
അമ്പലക്കര ഗ്ലോബൽ ഫിലിംസിൻ്റെ ബാനറിൽ അനിൽ അമ്പലക്കര നിർമ്മിക്കുന്ന ഡോ. അഭിലാഷ് ബാബുവിൻ്റെ മൂന്നാമത് ചിത്രം 'കൃഷ്ണാഷ്ടമി: ദി ബുക്ക് ഓഫ് ഡ്രൈ ലീവ്‍സ്' പ്രദർശനത്തിന് സജ്ജമായി. ഇതിന് മുന്നോടിയായുള്ള പ്രിവ്യൂ നാളെ വൈകിട്ട് 5 മണിക്ക് കഴക്കൂട്ടത്തുള്ള ചലച്ചിത്ര അക്കാദമി മിനി തിയറ്ററിൽ നടക്കും. വൈലോപ്പിള്ളി ശ്രീധരമേനോന്റെ 'കൃഷ്ണാഷ്ടമി' എന്ന കവിതയുടെ ആധുനികകാല സിനിമാറ്റിക് വായനയാണ് ഈ പരീക്ഷണ ചിത്രം. സംവിധായകൻ ജിയോ ബേബി മുഖ്യവേഷത്തിൽ എത്തുന്ന സിനിമയിൽ ഔസേപ്പച്ചനാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. വൈലോപ്പിള്ളിയുടെ വരികൾക്ക് പുറമേ ബാബുവിന്റെ വരികളും സിനിമയിൽ ഉണ്ട്.
റുഖിയ ബീവി, ശ്രീപാർവ്വതി, പി കെ കുഞ്ഞ്, അപർണ അശോക്, രാജേഷ് ബി, അജിത് സാഗർ, ജിയോമി ജോർജ്, വിഷ്ണു ദാസ്, കെൻഷിൻ, ഫൈസൽ അനന്തപുരി, സൂര്യ എസ്, കൃഷ്ണൻ നായർ, രമേശ് മകയിരം, ഷാജി ശാസ്തമംഗലം, കൃഷ്ണദാസ്, ഷാജി എ ജോൺ, പ്രദീപ് കുമാർ, ഭാസ്കരൻ, അർഷാദ് ആസാദ്, അനീഷ് ആശ്രാമം, ശബരി എസ് ജീവൻ, സെബാസ്റ്റ്യൻ ജൂലിയൻ, അരുൺ മോഹൻ തുടങ്ങിയവരാണ് മറ്റ് പ്രധാന നടിനടന്മാർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കാർത്തിക് ജോഗേഷ്, ചായാഗ്രഹണം ജിതിൻ മാത്യു, എഡിറ്റർ അനു ജോർജ്, സൗണ്ട് രബീഷ്, പ്രൊഡക്ഷൻ ഡിസൈനർ ദിലീപ് ദാസ്, പ്രൊഡക്ഷൻ കൺട്രോളർ ജയേഷ് എൽ ആർ, പ്രോജക്ട് ഡിസൈനർ ഷാജി എ ജോൺ, പ്രൊഡക്ഷൻ മാനേജർ ശ്രീജിത്ത് വിശ്വനാഥർ, അസോസിയേറ്റ് ഡയറക്ടേർസ് അഭിജിത് ചിത്രകുമാർ, ഹരിദാസ്, മേക്കപ്പ് ബിനു സത്യൻ, കോസ്റ്റ്യൂം അനന്തപത്മനാഭൻ, പി ആർ ഒ- എ എസ് ദിനേശ്.