മകൻ ഇസഹാക്കിനെ പകര്‍ത്തുന്ന മോഹൻലാലിന്റെ വീഡിയോയുമായി ചാക്കോച്ചൻ

Published : Jul 16, 2023, 08:18 AM IST
മകൻ  ഇസഹാക്കിനെ പകര്‍ത്തുന്ന മോഹൻലാലിന്റെ വീഡിയോയുമായി ചാക്കോച്ചൻ

Synopsis

ചാക്കോച്ചൻ മാജിക്കല്‍ മൊമന്റ്സ് വിത്ത്  ദ മജിഷ്യൻ എന്നാണ് ക്യാപ്ഷൻ നല്‍കിയിരിക്കുന്നത്.

മോഹൻലാലിന്റെ ആരാധകര്‍ സാധാരണക്കാര്‍ തൊട്ട് താരങ്ങള്‍ വരെയുണ്ട്. മോഹൻലാലിന് ഒപ്പമുള്ള ഫോട്ടോകള്‍ അമൂല്യമായാണ് താരങ്ങളും കാണുന്നത്. ഇപ്പോഴിതാ കുഞ്ചാക്കോ ബോബനാണ് മോഹൻലാലിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. മകൻ ഇസഹാക്കിനെ മോഹൻലാല്‍ പകര്‍ത്തുന്നതിന്റെവീഡിയോയും പങ്കുവെച്ച് ക്യാപ്ഷനായി മാജിക്കല്‍ മൊമന്റ്സ് വിത്ത് ദ മജിഷ്യൻ എന്നാണ് ചാക്കോച്ചൻ എഴുതിയിരിക്കുന്നത്.

മോഹൻലാല്‍ നായകനായി പാൻ ഇന്ത്യൻ ചിത്രം 'വൃഷഭ'യാണ് ഇനി വൈകാതെ ചിത്രീകരണം ആരംഭിക്കുക. സിമ്രാനും മോഹൻലാലിനൊപ്പം ചിത്രത്തില്‍ പ്രധാന കഥാപാത്രമായി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു നന്ദ കിഷോറാണ് ചിത്രത്തിന്റെ സംവിധാനം. ആക്ഷനും ഇമോഷണും ചേര്‍ന്ന ബഹുഭാഷ ചിത്രമായിരിക്കും ഇത് എന്ന് മോഹൻലാല്‍ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു.

'മലൈക്കോട്ടൈ വാലിബൻ' എന്ന പുതിയ ചിത്രമാണ് മോഹൻലാല്‍ നായകനായി പ്രദര്‍ശനത്തിന് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത് എന്നതിനാല്‍ ആരാധകര്‍ കാത്തിരിക്കുന്നതാണ് 'മലൈക്കോട്ടൈ വാലിബൻ'. ഏറ്റവും ചര്‍ച്ചയായി മാറിയ ഒരു സിനിമാ പ്രഖ്യാപനമായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മോഹൻലാല്‍ നായകനായി അഭിനയിക്കുന്നുവെന്നത്. രാജസ്‍ഥാനിലാണ് മോഹൻലാല്‍ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം.

'സ്‍ഫടിക'മാണ് മോഹൻലാലിന്റേതായി ഒടുവില്‍ റിലീസായത്. മോഹൻലാലിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ 'സ്‍ഫടികം' റീ മാസ്റ്റര്‍ ചെയ്‍ത് വീണ്ടും റിലീസ് ചെയ്യുകയായിരുന്നു. പുതിയ സാങ്കേതിക സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി, സംഭാഷണത്തിലും കഥാഗതിയിലും മാറ്റങ്ങള്‍ വരുത്താതെ സിനിമ പുനര്‍നിര്‍മിച്ചായിരുന്നു റീ റിലീസ് ചെയ്‍തത്. ഭദ്രൻ ആണ് ചിത്രത്തിന്റെ സംവിധാനം. 'ആടു തോമ' എന്ന കഥാപാത്രമായിട്ടായിരുന്നു മോഹൻലാല്‍ ചിത്രത്തില്‍ അഭിനയിച്ചു. തിലകനും കെപിഎസി ലളിതയുമായിരുന്നു ചിത്രത്തില്‍ മോഹൻലാലിന്റെ അച്ഛനും അമ്മയുമായി അഭിനയിച്ചത്. റീ റിലീസിലും ഭദ്രന്റെ മോഹൻലാല്‍ ചിത്രം ഒരു ചരിത്രമായിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Read More: വിജയ് ദേവെരകൊണ്ടയുടെ 'ഖുഷി' പൂര്‍ത്തിയായി, ചിത്രത്തിന്റെ റിലീസിനായി കാത്ത് ആരാധകര്‍

'ഉള്ളിൽ ദേഷ്യം വച്ച് ആരെയും കെട്ടിപ്പിടിക്കാൻ എനിക്ക് പറ്റില്ല', ശോഭ വിശ്വനാഥ്

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ