
ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ചാക്കോച്ചൻ, ആൻറണി വർഗീസ്, അർജുൻ അശോകൻ എന്നിവർ ഒന്നിക്കുന്നുവെന്ന ആകര്‍ഷണമുള്ളുതിനാല്‍ .ആരാധകര്‍ കാത്തിരിക്കുന്നതാണ് 'ചാവേര്‍'. ഏറെ ആകാംക്ഷയും ദുരൂഹതകളും നിറച്ചെത്തിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും തീ പാറുന്ന രംഗങ്ങളുമായി എത്തിയ ടീസറും പ്രേക്ഷകരുടെ പ്രതീക്ഷ ഇരട്ടിപ്പിച്ചിരുന്നു. ഫസ്റ്റ് ലുക്ക് പോസ്റ്ററും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇപ്പോഴിതാ 'ചാവേറിന്റെ' സെക്കൻഡ് ലുക്ക് മോഷൻ പോസ്റ്ററും പുറത്തിറങ്ങിയിരിക്കുകയാണ്.
ചാവേറിലെ മറ്റ് കൂടുതൽ കഥാപാത്രങ്ങളും എത്തുന്ന ഈ മോഷൻ പോസ്റ്ററിൽ പിരിമുറുക്കത്തിന്റെറെ വേരുകൾ വരിഞ്ഞു മുറുക്കുന്ന ഒരു തീമാണ് പ്രേക്ഷകർക്ക് മുന്നിലുള്ളത്. മനോജ് കെ യു, അനുരൂപ്, സജിൻ, ജോയ് മാത്യു, ദീപക് പറമ്പോൽ, അരുൺ നാരായൺ, സംഗീത മാധവൻ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. ഓണം റിലീസായിട്ട് ആണ് ചിത്രം തീയറ്ററുകളിൽ എത്തും. സംവിധായകനും നടനുമായ ജോയ് മാത്യുവാണ് തിരക്കഥ രചിക്കുന്നത്.
അരുൺ നാരായൺ, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈൻ ഗോകുൽ ദാസ്. പ്രൊഡക്ഷൻ കൺട്രോളർ ആസാദ് കണ്ണാടിക്കൽ. ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്,
എഡിറ്റർ നിഷാദ് യൂസഫ്. ജസ്റ്റിൻ വർഗീസാണ് ചിത്രത്തിന്റെ സംഗീതം. ഛായാഗ്രഹണം ജിന്‍റോ ജോർജ്ജ് ആണ്. സൗണ്ട് ഡിസൈൻ രംഗനാഥ് രവി, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂം മെൽവി ജെ, സംഘട്ടനം സുപ്രീം സുന്ദർ, വി എഫ് എക്സ് ആക്സൽ മീഡിയ, ചീഫ് അസോ. ഡയറക്ടർ: രതീഷ് മൈക്കിൾ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: ബ്രിജീഷ് ശിവരാമൻ സ്റ്റിൽസ് അർജുൻ കല്ലിങ്കൽ, ഡിസൈൻസ് മക്ഗുഫിൻ ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ, പിആർഒ ആതിര ദിൽജിത്ത്.
Read More: 'ശിവാഞ്‍ജലി'യെ തെരഞ്ഞുമടുത്ത 'സാന്ത്വന'ത്തിൽ രണ്ടാം കലഹമോ ?', റിവ്യു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ