
സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതകഥ പറഞ്ഞുപോകുന്ന പരമ്പരയാണ് കുടുംബവിളക്ക്. ഭര്‍ത്താവ് ഉപേക്ഷിച്ചതിനു ശേഷം സ്വപ്രയത്‌നത്താല്‍ ജീവിതത്തില്‍ മുന്നേറിയ ആളാണ് സുമിത്ര. ശേഷം ഉറ്റ സുഹൃത്തായ രോഹിത്തിനെ വിവാഹം കഴിക്കുന്നതോടെ സുമിത്രയുടെ ജീവിതത്തിലേക്ക് ചെറുതായെങ്കിലും സന്തോഷം കടന്നുവരുന്നു. സുമിത്ര കടന്നുപോകുന്ന സംഭവ വികാസങ്ങളും പ്രശ്നങ്ങളെല്ലാം പരമ്പരയെ ഉദ്യേഗജനകമാക്കിത്തീര്‍ക്കുന്നു.
വീട്ടില്‍ ഒതുങ്ങി നിന്നിരുന്ന സുമിത്ര സിനിമാപാട്ട് പാടാനായി ഒരുങ്ങുന്ന തരത്തിലേക്ക് വളര്‍ന്നുകഴിഞ്ഞു. ചെറിയ പ്രശ്‌നങ്ങളെല്ലാം ഉണ്ടെങ്കിലും സന്തോഷത്തോടെ മുന്നോട്ട് പോകുന്ന പരമ്പര ഇനി ചില ഉദ്യോഗജനകമായ ഘട്ടത്തിലേക്കാണ് കടക്കുന്നത്. പരമ്പരയുടേതായി കഴിഞ്ഞ ദിവസം വന്ന പ്രൊമോയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ആശങ്ക വളര്‍ത്തിയിരിക്കുന്നത്.
രോഹിത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണെങ്കിലും സിനിമയില്‍ പാടാം എന്ന തീരുമാനത്തിലേക്ക് സുമിത്ര എത്തുകയായിരുന്നു. പുതിയ പ്രൊമോയില്‍ പാട്ടുപാടാനായി സുമിത്രയേയും കൂട്ടിനായി രോഹിത്തിനേയും വളരെ സന്തോഷത്തോടെയാണ് വീട്ടുകാര്‍ അയക്കുന്നത്. വീട്ടുകാരുടെ അനുഗ്രഹം വാങ്ങി കാറില്‍ കയറി പോകുന്ന സുമിത്രയേയും രോഹിത്തിനേയും ഒരു ലോറി പിന്തുടരുന്നുണ്ട്. ശേഷം കാണിക്കുന്നത് ഹോസ്പിറ്റല്‍ അന്തരീക്ഷമാണ്.
അലച്ചുകരയുന്ന രോഹിത്തിന്റെ മകള്‍ പൂജയേയും, സുമിത്രയുടെ മകൻ പ്രതീഷിനേയും, പൊലീസ് സ്‌റ്റേഷനിലേക്ക് എത്തുന്ന ശിവദാസനെയും മറ്റുമെല്ലാമാണ് പിന്നീട് കാണുന്നത്. എന്താണ് സംഭവിച്ചതെന്നോ, ആര്‍ക്കാണ് അപകടം സംഭവിച്ചതെന്നെല്ലാം സസ്‌പെന്‍സ് സ്വാഭാവത്തിലാണ് പ്രൊമോയിലുള്ളത്. രോഹിത്തിനെ കൊല്ലാനുള്ള പ്ലാന്‍ കുറച്ച് ദിവസങ്ങളായി സിദ്ധാര്‍ത്ഥിന്റെ മനസ്സിലുണ്ട്. അതാകണം ഇപ്പോള്‍ പ്രവര്‍ത്തിച്ചതെന്നാണ് കരുതേണ്ടത്.
'കുറച്ച് നാളായി റെസ്റ്റിൽ, ശക്തിയോടെ തിരിച്ചുവരും'; റോബിന്‍ രാധാകൃഷ്ണൻ
എന്നാലും സുമിത്രയും രോഹിത്തും ഒന്നിച്ചുണ്ടായിരുന്ന കാറിലെ ആര്‍ക്കാണ് അപകടം സംഭവിച്ചത് എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. കുടുംബവിളക്കിന്റെ ഒറിജിനല്‍ ബംഗാളി പരമ്പര കാണുന്നവര്‍ പറയുന്നത് രോഹിത്തിന്റെ മരണത്തെപ്പറ്റിയാണ്. എന്നാല്‍ രോഹിത്ത് മരിച്ചാല്‍ കുടുംബവിളക്ക് അവസാനത്തോട് അടുക്കുന്നുവെന്നാണ് കരുതേണ്ടത്. എന്നാല്‍ അത്തരത്തിലുള്ള യാതൊരു സൂചനയും ഇല്ലാത്തതുകൊണ്ട് മരണം സംഭവിച്ചോ എന്നതും പലരും ചര്‍ച്ചയാക്കുന്നുണ്ട്. എന്താണ് സംഭവിക്കുന്നതെന്ന് അറിയാൻ പുതിയ എപ്പിസോഡിനായി കാത്തിരിക്കുക തന്നെ വേണം.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ