സീരിയല്‍ നടി ശരണ്യ ആനന്ദിന്റെ വീഡിയോ അഭിമുഖം ശ്രദ്ധയാകര്‍ഷിക്കുന്നു.

ഏഷ്യാനെറ്റിലെ 'കുടുംബവിളക്ക്' എന്ന പരമ്പരയിൽ 'വേദിക'യെന്ന കഥാപാത്രമായി തിളങ്ങി നിൽക്കുകയാണ് ശരണ്യ ആനന്ദ്. സീരിയലിൽ വില്ലത്തി വേഷത്തിലാണ് ശരണ്യ എത്തുന്നതെങ്കിലും പ്രേക്ഷകരുടെ ഇഷ്‍ടം നേടിയെടുക്കാൻ ശരണ്യക്ക് സാധിച്ചിട്ടുണ്ട്. താരത്തിന്റെ കരിയറില്‍ തന്നെ വലിയ വഴിത്തിരിവായി മാറിയ കഥാപാത്രമാണിത്. സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് താരങ്ങളില്‍ ഒരാളാണ് ശരണ്യ ആനന്ദ്.

സ്വന്തമായി ഒരു യൂട്യൂബ് ചാനലുമുണ്ട്. തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങളാണ് നടി വീഡിയോയായി പങ്കുവയ്ക്കാറുള്ളത്. രണ്ടു വർഷം മുമ്പായിരുന്നു വിവാഹം. ശരണ്യയുടെ ഭർത്താവ് മനേഷും താരത്തിനൊപ്പമുള്ള വീഡിയോകളിലും പ്രത്യക്ഷപ്പെടുന്നതിനാല്‍ പ്രേക്ഷകര്‍ക്ക് പരിചിതനാണ്.

ഇപ്പോഴിതാ, ഇവരുടെ പുതിയ ഒരു വീഡിയോ അഭിമുഖം ശ്രദ്ധനേടുകയാണ്. സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഗെയിമിന്റെ ഭാഗമായി ശരണ്യയെ ചുംബിക്കാൻ പറഞ്ഞപ്പോൾ സോഷ്യൽ മീഡിയയിൽ നോ ഉമ്മ, സോറി എന്നാണ് മനേഷിന്റെ നിലപാട് എന്ന് ശരണ്യ വെളിപ്പെടുത്തി. പ്രീ വെഡ്‌ഡിങ് ഷൂട്ടിന് കെഞ്ചി പറഞ്ഞിട്ടും മനേഷ് ഉമ്മ തന്നില്ലെന്നും താരം പറയുന്നു. തന്നെ സംബന്ധിച്ച് ചില കാര്യങ്ങൾ വളരെ പേഴ്‌സണൽ ആയിരിക്കും എന്നാണ് മനേഷ് ഇതിനോട് പ്രതികരിച്ചത്. അത് തന്റെ പേഴ്‌സണലായിട്ടുള്ള നിമിഷമാണെന്നും ചുംബിക്കുന്നതിനെ കുറിച്ച് മനേഷ് പറഞ്ഞു. തനിക്ക് ആവശ്യത്തിന് ഉമ്മ തനിക്ക് കിട്ടാറുണ്ട് അതുകൊണ്ട് പരിഭവമില്ലെന്ന് ശരണ്യയും അഭിമുഖത്തില്‍ പറയുന്നുണ്ട്. എന്തായാലും ഇവരുടെ അഭിമുഖം ഹിറ്റായിട്ടുണ്ട്.

അടുത്തിടെ ഏഷ്യനെറ്റിൽ ആരംഭിച്ച 'ഡാൻസിംഗ് സ്റ്റാർസ്' എന്ന റിയാലിറ്റി ഷോയിൽ മത്സരാർത്ഥികളായി മനേഷും ശരണ്യയും എത്തിയിരുന്നു. ഇതോടെ കൂടുതൽ പേർക്ക് മനേഷ് പരിചിതനായി മാറി. ഇവരുടെ ഡാൻസ് ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇവരുടേത് പ്രണയ വിവാഹം ആയിരുന്നു.

Read More: 'പഠാൻ' റിലീസിന് റെക്കോര്‍ഡ് സ്ക്രീൻ കൗണ്ട്, കണക്കുകള്‍ ഇങ്ങനെ