പ്രീത പ്രദീപിന്റെ 'മെഹന്തി' സ്‌പെഷ്യല്‍ ഫോട്ടോഷൂട്ട് ശ്രദ്ധ നേടുന്നു

Published : Aug 07, 2022, 07:06 PM ISTUpdated : Aug 07, 2022, 07:09 PM IST
പ്രീത പ്രദീപിന്റെ 'മെഹന്തി' സ്‌പെഷ്യല്‍ ഫോട്ടോഷൂട്ട് ശ്രദ്ധ നേടുന്നു

Synopsis

പ്രീത പ്രദീപ് പങ്കുവെച്ച ഫോട്ടോഷൂട്ട് ശ്രദ്ധ നേടുന്നു.  

ടെലിവിഷന്‍ സ്‌ക്രീനിലൂടെ മലയാളിക്ക് സുപരിചിതയായ നടിയാണ് പ്രീത പ്രദീപ് (Preetha Pradeep). പ്രീത എന്ന് പറയുന്നതിനേക്കാള്‍ 'മതികല' എന്ന് പറയുമ്പോഴാണ് മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രീത പ്രദീപിനെ പെട്ടന്ന് ഓര്‍ക്കാനുള്ള വഴി. 'മൂന്നുമണി' (Moonnumani serial) എന്ന പരമ്പരയിലെ 'മതികല'യായാണ് മലയാളികള്‍ ഇന്നും താരത്തെ അറിയുന്നത് എന്നത് അവര്‍ ചെയ്ത കഥാപാത്രത്തിന്റെ പൂര്‍ണ്ണതയാണ്. കൂടാതെ ചില മലയാള സിനിമകളിലും പ്രീത ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. സോഷ്യല്‍മീഡിയയില്‍ സജീവമായ പ്രീത പങ്കുവയ്ക്കാറുള്ള ഫോട്ടോഷൂട്ടുകളും വിശേഷങ്ങളുമെല്ലാം ആരാധകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കാറുണ്ട്. ഇപ്പോഴിതാ മെഹന്തി ഡിസൈന്‍കൊണ്ട് വെറൈറ്റിയാക്കി മാറ്റിയ തന്റെ മനോഹരമായ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് പ്രീത.

മിക്കപ്പോഴും ഫോട്ടോഷൂട്ടുകള്‍ പങ്കുവയ്ക്കാറുടെ പ്രീതയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ തരംഗമായിരിക്കുന്നത്. മെഹന്തി ഡിസൈനറായ റംസിയയാണ് പ്രീതയ്ക്ക് 'മെഹന്തിടയില്‍ മനോഹരിയാക്കിയിരിക്കുന്നത്. സാജന്‍ സൂര്യ, മീര കൃഷ്ണന്‍, വൈഗ തുടങ്ങിയ താരങ്ങളെല്ലാം പ്രീതയുടെ പുതിയ ഫോട്ടോഷൂട്ടിനെ പ്രശംസിച്ച് കമന്റുകള്‍ ഇട്ടിട്ടുണ്ട്. സംഗതി വെറൈറ്റിയായിട്ടുണ്ടെന്നാണ് ആരാധകരും കമന്റായി പറയുന്നത്. മെഹന്തി ബ്ലൗസിനൊപ്പം ട്രഡീഷണല്‍ വെയറിലാണ് പ്രീതയുടെ ഫോട്ടോഷൂട്ട്. അതിന് ഉതകുന്ന തരത്തിലുള്ള ഹെയര്‍സ്‌റ്റൈലും, സിംപിള്‍ ആയിട്ടുള്ള ആഭരണങ്ങളും കസവുസാരിയും അതിനൊപ്പം മനോഹരമായ ലൊക്കേഷന്‍ കൂടെയായപ്പോള്‍ സംഗതി കളറായെന്നുവേണം പറയാന്‍.

 

 

'പരസ്പരം' എന്ന ഹിറ്റ് സീരിയലിന്റെ ഭാഗമായപ്പോഴായിരുന്നു കയ്യടികളോടെ പ്രീതയെ ആളുകള്‍ സ്വീകരിച്ചത്. അതിനുശേഷമായിരുന്നു 'മതികല' എന്ന 'സൂപ്പര്‍ഹിറ്റ് വില്ലത്തിയായി' പ്രീത മാറിയത്. പരമ്പരകള്‍ കൂടാതെ, 'എന്നു നിന്റെ മൊയ്തീന്‍', 'അലമാര', 'ഉയരെ', 'സണ്‍ഡേ ഹോളിഡേ' തുടങ്ങിയ മലയാള ചിത്രങ്ങളിലും പ്രീത ചെറിയ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

Read More : 'ദാസനും' 'വിജയ'നും 'ജോജി'യും 'നിശ്ചലും' 'ബാലനും' 'അശോക് രാജും' മറ്റ് ചില കുട്ടുകാരും

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ചിത്രകഥ പോലെ 'അറ്റി'ൻ്റെ പുതിയ പോസ്റ്റർ; ഡോൺ മാക്സിൻ്റെ ടെക്നോ ത്രില്ലർ ഫെബ്രുവരി 13ന് റിലീസ്
'കൈതി 2 ഉപേക്ഷിച്ചോ?'; 'ലോകേഷ് തന്നെ മറുപടി പറയെട്ടെ' എന്ന് കാർത്തി