15 വര്‍ഷമായി മലയാളം ഫിലിം പോസ്റ്റര്‍ ഡിസൈനിംഗ് രംഗത്ത് പ്രവര്‍ത്തിച്ച് വരുന്ന കമ്പനിയാണ് യെല്ലോ ടൂത്ത്. 450ല്‍ അധികം മലയാള സിനിമകളുടെ പോസ്റ്ററുകള്‍ ഡിസൈന്‍ ചെയ്ത്, പ്രേക്ഷക മനസ്സുകളില്‍ യെല്ലോ ടൂത്ത് ഇടം നേടിക്കഴിഞ്ഞു.

പ്രമുഖ ഡിസൈനിംഗ് കമ്പനിയായ യെല്ലോ ടൂത്ത്‌സ് പുറത്തിറക്കിയ എഐ വീഡിയോ ഏറെ ശ്രദ്ധേയമാകുന്നു. മൂന്ന് മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ ആണിത്. യെല്ലോ ടൂത്ത്‌സിലെ സീനിയര്‍ എഐ വിഷ്വലൈസേഴ്‌സിന്റെ നേതൃത്വത്തില്‍, യെല്ലോ ടൂത്ത്‌സിന്റെ ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആയ ഗ്ലോബല്‍ അക്കാഡമി ഓഫ് ആര്‍ട്ടിസ്ട്രിയിലെ (ജിഎഎ) വിദ്യാര്‍ത്ഥികളുടെ പ്രോജക്ടിന്റെ ഭാഗമായി തയ്യാറാക്കിയ വീഡിയോയാണ് ആണിത്.

Add Asianetnews as a Preferred SourcegooglePreferred

നേരത്തെ യെല്ലോ ടൂത്ത്‌സ് പൂര്‍ണ്ണമായും എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഫിലിം പോസ്റ്റര്‍ പുറത്തിറക്കിയിരുന്നു ഇതും ഏറെ ശ്രദ്ധ നേടിയിരുന്നു. 15 വര്‍ഷമായി മലയാളം ഫിലിം പോസ്റ്റര്‍ ഡിസൈനിംഗ് രംഗത്ത് പ്രവര്‍ത്തിച്ച് വരുന്ന കമ്പനിയാണ് യെല്ലോ ടൂത്ത്. 450ല്‍ അധികം മലയാള സിനിമകളുടെ പോസ്റ്ററുകള്‍ ഇതിനകം ഇവര്‍ ഡിസൈന്‍ ചെയ്തിട്ടുണ്ട്, അവയെല്ലാം പ്രേക്ഷക മനസ്സുകളില്‍ യെല്ലോ ടൂത്ത് ഇടം നേടുകയും ചെയ്തിരുന്നു.

ഗ്ലോബല്‍ അക്കാദമി ഓഫ് ആര്‍ട്ടിസ്ട്രിയില്‍ പ്രധാനമായും 3ഡി മോഡലിംഗ്, ഫിലിം പോസ്റ്റര്‍ ഡിസൈന്‍, എഐ വീഡിയോ ക്രിയേഷന്‍, 3ഡി ഡിസൈന്‍ ആന്‍ഡ് അനിമേഷന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ഗ്രാഫിക് ഡിസൈന്‍ തുടങ്ങിയ കോഴ്‌സുകളാണുള്ളത്. നിരവധി ക്രിയേറ്റീവ് ഡിസൈനേഴ്‌സിന്റെ പ്രാക്ടിക്കല്‍ ക്ലാസുകളും വര്‍ക്ക്‌ഷോപ്പുകളിലൂടെയാണ് ജിഎഎയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് നടക്കാറുള്ളതെന്ന് അധികൃതർ പറയുന്നു.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming