'എന്നെ പഞ്ഞിക്കിടാൻ അല്ലേ', സഞ്‍ജു സാംസണിന്റെ കമന്റിന് കുഞ്ചാക്കോ ബോബന്റെ മറുപടി

Web Desk   | Asianet News
Published : May 29, 2021, 11:39 AM IST
'എന്നെ പഞ്ഞിക്കിടാൻ അല്ലേ', സഞ്‍ജു സാംസണിന്റെ കമന്റിന് കുഞ്ചാക്കോ ബോബന്റെ മറുപടി

Synopsis

ബാറ്റ്‍സ്‍മാന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നുവെന്നായിരുന്നു ബോള്‍ ചെയ്യുന്ന കുഞ്ചാക്കോ ബോബന്റെ വീഡിയോക്ക് സഞ്‍ജു സാംസണിന്റെ കമന്റ്.  

സിനിമാ താരങ്ങളുടെ ക്രിക്കറ്റ് തുടങ്ങിയപ്പോള്‍ അതില്‍ മുൻനിരയിലുണ്ടായ ആളാണ് കുഞ്ചാക്കോ ബോബൻ. ക്രിക്കറ്റ് പരിശീലിക്കുമ്പോള്‍ എടുത്ത ഫോട്ടോകളൊക്കെ കുഞ്ചാക്കോ ബോബൻ പങ്കുവയ്‍ക്കാറുണ്ട്. കുഞ്ചാക്കോ ബോബന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. ഇപ്പോഴിതാ ക്രിക്കറ്റ് ബോള്‍ ചെയ്യുന്ന കുഞ്ചാക്കോ ബോബന്റെ വീഡിയോയ്‍ക്ക് ക്രിക്കറ്റ് താരം സഞ്‍ജു സാംസണ്‍ എഴുതിയ കമന്റാണ് ചര്‍ച്ചയാകുന്നത്.

വീട് പരിസരത്തുതന്നെ ഒറ്റയ്‍ക്ക് ക്രിക്കറ്റ് കളിച്ച് വ്യായാമം ചെയ്യുകയാണ് കുഞ്ചാക്കോ ബോബൻ. വിക്കറ്റിന് പിന്നില്‍ വീഡിയോ വെച്ച് ഇത് കുഞ്ചാക്കോ ബോബൻ പകര്‍ത്തുകയും ചെയ്‍തിട്ടുണ്ട്. ബോള്‍ ചെയ്‍ത് വിക്കറ്റ് വീഴ്‍ത്താൻ ശ്രമിക്കുന്ന കുഞ്ചാക്കോ ബോബനെയാണ് വീഡിയോയില്‍ കാണാനാകുക. ബാറ്റ്‍സ്‍മാന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നുവെന്ന് സഞ്‍ജു സാംസണ്‍ കമന്റ് എഴുതിയപ്പോള്‍ എന്നെ പഞ്ഞിക്കിടാൻ അല്ലേ എന്നായിരുന്നു കുഞ്ചാക്കോ ബോബന്റെ മറുപടി.

സിനിമയുടെ ഇടവേളകളില്‍ ക്രിക്കറ്റ് കളിക്കുന്നതിന്റെ ഫോട്ടോ കുഞ്ചാക്കോ ബോബൻ ഇതിനു മുമ്പ് ഷെയര്‍ ചെയ്‍തിട്ടുണ്ട്.

ക്രിക്കറ്റില്‍ ഏറെ താല്‍പര്യം കാട്ടുന്ന ആളാണ് കുഞ്ചാക്കോ ബോബൻ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

തനി തള്ളവൈബുമായി 'പ്രകമ്പനം'; വീഡിയോ ഗാനം പുറത്ത്
'കണ്ടിപ്പ വരുവേൻ', വിജയ് രണ്ടുവർഷത്തിൽ അഭിനയത്തിലേക്ക് തിരിച്ചുവരും: അവകാശവാദവുമായി നടി