പ്രശ്‌നങ്ങളില്‍ നിന്ന് പ്രശ്‌നങ്ങളിലേക്ക് നീങ്ങുന്ന 'കുടുംബവിളക്ക്'- റിവ്യു

Published : Sep 14, 2022, 02:57 PM ISTUpdated : Sep 14, 2022, 03:00 PM IST
പ്രശ്‌നങ്ങളില്‍ നിന്ന് പ്രശ്‌നങ്ങളിലേക്ക് നീങ്ങുന്ന 'കുടുംബവിളക്ക്'- റിവ്യു

Synopsis

ഏഷ്യാനെറ്റിലെ 'കുടുംബവിളക്ക്' സീരിയലിന്റെ റിവ്യു.

ഉദ്വേഗജനകമായ മുഹൂര്‍ത്തങ്ങളിലൂടെ അതിവേഗം മുന്നോട്ട് പോകുന്ന പരമ്പരയാണ് 'കുടുംബവിളക്ക്'. 'സുമിത്ര' എന്ന വീട്ടമ്മയുടെ അതിജീവനമാണ് പരമ്പര സംവദിക്കുന്ന വിഷയം. ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ട വീട്ടമ്മയില്‍ നിന്നും, ലോകം അറിയുന്ന ബിസിനസ് വുമണായി മാറുകയാണ് 'സുമിത്ര'. തന്നെ ജീവിതത്തിന്റെ പാതിവഴിയില്‍ ഉപേക്ഷിച്ച് വിവാഹമോചനം നേടിയ ആളെക്കൊണ്ടുപോലും വീണ്ടും തന്നെ ഇഷ്‍ടപ്പെടുത്താന്‍, തന്റെ ജീവിതവിജയത്താല്‍ 'സുമിത്ര'യ്ക്ക് സാധിക്കുന്നുണ്ട്. 'സിദ്ധാര്‍ത്ഥ്' എന്നയാള്‍ 'സുമിത്ര'യെ ഉപേക്ഷിച്ച് 'വേദിക' എന്ന സ്ത്രീയെയായിരുന്നു വിവാഹം ചെയ്തത്. എന്നാല്‍ സിദ്ധാര്‍ത്ഥിന്റെ ആ ബന്ധവും വലിയൊരു പരാജയമായിരുന്നു.

'സുമിത്ര'യുടെ മക്കളുടെ പ്രശ്‌നങ്ങളും, 'വേദിക'യെക്കൊണ്ട് 'സുമിത്ര'യ്ക്കുണ്ടാകുന്ന പ്രശ്‌നങ്ങളും, 'സുമിത്ര'യെ തന്റെ അച്ഛനെക്കൊണ്ട് വിവാഹം  കഴിപ്പിക്കാനായി നടക്കുന്ന 'രോഹിത്തി'ന്റെ മകള്‍ തുടങ്ങിയവരാണ് പരമ്പരയിലെ നിലവിലെ പ്രശ്‌നക്കാര്‍. അച്ഛന് 'സുമിത്ര'യോട് പ്രണയമാണ് എന്ന് മനസ്സിലാക്കുന്ന 'പൂജ', വിവാഹക്കാര്യം 'സുമിത്ര'യോട് നേരിട്ട് ചോദിക്കുന്നുണ്ട്. എന്നാല്‍ 'സുമിത്ര' അക്കാര്യം ശരിയാകിലെന്ന് പറയുകയും സ്‌നേഹത്തോടെ 'പൂജ'യോട് പെരുമാറുകയുമായിരുന്നു. എന്നാല്‍ തിരികെ വീട്ടിലെത്തുന്ന 'പൂജ'യോട് അച്ഛന്‍ ദേഷ്യമായി പെരുമാറുകയും 'പൂജ' ആത്മഹത്യയ്ക്ക് ശ്രമിക്കുകയുമായിരുന്നു.

അതോടൊപ്പംതന്നെ, 'സുമിത്ര'യുടെ ഇളയ മകളായ 'ശീതള്‍' വലിയൊരു പ്രശ്‌നത്തില്‍ അകപ്പെടുകയാണ്. കോളേജില്‍ വച്ച് 'ശീതള്‍' പ്രണയത്തിലാകുന്ന ചെറുപ്പക്കാരന്‍ 'സച്ചിന്‍' മയക്കുമരുന്ന് മാഫിയയുമായി ബന്ധമുള്ളയാളാണ്. അത് മനസ്സിലാക്കുന്ന വീട്ടുകാര്‍ 'ശീതളി'നെ 'സച്ചിനി'ല്‍ നിന്നും അകറ്റുന്നുണ്ട്. കൂടാതെ 'സച്ചിനെ' പോലീസ് തിരയുന്നുമുണ്ട്. അതിനായി 'ശീതളി'നെ ചോദ്യം ചെയ്യാനുള്ള തിരക്കിലാണ് പൊലീസ്. ഈ സംഗതികളെല്ലാം എങ്ങനെ സുമിത്ര താങ്ങും എന്നതാണ് അറിയാത്ത വിഷയം. വീട്ടില്‍ 'ശീതള്‍' ആത്മഹത്യാ ഭീഷണി മുഴക്കിയാണ് 'സച്ചിനെ' കാണണം എന്ന് പറയുന്നത്. മയക്കുമരുന്ന് പ്രശ്‌നക്കാരനാണ് എങ്കിലും, 'സച്ചിനെ' മറക്കാനാകിലെന്നാണ് 'ശീതള്‍' പറയുന്നത്.

'സുമിത്ര'യുടെ മകനായ 'പ്രതീഷ്' വിവാഹം കഴിച്ചിരിക്കുന്നത് 'സഞ്ജന'യെയാണ്. കോളേജ് കാലത്തെ 'പ്രതീഷി'ന്റെ പ്രണയം ദുരന്തമായി അവസാനിക്കുകയായിരുന്നു. എന്നാല്‍ 'സഞ്ജന' ആദ്യം വിവാഹം കഴിച്ചയാള്‍ മരിക്കുകയും, 'സഞ്ജന' 'പ്രതീഷി'നെ വിവാഹം കഴിക്കുകയും ചെയ്യുന്നു. എന്നാല്‍ അച്ഛനായ 'രാമകൃഷ്‍ണ'ൻ 'സഞ്ജന'യെ 'ഭദ്രന്‍' എന്ന പ്രായമുള്ള ആളുമായി വിവാഹം കഴിപ്പിച്ചയക്കാനാണ് ശ്രമിക്കുന്നത്. എന്നാലും 'സഞ്ജന' വീട്ടില്‍ നിന്നും ഇറങ്ങിവന്ന് 'പ്രതീഷി'നെ സ്വീകരിക്കുകയായിരുന്നു. അതോടെ 'സഞ്ജന'യുമായി ബന്ധമില്ലാതിരുന്ന രാമകൃഷ്‍ണന്‍ വീണ്ടും മകള്‍ക്കരികിലേക്ക് എത്തുകയാണ്. ഓണത്തിനിടെ മകളുമായി അടുത്ത 'രാമകൃഷ്‍ണനെ' 'പ്രതീഷും' 'സഞ്ജന'യും വീട്ടിലേക്ക് ക്ഷണിച്ചിരിക്കുകയാണ്.

Read More : 'വിക്ര'ത്തിനു ശേഷം ഫഹദിന്റെ തമിഴ് ചിത്രം, 'മാമന്നൻ' പൂര്‍ത്തിയാക്കി ഉദയനിധി സ്റ്റാലിൻ

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ആർ എസ് ദുരൈ സെന്തിൽകുമാർ- ലെജൻഡ് ശരവണൻ ചിത്രം "ലീഡർ" ടീസർ പുറത്ത്
അഭിഷേക് നാമ - വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ "നമോ രേ" ഗാനം മാർച്ച് 15 ന്