സുമിത്ര രോഹിത്തിനെ വിവാഹം കഴിക്കും; വൈറലായി കല്ല്യാണ പരസ്യം

Published : Feb 01, 2023, 09:45 AM ISTUpdated : Feb 02, 2023, 12:44 PM IST
സുമിത്ര രോഹിത്തിനെ വിവാഹം കഴിക്കും; വൈറലായി കല്ല്യാണ പരസ്യം

Synopsis

പത്രത്തില്‍ നല്‍കിയ കല്ല്യാണ പരസ്യം മോഡലിലുള്ള പരസ്യം ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. 

തിരുവനന്തപുരം: ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ സീരിയല്‍ അതിന്‍റെ ഏറ്റവും നാടകീയ മുഹൂര്‍ത്തത്തിലേക്ക് കടക്കുകയാണ്. പ്രേക്ഷകര്‍ കാത്തിരുന്ന സുമിത്രയുടെ രണ്ടാം വിവാഹം പുതിയ എപ്പിസോഡില്‍ നടക്കും. ഇതിന്‍റെ ഭാഗമായി പത്രത്തില്‍ നല്‍കിയ കല്ല്യാണ പരസ്യം മോഡലിലുള്ള പരസ്യം ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. 

സുമിത്ര രോഹിത്ത് സേവ് ദ ഡേറ്റ് വീഡിയോ, സുമിത്രയ്‌ക്കൊപ്പമുള്ള പഴയ ചിത്രം നോക്കി ഇരിക്കുന്ന മുന്‍ ഭര്‍ത്താവ് സിദ്ധാര്‍ത്ഥ്, ഹല്‍ദി ആഘോഷത്തിന് തയ്യാറെടുക്കുന്ന ശ്രീനിലയം ഇങ്ങനെ വിവിധ കാഴ്ചകള്‍ സുമിത്ര രോഹിത്ത് വിവാഹത്തിന്‍റെ പ്രമോകളായി ഇതിനകം സീരിയല്‍ അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. ഇപ്പോള്‍ വിവാഹ പരസ്യവും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. 

മലയാളത്തിലെ ടെലിവിഷനില്‍ ഏറ്റവും ജനപ്രിയമായ ടിവി സീരിയലുകളില്‍ ഒന്നാണ് കുടുംബ വിളക്ക്. ഭര്‍ത്താവില്‍ നിന്നും അവഗണന നേരിട്ട് ഇരുപത്തിയഞ്ച് വര്‍ഷത്തോളം ജീവിച്ച സുമിത്ര എന്ന വീട്ടമ്മയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന്‍റെ കഥയാണ് സീരിയല്‍ പറയുന്നത്.

ഭര്‍ത്താവായ സിദ്ധാര്‍ത്ഥ് രണ്ട് മുതിര്‍ന്ന കുട്ടികളുടെ അച്ഛനായിട്ടും വിവാഹത്തിന് 25 വര്‍ഷത്തിന് ശേഷം സഹപ്രവര്‍ത്തകയായ വേദികയ്ക്കൊപ്പം പോകുന്നു. സുമിത്രയുമായി വേര്‍പിരിയുന്നു. ഈ സന്ദര്‍ഭത്തില്‍ തീര്‍ത്തും ഒറ്റപ്പെട്ടുപോയ സുമിത്ര സ്വന്തം ഇച്ഛ ശക്തിയാലും ചുറ്റുമുള്ള ചിലരുടെ സഹായത്താലും പുതിയ ജീവിതവും സംരംഭവും എല്ലാം കെട്ടിപ്പടുക്കുന്നു. തനിക്കെതിരെ വേദിക അടക്കം ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടുന്നു. ശ്രീനിലയം എന്ന വീട്ടിലെ കുടുംബത്തെ കെട്ടുറപ്പോടെ കൊണ്ടുപോകുന്നു. 

ഇതേ സമയം സിദ്ധാര്‍ത്ഥിന് വേദികയുമായുള്ള ബന്ധത്തില്‍ തൃപ്തനല്ല. അയാള്‍ക്ക് സുമിത്രയുടെ അടുത്തേക്ക് മടങ്ങിവരണം. അതിനായി ശ്രമിക്കുമ്പോഴാണ് പഴയ സഹപാഠിയും പല സന്ദര്‍ഭങ്ങളിലും സുമിത്രയ്ക്ക് താങ്ങായ രോഹിത്തുമായി സുമിത്രയുടെ വിവാഹം നടക്കുന്നത്. ബുധനാഴ്ചയാണ് വിവാഹ എപ്പിസോഡ് സംപ്രേഷണം ചെയ്യുന്നത്. 

'നരച്ച് പോയല്ലോ, പ്രായമായല്ലോ'; കമന്‍റുകള്‍ക്ക് മറുപടിയുമായി സൂരജ് സണ്‍

'സോഷ്യൽ മീഡിയയിൽ നോ ഉമ്മ, സോറി', മനേഷിന്റെ നിലപാട് വ്യക്തമാക്കി ശരണ്യ ആനന്ദ്
 

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍