
ബിജു മേനോൻ ക്രിക്കറ്റ് താരമായിരുന്നു എന്നത് അടുത്തിടെയാണ് ആരാധകര്‍ക്കിടയില്‍ പരസ്യമായത്. തൃശൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷനില്‍ അംഗമായിരുന്നപ്പോഴുള്ള ബിജു മേനോന്റെ ഫോട്ടോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയായിരുന്നു ഇക്കാര്യം പരസ്യമായത്. ക്രിക്കറ്റ് താരം സഞ്‍ജു സാംസണ്‍ ബിജു മേനോന്റെ ഫോട്ടോ പങ്കുവയ്‍ക്കുകയും ചെയ്‍തിരുന്നു. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ എന്തുകൊണ്ടാണ് ബിജു മേനോനെ ഉള്‍പ്പെടുത്താതിരുന്നത് എന്ന ചോദ്യത്തിന് ടീം നായകൻ കുഞ്ചാക്കോ ബോബൻ പറഞ്ഞ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് വന്നപ്പോള്‍ ബിജു മേനോൻ ആ ചിത്രം മനപൂര്‍വം പോസ്റ്റ് ചെയ്‍തതാണോ എന്ന് സംശയുമുണ്ടെന്നായിരുന്നു കുഞ്ചാക്കോ ബോബൻ തമാശരൂപേണ പറഞ്ഞത്. 'ഓര്‍ഡിനറി' എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഞാനും ബിജു മേനോനും ആസിഫ് അലിയും ജിഷ്‍ണുവുമൊക്കെ ക്രിക്കറ്റ് കളിക്കുമായിരുന്നു. വണ്‍ പിച്ച് ക്രിക്കറ്റ് ആയിരുന്നു. ക്രിക്കറ്റ് പാഷണേറ്റ് ആയി കാണുന്ന കുറേ ആള്‍ക്കാര്‍ നമ്മുടെ കൂടെയുണ്ട്. ബിജു ജില്ലാ തലത്തില്‍ അംഗമായിരുന്നു എന്ന് അവൻ പറഞ്ഞിട്ടുണ്ടായിരുന്നു. പക്ഷേ ഞങ്ങളാരും അത് വിശ്വസിച്ചിട്ടില്ലായിരുന്നു. ഇപ്പോള്‍ സിസിഎല്‍ വന്നപ്പോള്‍ മനപൂര്‍വം ഫോട്ടോ ഇട്ടതാണോ എന്ന് സംശയമുണ്ട്. പക്ഷേ എങ്ങനെയായാലും അവൻ മികച്ച ഒരു താരമാണ്. അതെനിക്ക് പറയാതിരിക്കാൻ പറ്റില്ല. ആദ്യ ബോളില്‍ തന്നെ എപ്പോഴും ഔട്ടാകാറുമുണ്ടായിരുന്നു എന്നും കുഞ്ചാക്കോ ബോബൻ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് തമാശയെന്നോണം പറഞ്ഞു.
സിനിമാ താരങ്ങള്‍ പങ്കെടുക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് ഫെബ്രുവരി 29നാണ് തുടങ്ങുക. 19നാണ് കേരളത്തിന്റെ ആദ്യ മത്സരം. കേരള സ്‍ട്രൈക്കേഴ്‍സ് തെലുങ്ക് വാരിയേഴ്‍സുമായമാണ് ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടുക. ഇത്തവണ ആകെ 19 മത്സരങ്ങളാണ് സെലിബ്രിറ്റ് ക്രിക്കറ്റ് ലീഗിലുണ്ടാകുക. വാരാന്ത്യങ്ങളിലായിരിക്കും മത്സരം.
കേരള സ്ട്രൈക്കേഴ്‍സിന്റെ ക്യാപ്റ്റൻ കുഞ്ചാക്കോ ബോബൻ തന്നെയാണ് ബ്രാൻഡ് അംബാസിഡറും. ഇന്ദ്രജിത്ത്, ആസിഫ് അലി, സൈജു കുറുപ്പ്, വിജയ് യേശുദാസ്, ഉണ്ണി മുകുന്ദൻ, രാജീവ് പിള്ള, അര്‍ജുൻ നന്ദകുമാര്‍, വിവേക് ഗോപൻ, മണിക്കുട്ടൻ, സിജു വില്‍സണ്‍, ഷഫീഖ് റഹ്‍മാൻ, വിനു മോഹൻ, പ്രശാന്ത് അലക്സാണ്ടര്‍, നിഖില്‍ മേനോൻ, സഞ്‍ജു ശിവറാം, പ്രജോദ് കലാഭവൻ, ആന്റണി പെപ്പെ, സിദ്ധാാര്‍ഥ് മേനോൻ, ജീൻ പോള്‍ ലാല്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍. പാര്‍ലെ ബിസ്‍ക്കറ്റാണ് ഇത്തവണത്തെ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ടൈറ്റില്‍ സ്‍പോണ്‍സണ്‍. മാര്‍ച്ച് 19നാണ് ഫൈനല്‍ നടക്കുക.