Sarkaru Vaari Paata : മഹേഷ് ബാബുവിന്റെ 'സര്‍ക്കാരു വാരി പാട്ട' ആമസോണ്‍ പ്രൈമില്‍ വാടകയ്‍ക്ക്

Published : Jun 02, 2022, 06:29 PM ISTUpdated : Jun 07, 2022, 06:52 PM IST
Sarkaru Vaari Paata : മഹേഷ് ബാബുവിന്റെ 'സര്‍ക്കാരു വാരി പാട്ട' ആമസോണ്‍ പ്രൈമില്‍ വാടകയ്‍ക്ക്

Synopsis

മഹേഷ് ബാബു നായകനായ ചിത്രം ആമസോണ്‍ പ്രൈമില്‍ കാണാം (Sarkaru Vaari Paata).


മഹേഷ് ബാബു നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമായിരുന്നു 'സര്‍ക്കാരു വാരി പാട്ട'. കീര്‍ത്തി സുരേഷ് ആണ് ചിത്രത്തില്‍ നായികയായത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തീയറ്ററുകളില്‍ നിന്ന് ലഭിച്ചിരുന്നത്. ഇപ്പോഴിതാ മഹേഷ് ബാബു ചിത്രം ആമസോണ്‍ പ്രൈം വീഡിയോയിലും ലഭ്യമാകുകയാണ് (Sarkaru Vaari Paata).

'സര്‍ക്കാരു വാരി പാട്ട'ചിത്രം സാധാരണ സ്‍ട്രീം തുടങ്ങുന്നതിനി മുന്നേ ലഭ്യമാക്കുകയാണ് ആമസോണ്‍ പ്രൈം വീഡിയോ. വാടകയ്‍ക്കാണ് മഹേഷ് ബാബു ചിത്രം ലഭ്യമാകുക. 199 രൂപയ്‍ക്കാണ് ലഭ്യമാകുക. മഹേഷ് ബാബു നായകനായ ചിത്രം 10 ദിവസത്തിന് ശേഷം എല്ലാ സബ്‍സ്‍ക്രൈബേഴ്‍സിനും ലഭ്യമാകും.

മൈത്രി മൂവി മേക്കേഴ്‍സും മഹേഷ് ബാബു എന്റര്‍ടെയ്‍ൻമെന്റ്‍സും ചേര്‍ന്നാണ് 'സര്‍ക്കാരു വാരി പാട്ട' നിര്‍മിച്ചത്. ഒരു ആക്ഷൻ റൊമാന്റിക് ചിത്രമായിട്ടായിരുന്നു സര്‍ക്കാരു വാരി പാട്ട എത്തിയത്. കീര്‍ത്തി  സുരേഷിന് മികച്ച കഥാപാത്രമായിരുന്നു ചിത്രത്തില്‍.  സമുദ്രക്കനി, വന്നേല കിഷോര്‍, സൗമ്യ മേനോൻ തുടങ്ങിയവരും  'സര്‍ക്കാരു വാരി പാട്ട'യില്‍ അഭിനയിക്കുന്നു.

 'സര്‍ക്കാരു വാരി പാട്ട'യെന്ന ചിത്രത്തിന്റെ മ്യൂസിക്കിന്റെ അവകാശം സ്വന്തമാക്കിയിരിക്കുന്നത് സരിഗമ തെലുങ്കാണ്. മഹേഷ് ബാബു ചിത്രം 'സര്‍ക്കാരു വാരി പാട്ട' മെയ് 12നാണ് തിയറ്ററുകളിലെത്തിയത്. ആര്‍ മധിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.  സംവിധായകൻ പരശുറാമിന്റേതു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും. ഹൈദരാബാദ്, യുഎസ്, ദുബായ് തുടങ്ങിയവടങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായകനാകുക മഹേഷ് ബാബുവാണ്. ഒരു ആക്ഷൻ ത്രില്ലര്‍ ഡ്രാമയായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷം പകുതിയോടെ ചിത്രം ഷൂട്ടിംഗ് ആരംഭിക്കും. വനത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ ചിത്രമെന്ന് തിരക്കഥാകൃത്തായ കെ വി വിജയേന്ദ്ര പ്രസാദ് പറഞ്ഞിരുന്നു.

Read More : 'ഉറപ്പായും ബ്ലോക്ബസ്റ്ററാകും', കമല്‍ഹാസന്റെ 'വിക്ര'മിന്റെ ആദ്യ റിവ്യു

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ