'റോഷാക്ക്' ഓണത്തിന് എത്തിയേക്കില്ല, ബോക്സ് ഓഫീസില്‍ മോഹൻലാല്‍- മമ്മൂട്ടി പോരാട്ടത്തിന് കളമൊരുങ്ങുന്നു

Published : Aug 12, 2022, 10:59 PM ISTUpdated : Aug 12, 2022, 11:05 PM IST
'റോഷാക്ക്' ഓണത്തിന് എത്തിയേക്കില്ല, ബോക്സ് ഓഫീസില്‍ മോഹൻലാല്‍- മമ്മൂട്ടി പോരാട്ടത്തിന് കളമൊരുങ്ങുന്നു

Synopsis

മമ്മൂട്ടിയുടെ ഓണം റിലീസായി കരുതിയിരുന്ന ചിത്രമായിരുന്നു 'റോഷാക്ക്'.  

മമ്മൂട്ടി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'റോഷാക്ക്'.   'കെട്ട്യോളാണ് എന്റെ മാലാഖ' എന്ന ചിത്രത്തിനുശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്നുവെന്ന പ്രത്യേകതയും 'റോര്‍ഷാക്കി'നുണ്ട്. മമ്മൂട്ടിയുടെ ഓണം റിലീസായി എത്തുമെന്ന് കരുതിയിരുന്നു ചിത്രമാണ് 'റോഷാക്ക്'. എന്നാല്‍ ഓണത്തിന് ചിത്രം റിലീസ് ചെയ്‍തേക്കില്ല എന്ന വാര്‍ത്തയാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്നത്.

പോസ്റ്റ് പ്രൊഡക്ഷൻ ജോലികളില്‍ കാലതാമസം നേിരിടുന്നതിനാലാണ് 'റോഷാക്ക്' വൈകുന്നത്. സെപ്‍തംബര്‍ അവസാനം ചിത്രം റിലീസ് ചെയ്‍തേക്കുമെന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ ബോക്സ് ഓഫീസില്‍ ഒരിടവേളയ്‍ക്ക് ശേഷം മോഹൻലാല്‍ - മമ്മൂട്ടി പോരാട്ടത്തിന് കളമൊരുങ്ങും. പൂജ ഹോളിഡേയ്‍ക്ക് മോഹൻലാലിന്റെ 'മോണ്‍സ്റ്ററി'ന്റെ റിലീസ് ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

'റോഷാക്കി'ല്‍ മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്‍ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ , മണി ഷൊർണ്ണൂർ തുടങ്ങിയവർ അഭിനയിക്കുന്നു.

നിമീഷ് രവിയാണ് ഛായാഗ്രഹണം. സംഗീതം മിഥുൻ മുകുന്ദൻ, കലാ സംവിധാനം ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, ചമയം റോണക്സ് സേവ്യർ & എസ്സ് ജോർജ് , വസ്‍ത്രാലങ്കാരം സമീറ സനീഷ്, പ്രൊഡക്ഷൻ ഡിസൈനർ ബാദുഷ എന്നിവരാണ് അണിയറപ്രവർത്തകർ. പി ആർ ഒ പ്രതീഷ് ശേഖർ. മമ്മൂട്ടി കമ്പനിയുടെ രണ്ടാമത്തെ നിർമാണ സംരംഭം ആണ് ഈ ചിത്രം. 

' പുലിമുരുകനു ശേഷം മോഹൻലാലിനെ നായനാക്കി വൈശാഖ് സംവിധാനം ചെയ്യുന്നുവെന്നതു തന്നെയാണ് മോഹൻലാല്‍ ചിത്രം 'മോണ്‍സ്റ്റ'റിന്റെ ഏറ്റവും വലിയ ആകര്‍ഷണം. 'പുലിമുരുകന്റെ' രചയിതാവ് ഉദയകൃഷ്‍ണ തന്നെയാണ് മോണ്‍സ്റ്ററിന്റെ തിരക്കഥാകൃത്തും. സെപ്റ്റംബര്‍ 30ന്  ചിത്രം റിലീസ് ചെയ്‍തേക്കുമെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്യുന്നു. ഛായാഗ്രഹണം സതീഷ് കുറുപ്പ്. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, സംഗീതം ദീപക് ദേവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, സംഘട്ടനം സ്റ്റണ്ട് സില്‍വ, വസ്‍ത്രാലങ്കാരം സുജിത്ത് സുധാകരന്‍, സ്റ്റില്‍സ് ബെന്നറ്റ് എം വര്‍ഗീസ്, പ്രൊമോ സ്റ്റില്‍സ് അനീഷ് ഉപാസന, പബ്ലിസിറ്റി ഡിസൈന്‍സ് ആനന്ദ് രാജേന്ദ്രന്‍ തുടങ്ങിയവരാണ് അണിയറയില്‍. 

Read More : 'മൈക്കി'ലെ തകർപ്പൻ ഡാൻസ് നമ്പർ 'മൂവ് യുവർ ബോഡി' പുറത്തുവിട്ടു

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു