'പ്രിയപ്പെട്ട അപ്പൻ', ബോബൻ കുഞ്ചാക്കോയുടെ ഓര്‍മ ദിനത്തില്‍ കുഞ്ചാക്കോ ബോബൻ

By Web TeamFirst Published Jul 9, 2021, 2:27 PM IST
Highlights

ബോബൻ കുഞ്ചാക്കോ ബോബന്റെ ഓര്‍മ ദിനത്തില്‍ ഫോട്ടോ പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ.
 

മലയാളത്തിന്റെ പ്രിയ നടൻ കുഞ്ചാക്കോ ബോബന്റെ അച്ഛൻ ബോബൻ കുഞ്ചാക്കോയും ചലച്ചിത്ര രംഗത്ത് സജീമായിരുന്നു. സംവിധായകനായും ബാലനടനായും ബോബൻ കുഞ്ചാക്കോ തിളങ്ങി. അച്ഛൻ ബോബൻ കുഞ്ചാക്കോയുടെ പാരമ്പര്യം പിന്തുടര്‍ന്നുതന്നെയാണ് കുഞ്ചാക്കോ ബോബനും സിനിമയിലെത്തിയത്. ബോബൻ കുഞ്ചാക്കോയുടെ ഓര്‍മദിനത്തില്‍ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ.

ബോബൻ കുഞ്ചാക്കോ ബോബൻ അന്തരിച്ചത് 2004 ജൂലൈ ഒമ്പതിനാണ്. ഇത് പതിനേഴാം ഓര്‍മ ദിനമാണ്. സ്വര്‍ഗത്തിലെ അപ്പൻ എന്നാണ് കുഞ്ചോക്കോ ബോബൻ എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് ആദരവ് രേഖപ്പെടുത്തി ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്.

ബാലതാരമായി സിനിമയുടെ ഭാഗമായ ബോബൻ കുഞ്ചാക്കോ പാലാട്ട് കുഞ്ഞിക്കണ്ണൻ, സഞ്ചാരി, ആഴി തുടങ്ങിയവയാണ് സംവിധാനം ചെയ്‍തത്.

നിഴല്‍ ആണ് കുഞ്ചാക്കോ ബോബൻ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!