ഡ്രാ​ഗൺ ഫ്രൂട്ട് എങ്ങനെ കൃഷി ചെയ്യാം; വീഡിയോയുമായി കൃഷ്ണകുമാർ, വൈറൽ

By Web TeamFirst Published Jan 22, 2021, 9:57 AM IST
Highlights

ഒരാഴ്ച മുമ്പുള്ള താരത്തിന്റെ വീഡിയോയാണ് വീണ്ടും ശ്രദ്ധനേടുന്നത്.

ഗുജറാത്ത് സർക്കാർ ഡ്രാഗൺ ഫ്രൂട്ടിനെ ‘കമലം‘ ആക്കിയതോടെ വാർത്തകളിലും ട്രോളുകളിലും നിറയെ ഈ പഴമാണ്. ഇപ്പോഴിതാ ഡ്രാഗൺ ഫ്രൂട്ട് എങ്ങനെ എളുപ്പത്തില്‍ വീട്ടിൽ കൃഷി ചെയ്യാമെന്ന് വിവരിക്കുന്ന നടൻ കൃഷ്ണകുമാറിന്റെ വീഡിയോയാണ് വൈറലാകുന്നത്. ഒരാഴ്ച മുമ്പുള്ള താരത്തിന്റെ വീഡിയോയാണ് വീണ്ടും ശ്രദ്ധനേടുന്നത്. 

ഡ്രാഗണ്‍ ഫ്രൂട്ട് എങ്ങനെ നടണമെന്നും പരിപാലിക്കണമെന്നും വളരെ വിശദമായി തന്നെ കൃഷ്ണകുമാർ വീഡിയോയിൽ പറയുന്നു. തന്റെ യുട്യൂബ് ചാനലിലൂടെയാണ് കൃഷ്ണകുമാറിന്റെ വിശദീകരണം.

ഡ്രാ​ഗൺ ഫ്രൂട്ട് താമരയുടെ രൂപത്തിന് സമാനമായതിനാല്‍ കമലമെന്നാണ് ഇതിന് ഗുജറാത്ത് നൽകിയ പുതിയ പേര്. ഡ്രാഗണ്‍ എന്ന പേര് ഒരു പഴത്തിന് ഉപയോഗിക്കുന്നത് ഉചിതമല്ലെന്നുമാണ് മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞത്. താമരയ്ക്ക് സംസ്കൃതത്തിലുള്ള കമലമെന്ന പേരാവും ഡ്രാഗണ്‍ ഫ്രൂട്ടിന് അനുയോജ്യമെന്നും വിജയ് രൂപാണി വിശദമാക്കിയിരുന്നു.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഗുജറാത്തിലെ കച്ചിലും നവസാരിയിലുമുള്ള കര്‍ഷകര്‍ വ്യാപകമായി ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി ചെയ്യുന്നുണ്ട്. ഗുജറാത്തിലെ ബിജെപി ഓഫീസിന്‍റെ പേരും കമലം എന്നാണ്. 2020 ജൂലൈ 26ന് പ്രധാനമന്ത്രി നടത്തിയ റേഡിയോ സംഭാഷണമായ മന്‍ കി ബാത്തിലും ഡ്രാഗണ്‍ ഫ്രൂട്ടിനേക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നു. 

click me!