ഷൈൻ ടോം ചാക്കോ, ദുർ​ഗ കൃഷ്ണ, സ്വാസിക എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

കൃ​ഷ്ണ​ ​ശ​ങ്ക​ർ കേന്ദ്ര കഥാപാത്രമായി എത്തുന്ന 'കുടുക്ക് 2025'ന്റെ(Kudukku 2025) ടീസർ പുറത്തിറങ്ങി. ഏറെ നി​ഗൂഢതകൾ ഉണർത്തുന്ന രീതിയിലാണ് ടീസർ തയ്യാറാക്കിയിരിക്കുന്നത്. 'അ​ള്ള് ​രാ​മേ​ന്ദ്ര​ന്' ​ശേ​ഷം​ ​സംവി​ധായകൻ ബി​ല​ഹ​രി​ ഒരുക്കുന്ന ചിത്രം 2025ലെ ​കഥയാണ് പറയുന്നത്. 

മനുഷ്യന്റെ സ്വകാര്യതയാണ് പ്രമേയം. ഷൈൻ ടോം ചാക്കോ, ദുർ​ഗ കൃഷ്ണ, സ്വാസിക എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. കൊവിഡ് നിയന്ത്രണങ്ങളോടെ തിരഞ്ഞെടുത്ത സ്വകാര്യ ഇടങ്ങളിലായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം. നവംബറിൽ ആണ് ഷൂട്ടിങ് ആരംഭിച്ചത്. ചിത്രം ഉടന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. 

തിയറ്ററുകളിൽ 'കടുവ'യുടെ വിളയാട്ടം; നന്ദി പറഞ്ഞ് ഷാജി കൈലാസ്

റെ നാളത്തെ കാത്തിരിപ്പുകൾക്കൊടുവിൽ പൃഥ്വിരാജ് ചിത്രം 'കടുവ'(Kaduva) ഇന്ന് തിയറ്ററുകളിൽ എത്തി. നിയമ തടസ്സങ്ങള്‍ മാറിയാണ് ഷാജി കൈലാസ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്. പൃഥ്വിരാജ് നായകനായി എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 'പൃഥ്വിരാജിന്റെ വിളയാട്ടം, ഷാജി കൈലാസ് എന്ന മാസ് സംവിധായകന്റെ മെ​ഗാ മാസ് തിരിച്ചുവരവ്' എന്നൊക്കെയാണ് പ്രേക്ഷക പ്രതികരണങ്ങൾ. ഈ അവസരത്തിൽ ചിത്രം ഏറ്റെടുത്ത പ്രേക്ഷകർക്ക് നന്ദി പറയുകയാണ് ഷാജി കൈലാസ്.

'നന്ദി....ഒത്തിരി സ്നേഹത്തോടെ.. ആവേശത്തോടെ ഞങ്ങളുടെ കടുവയെ സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി.. ഈ സ്നേഹം മുന്നോട്ടുള്ള യാത്രക്കുള്ള ഊർജമായി മാറുന്നു..!', എന്നാണ് ഷാജി കൈലാസ് സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. പിന്നാലെ നിരവധി പേരാണ് ആശംസകളുമായി രം​ഗത്തെത്തിയത്. 

Vikram : 'വിക്ര'ത്തിന്റെ ഒറിജിനല്‍ ബാക്ക്‍ഗ്രൗണ്ട് സ്‍കോര്‍ പുറത്ത്

നീണ്ട ഇടവേളക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കടുവ. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മ്മാണം. ആദം ജോണിന്റെ സംവിധായകനും 'ലണ്ടൻ ബ്രിഡ്‍ജ്', 'മാസ്റ്റേഴ്‍സ്' എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് 'കടുവ'യുടെയും രചന നിര്‍വഹിച്ചിരിക്കുന്നത്.