'ഒറ്റി'ന്റെ ഫൈനല്‍ ഷെഡ്യൂള്‍, ഫോട്ടോ പങ്കുവെച്ച് ചാക്കോച്ചൻ

Web Desk   | Asianet News
Published : Oct 25, 2021, 10:06 PM IST
'ഒറ്റി'ന്റെ ഫൈനല്‍ ഷെഡ്യൂള്‍, ഫോട്ടോ പങ്കുവെച്ച് ചാക്കോച്ചൻ

Synopsis

കുഞ്ചാക്കോ ബോബൻ നായകനാകുന്ന ചിത്രമാണ് ഫെല്ലിനി ടി പിയുടെ സംവിധാനത്തിലുള്ള 'ഒറ്റ്'.

കുഞ്ചാക്കോ ബോബൻ (Kunchacko Boban) നായകനാകുന്ന ചിത്രമാണ് ഒറ്റ്. ഫെല്ലിനി ടി പി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.  ഒറ്റ് എന്ന തന്റെ ചിത്രത്തിന്റെ ഷൂട്ടിംഗ് വിശേഷങ്ങള്‍ കുഞ്ചാക്കോ ബോബൻ ഷെയര്‍ ചെയ്യാറുണ്ട്. താൻ നായകനാകുന്ന ഒറ്റ് എന്ന ചിത്രത്തിന്റെ ഫൈനല്‍ ഷെഡ്യൂള്‍ തുടങ്ങിയതായി അറിയിച്ചിരിക്കുകയാണ് ഇപോള്‍ കുഞ്ചാക്കോ ബോബൻ.

വാള്‍ ആര്‍ട്ട് എന്നെഴുതി ഫോട്ടോ പങ്കുവെച്ചാണ് ഫൈനല്‍ ഷെഡ്യൂളിന്റെ കാര്യം കുഞ്ചാക്കോ ബോബൻ അറിയിച്ചിരിക്കുന്നത്. ചാക്കോച്ചനും അരവിന്ദ് സ്വാമിയും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഒറ്റിനുണ്ട്. 25 വര്‍ഷങ്ങള്‍ക്കു ശേഷം അരവിന്ദ്  സ്വാമി മലയാളത്തിലേക്ക് എത്തുന്ന ചിത്രമെന്ന നിലയില്‍ പ്രഖ്യാപനവേളയില്‍ത്തന്നെ ഒറ്റ് ചര്‍ച്ചയായിരുന്നു. ഭരതന്‍റെ സംവിധാനത്തില്‍ 1996ല്‍  പ്രദര്‍ശനത്തിനെത്തിയ 'ദേവരാഗത്തിലാണ് അരവിന്ദ് സ്വാമി ഇതിനുമുന്‍പ് മലയാളത്തില്‍ അഭിനയിച്ചത്.

ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ് എന്നീ ബാനറുകളില്‍ ആണ് ഒറ്റ് നിര്‍മിക്കുന്നത്.

ഈഷ റബ്ബ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. . കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന ചിത്രത്തില്‍  ബോളിവുഡ് താരം ജാക്കി ഷ്രോഫും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഛായാഗ്രാഹണം വിജയ്. വസ്‍ത്രാലങ്കാരം സ്റ്റെഫി സേവ്യര്‍. ചമയം റോണക്സ് സേവ്യര്‍. സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുനിത് ശങ്കര്‍. ലൈന്‍ പ്രൊഡ്യൂസര്‍ മിഥുന്‍ എബ്രഹാം. 

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ