
അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ നായകന്‍. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ജ്യോതിര്‍മയിയും ഷറഫുദ്ദീനുമാണ് മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുഷിന്‍ ശ്യാം സംഗീതം പകരുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ആനന്ദ് സി ചന്ദ്രനാണ്.
വന്‍ വിജയം നേടിയ ഭീഷ്‍മ പര്‍വ്വത്തിന് ശേഷം അമല്‍ നീരദിന്‍റെ സംവിധാനത്തില്‍ എത്തുന്ന ചിത്രമാണിത്. സിനിമാപ്രേമികളെ സംബന്ധിച്ച് ഇതൊരു സര്‍പ്രൈസ് പ്രോജക്റ്റുമാണ്. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മമ്മൂട്ടി ആയിരിക്കും നായകനെന്ന് ആഴ്ചകള്‍ക്ക് മുന്‍പ് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ഇത് ബിഗ് ബിയുടെ സീക്വല്‍ ബിലാല്‍ ആയിരിക്കുമെന്നും മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ പ്രഖ്യാപനം ഉണ്ടായേക്കുമെന്നുമൊക്കെ പ്രചരണം ഉണ്ടായെങ്കിലും അത്തരത്തില്‍ സംഭവിച്ചില്ല.
ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധ നേടിയ ലാജോ ജോസിന്‍റെ പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന. അതേസമയം പുറത്തെത്തിയ ലൊക്കേഷന്‍ ചിത്രത്തില്‍ അമല്‍ നീരദിനും കുഞ്ചാക്കോ ബോബനുമൊപ്പം എഴുത്തുകാരന്‍ ഉണ്ണി ആര്‍ ആണ് ഉള്ളത്. അമല്‍ നീരദിന്‍റെ ബാച്ചിലര്‍ പാര്‍ട്ടി, ആന്തോളജി ചിത്രം 5 സുന്ദരികളിലെ ചെറുചിത്രം കുള്ളന്‍റെ ഭാര്യ എന്നിവയുടെ തിരക്കഥയും ബിഗ് ബി, അന്‍വര്‍ എന്നീ ചിത്രങ്ങളുടെ സംഭാഷണവും രചിച്ചത് ഉണ്ണി ആര്‍ ആയിരുന്നു.
അതേസമയം അമല്‍ നീരദിന്‍റെ കരിയറിലെ വലിയ വിജയങ്ങളിലൊന്നായിരുന്നു കഴിഞ്ഞ വര്‍ഷം പുറത്തെത്തിയ ഭീഷ്മ പര്‍വ്വം. അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്ന് രചന നിര്‍വ്വഹിച്ച ചിത്രത്തില്‍ മൈക്കിളപ്പന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. സൌബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, ഫര്‍ഹാന്‍ ഫാസില്‍, നദിയ മൊയ്തു, നെടുമുടി വേണു, കെപിഎസി ലളിത തുടങ്ങി വന്‍ താരനിരയായിരുന്നു ചിത്രത്തില്‍ അണിനിരന്നത്.
ALSO READ : 'ജയിലറി'നെ തൂക്കുമോ 'ലിയോ'? റിലീസിന് 37 ദിവസം ശേഷിക്കെ റെക്കോര്‍ഡുമായി വിജയ് ചിത്രം
WATCH >> "ദുല്‍ഖറും ഫഹദും അക്കാര്യത്തില്‍ എന്നെ ഞെട്ടിച്ചു"; കുഞ്ചാക്കോ ബോബൻ അഭിമുഖം: വീഡിയോ
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ