്ഞടിച്ചപ്പോൾ വിദേശിപ്പട ഗ്രൗണ്ടിനു പുറത്തായി. എല്ലാം തീർന്നു.
സ്പോർട്സ്, സിനിമ, രാഷ്ട്രീയം തുടങ്ങി എല്ലാ മേഖലകളിലെയും സെലിബ്രിറ്റീസ് അവരവരുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ തിരിച്ചടിച്ചു ശത്രുവിനെ നിശബ്ദമാക്കി. ഇതാണ് ശരിയായ ഭാരതവും ഭാരതീയരും. നമ്മളോട് കളിക്കല്ലേ. മാന്തിയാൽ വലിച്ചു കീറും. ഇതാണ് പുതിയ ഇന്ത്യ. ജയ് ഹിന്ദ്
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ