Nna Thaan Case Kodu trailer : ഇത് രസിപ്പിക്കും, 'ന്നാ താൻ കേസ് കൊട്' ട്രെയിലര്‍ പുറത്ത്

Published : Aug 07, 2022, 07:34 PM ISTUpdated : Sep 29, 2022, 11:20 AM IST
Nna Thaan Case Kodu trailer : ഇത് രസിപ്പിക്കും, 'ന്നാ താൻ കേസ് കൊട്' ട്രെയിലര്‍ പുറത്ത്

Synopsis

കുഞ്ചാക്കോ ബോബന്റെ വേറിട്ട കഥാപാത്രത്തെ ചിത്രത്തില്‍ കാണാം (Nna Thaan Case Kodu trailer).  

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ന്നാ താൻ കേസ് കൊട്'. രതീഷ് ബാലകൃഷ്‍ണന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രതീഷ് ബാലകൃഷ്ണന്റേതാണ് തിരക്കഥയും. ‘ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍ (Nna Thaan Case Kodu trailer).

‘ന്നാ താന്‍ കേസ് കൊടി' ന്റേതായി പുറത്തുവിട്ട ഒരു ഗാന രംഗം സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. മമ്മൂട്ടി നായകനായ 'കാതോട് കാതോരം' എന്ന ചിത്രത്തിന് വേണ്ടി യേശുദാസ് പാടിയ ഗാനമാണ് ‘ന്നാ താന്‍ കേസ് കൊടി'ന് വേണ്ടി റിപ്രൊഡ്യൂസ് ചെയ്‍തിരിക്കുന്നത്. ബിജു നാരായണന്‍ ആണ് 'ദേവദൂതര്‍ പാടി' എന്ന ഗാനം ആലപിച്ചിരിക്കുന്നത്. ജാക്സണ്‍ അര്‍ജ്വ ആണ് ഗാനം റീപ്രൊഡ്യൂസ് ചെയ്‍തിരിക്കുന്നത്. വളരെ രസകരമായ രംഗങ്ങളാണ് ചിത്രത്തിന്റെ ട്രെയിലറിലും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ശുദ്ധമായ തമാശകള്‍ക്ക് പ്രാധാന്യം നല്‍കുന്നതാണ് ചിത്രമെന്ന് ട്രെയിലര്‍ സൂചിപ്പിക്കുന്നു. വേറിട്ട കുഞ്ചാക്കോ ബോബനെയും കാണാം.

'ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്‍', 'കനകം കാമിനി കലഹം' എന്നീ സിനിമകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകനാണ് രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാള്‍. സന്തോഷ് ടി കുരുവിളയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. 'ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പനു' ശേഷം രതീഷ് ബാലകൃഷ്‍ണനും സന്തോഷ് ടി കുരുവിളയും ഒന്നിക്കുന്ന ചിത്രവുമാണിത്. രാകേഷ് ഹരിദാസ് ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. ബോളിവുഡ് ചിത്രം 'ഷെര്‍ണി'യുടെ ഛായാഗ്രഹണം മലയാളിയായ ഇദ്ദേഹമായിരുന്നു.

ജ്യോതിഷ് ശങ്കര്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന. 'സൂപ്പര്‍ ഡീലക്സ്' ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ തമിഴ് താരം ഗായത്രി ശങ്കര്‍ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഗായത്രിയുടെ ആദ്യ മലയാള ചിത്രമാണിത്. 'ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പനി'ലും 'കനകം കാമിനി കലഹ'ത്തിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച രാജേഷ് മാധവനാണ് മറ്റൊരു പ്രധാന വേഷത്തില്‍. പി പി കുഞ്ഞികൃഷ്‍ണൻ, ഗംഗാധരൻ, ഷുക്കൂര്‍, സുധീര്‍ സി കെ തുടങ്ങിയവരും ചിത്രത്തിലുണ്ട്. 'കൊഴുമ്മൽ രാജീവൻ' അഥവാ 'അംബാസ് രാജീവൻ' എന്നാണ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഓഗസ്റ്റ് 11ന് ആണ് ചിത്രം റിലീസ് ചെയ്യുക.

Read More : 'ദേവദൂതര്‍ പാടി'.. മമ്മൂട്ടിയുടെ പാട്ടിന് കുഞ്ചാക്കോ ബോബന്റെ രസികൻ ഡാന്‍സ്- വീഡിയോ

PREV
click me!

Recommended Stories

'ജോര്‍ജുകുട്ടി അര്‍ഹിക്കുന്ന സ്കെയിലില്‍ ആ​ഗോള റിലീസ്'; ദൃശ്യം 3 റൈറ്റ്സ് വില്‍പ്പനയില്‍ പ്രതികരണവുമായി ആന്‍റണി പെരുമ്പാവൂര്‍
'12 വയസില്‍ കണ്ട പയ്യനല്ല ഞാൻ, മീനാക്ഷി യുകെയിൽ സെറ്റിൽഡ്'; വിശേഷം പറഞ്ഞ് 'തട്ടീം മുട്ടീം' നടൻ