Kochaal trailer : കൃഷ്‍ണ ശങ്കര്‍ നായകനാകുന്ന 'കൊച്ചാള്‍', ട്രെയിലര്‍ പുറത്തുവിട്ടു

Published : Jun 02, 2022, 08:06 PM IST
Kochaal trailer : കൃഷ്‍ണ ശങ്കര്‍ നായകനാകുന്ന 'കൊച്ചാള്‍', ട്രെയിലര്‍ പുറത്തുവിട്ടു

Synopsis

കൃഷ്‍ണ ശങ്കര്‍ നായകനാകുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു (Kochaal trailer).

ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട് നായകനിരയിലേക്ക് ഉയര്‍ന്ന നടനാണ് കൃഷ്‍ണ ശങ്കര്‍. കൃഷ്‍ണ ശങ്കര്‍ നായകനാകുന്ന പുതിയ സിനിമയാണ് 'കൊച്ചാള്‍'. 'കൊച്ചാള്‍' എന്ന സിനിമയുടെ ട്രെയിലര്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുകയാണ്. മോഹൻലാല്‍ ആണ് 'കൊച്ചാള്‍' സിനിമയുടെ ട്രെയിലര്‍ പുറത്തിറക്കിയത് (Kochaal trailer).

പൊലീസില്‍ ചേരണം എന്ന് ആഗ്രഹിക്കുന്ന 'ശ്രീക്കുട്ടൻ' എന്ന ചെറുപ്പക്കാരനായിട്ടാണ് കൃഷ്‍ണ ശങ്കര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഉയരം കുറഞ്ഞതിനാല്‍ ടെസ്റ്റുകളില്‍ പരാജിതനാകുകയാണ്. എന്നാല്‍ ഒരിക്കല്‍ 'ശ്രീക്കുട്ട'ന് പൊലീസില്‍ ചേരാൻ കഴിഞ്ഞു. എങ്ങനെയാണ് 'ശ്രീക്കുട്ടൻ' പൊലീസില്‍ ചേരുന്നത് എന്നത് സസ്‍പൻസാണ്. തുടര്‍ന്നുള്ള സംഭവങ്ങളാണ് 'കൊച്ചാള്‍' സിനിമ പറയുന്നത്.

ശ്യാം മോഹന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഥ, തിരക്കഥ, സംഭാഷണം- മിഥുന്‍ പി മദനന്‍, പ്രജിത്ത് കെ പുരുഷന്‍ എന്നിവരാണ്. ദീപ് നഗ്‍ദ ആണ് ചിത്രം നിര്‍മിക്കുന്നത്.  ജിനു പി കെ ആണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കണ്‍ട്രോളര്‍.

ജോമോൻ തോമസ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. മിസ് കേരള സെമി ഫൈനലിസ്റ്റായ ചൈതന്യയാണ് നായിക.വിജയരാഘവന്‍, മുരളിഗോപി, ഇന്ദ്രന്‍സ്, രണ്‍ജിപണിക്കര്‍, കൊച്ചുപ്രേമന്‍, ഷറഫുദ്ദീന്‍, ഷൈന്‍ ടോം ചാക്കോ, ചെമ്പില്‍ അശോകന്‍, മേഘനാഥന്‍, ശ്രീകാന്ത് മുരളി, അസീം ജമാല്‍, ഗോകുലന്‍, അക്രം മുഹമ്മദ്, കലാരഞ്ജിനി, സേതുലക്ഷ്‍മി, ശ്രീലക്ഷ്‍മി, ആര്യസലിം തുടങ്ങിയവരാണ് അഭിനേതാക്കള്‍. ചിത്രസംയോജനം ബിജിഷ് ബാലകൃഷ്‍ണൻ, കളറിസ്റ്റ് ലിജു പ്രഭാകര്‍, പശ്ചാത്തല സംഗീതം മണികണ്ഠൻ അയ്യപ്പ, പ്രൊഡക്ഷൻ ഡിസൈനര്‍ ത്യാഗു തവനുര്‍, മേക്കപ്പ് റോണെക്സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈനര്‍ നിസാര്‍ റഹ്‍മത്, ഫൈറ്റ് കൊറിയോഗ്രാഫര്‍ മാഫിയ ശശി,, സൗണ്ട് ഡിസൈൻ എ ബി ജുബിൻ, സൗണ്ട് മിക്സിംഗ് സന്ദീപ് ശ്രീധരൻ, ടീസര്‍ ആൻഡ് ട്രെയിലര്‍ കട്‍സ് ലിന്റോ കുര്യൻ എന്നിവരാണ് മറ്റ് പ്രവര്‍ത്തകര്‍. ജൂണ്‍ 10നാണ് റിലീസ്.

Read More : 'ഉറപ്പായും ബ്ലോക്ബസ്റ്ററാകും', കമല്‍ഹാസന്റെ 'വിക്ര'മിന്റെ ആദ്യ റിവ്യു

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'സീരീയൽ കണ്ട് ഡിവോഴ്‍സിൽ നിന്ന് പിൻമാറി, എന്നെ വിളിച്ച് നന്ദി പറഞ്ഞു'; അനുഭവം പറഞ്ഞ് ഷാനവാസ്
ഒടുവില്‍ പരാശക്തി തമിഴ്‍നാട്ടില്‍ നിന്ന് ആ മാന്ത്രിക സംഖ്യ മറികടന്നു