
ഷാരുഖ് ഖാൻ ദിപിക പദുകൺ ചിത്രമായ പത്താൻ ഇന്ത്യൻ ചലച്ചിത്ര ലോകത്ത് തരംഗം തീർത്ത് മുന്നേറുകയാണ്. തിയറ്റർ കളക്ഷനിൽ ദിനം പ്രതി റെക്കോർഡുകൾ തീർത്ത് മുന്നേറുന്ന ചിത്രം ആരാധകർ ഒന്നടങ്കം ഏറ്റെടുത്തുകഴിഞ്ഞു. ചിത്രത്തിലെ ഗാനങ്ങളും ഡാൻസുമെല്ലാം വലിയ ആഘോഷത്തോടെയാണ് ഏവരും സ്വീകരിക്കുന്നത്. ഏറ്റവും ഒടുവിലായി ചിത്രത്തിലെ ഡാൻസ് ഏറ്റെടുത്തത് ഇന്ത്യൻ ക്രിക്കറ്റ് ടീം സൂപ്പർ താരങ്ങളായ വിരാട് കോലിയും രവീന്ദ്ര ജഡേജയുമായിരുന്നു. ഓസ്ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റിന് ഒടുവിലായിരുന്നു കോലിയും ജഡേജയും പത്താൻ ഡാൻസുമായി രംഗത്തെത്തിയത്.
പ്രവീൺ നെട്ടാരു വധക്കേസ് പ്രതിയെ മത്സരിപ്പിക്കാൻ എസ്‍ഡിപിഐ നീക്കം; ജയിലിലുള്ള പ്രതിക്ക് മണ്ഡലം റെഡി!
പ്രിയ താരങ്ങളുടെ പത്താൻ ഡാൻസ് വൈറലാകാൻ അധികം സമയം വേണ്ടിവന്നില്ല. സോഷ്യൽ മീഡിയ ഒന്നടങ്കം കോലിയുടെയും ജഡേജയുടെയും പത്താൻ ഡാൻസ് ഏറ്റെടുക്കുകയായിരുന്നു. അതിനിടയിൽ ചില ആരാധകർ ഷാരൂഖിനെ മെൻഷൻ ചെയ്തുകൊണ്ട് ഇവരുടെ ഡാൻസ് എപ്പടിയെന്ന് പ്രതികരിക്കണമെന്ന ആവശ്യവും ഉന്നയിച്ചു. ഒടുവിൽ ആരാധകരുടെ ആവശ്യം കണ്ടറിഞ്ഞ സാക്ഷാൽ എസ് ആർ കെ തന്നെ കോലിയുടെയും ജഡേജയുടെയും ഡാൻസിനെക്കുറിച്ച് അഭിപ്രായവും രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്. 'അവർ എന്നെക്കാളും മികച്ച രിതിയിലാണ് ചെയ്യ്തിരിക്കുന്നതെന്നും, അവരിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടെന്നും' ഷാരുഖ് ട്വിറ്ററിൽ കുറിച്ചു. ആരാധകൻ പങ്കുവച്ച വിരാടിന്‍റെയും ജഡേജയുടെയും ഡാൻസിന്‍റെ വീഡിയോയും ചോദ്യവും കൂടി ഷെയർ ചെയ്താണ് ഷാരൂഖ് പ്രതികരണവുമായി രംഗത്തെത്തിയത്.
അതേസമയം ബോളിവുഡ് ചിത്രങ്ങളുടെ ബോക്സ് ഓഫീസ് ചരിത്രത്തില്‍ സുവര്‍ണ ലിപികളില്‍ പേര് രേഖപ്പെടുത്തിയാണ് പത്താന്‍ മുന്നേറുന്നത്. നാല് വര്‍ഷങ്ങള്‍ക്കു ശേഷം കിംഗ് ഖാന്‍റേതായി തിയറ്ററുകളില്‍ എത്തിയ ചിത്രം കൊവിഡ്‍കാല തകര്‍ച്ചയ്ക്കു ശേഷം ബോളിവുഡ് ഏറെ പ്രതീക്ഷയര്‍പ്പിച്ച ചിത്രമായിരുന്നു. റിലീസ് ദിനം മുതല്‍ വന്‍ പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി നേടിയ പഠാന്‍ ആ പ്രതീക്ഷകളെ വേണ്ടവിധം നിറവേറ്റി, എന്നു മാത്രമല്ല ഇപ്പോഴിതാ ഇന്ത്യയുടെ ബോക്സ് ഓഫീസ് ചരിത്രത്തിലേക്കും ഇടംപിടിച്ചിരിക്കുകയാണ്. ഇന്ത്യന്‍ കളക്ഷനില്‍ ഒരു ബോളിവുഡ് ചിത്രം ആദ്യമായി 500 കോടി നേടി എന്ന നേട്ടത്തോടെയാണ് പത്താൻ കുതിക്കുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ