ഓണച്ചിത്രങ്ങളിൽ മിന്നി 'ഒറ്റ്' മികച്ച സസ്‍പെൻസ് ത്രില്ലർ

Published : Sep 12, 2022, 06:55 PM ISTUpdated : Sep 25, 2022, 08:37 PM IST
 ഓണച്ചിത്രങ്ങളിൽ മിന്നി 'ഒറ്റ്' മികച്ച സസ്‍പെൻസ് ത്രില്ലർ

Synopsis

മികച്ച സസ്‍പെൻസ് ത്രില്ലര്‍ എന്ന അഭിപ്രായം നേടി ചിത്രം പ്രദര്‍ശനം തുടരുന്നു.

ഓണത്തിന് പുറത്തിറങ്ങിയ മലയാള ചിത്രങ്ങളിൽ കുഞ്ചാക്കോ ബോബൻ അരവിന്ദ് സ്വാമി കൂട്ടുകെട്ടിന്റെ 'ഒറ്റ്' മികച്ച സസ്‍പെൻസ്  ത്രില്ലർ എന്ന അഭിപ്രായം നേടി മുന്നേറുന്നു. ചിത്രത്തിന്റെ  ക്ലൈമാക്സ് രംഗത്തെ കുറിച്ച് മികച്ച പ്രേക്ഷക പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പ്രത്യേകിച്ചും കുഞ്ചാക്കോ ബോബന്റെ ആക്ഷൻ പ്രകടനം. ചാക്കോച്ചൻ ഇന്നുവരെ ചെയ്‍തിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഇതിൽ അവതരിപ്പിച്ചിരിക്കുന്നത്. നിഗൂഢത നിറഞ്ഞ എന്നാൽ അത്യന്തം മാസ് ആയി അരവിന്ദ് സ്വാമിയും ചിത്രത്തിൽ തിളങ്ങിയിട്ടുണ്ട്. മലയാളത്തിൽ ഇതുവരെ വന്നിട്ടുള്ള എണ്ണം പറഞ്ഞ ഗ്യാങ്ങ്സ്റ്റർ ഒരു ചിത്രങ്ങളിൽ  ഒന്നായി ഇതിനെ കാണാം. ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്നുണ്ട്. വിഷ്വലി വളരെ രസകരമായ ഒരു റോഡ് ത്രില്ലർ മൂവി കൂടിയാണിത്. തന്റെ ആദ്യ ചിത്രമായ 'തീവണ്ടി'ക്ക് ശേഷം വീണ്ടും ആഗസ്റ്റ് സിനിമാസുമായി  ചേർന്ന് ഒരു ഹിറ്റ് ചിത്രമൊരുക്കുന്നതിൽ സംവിധായകൻ ഫെലിനി വിജയിച്ചെന്നു പറയാം. തമിഴിൽ 'രണ്ടകം' എന്ന പേരിലും ഈ ചിത്രം ഈ ആഴ്‍ച റിലീസ് ആകുന്നുണ്ട്. എന്തായാലും ഓണച്ചിത്രങ്ങളിൽ ഒരു മാസ് ത്രില്ലർ എന്ന നിലയിൽ 'ഒറ്റ്' മുന്നിൽ തന്നെയാണ്.

ജാക്കി ഷ്‍റോഫ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാനതാരം. ത്രില്ലർ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് എസ് സഞ്‍ജീവാണ്.  കൈലാസ് മേനോനാണ് സംഗീത സംവിധാാനം നിര്‍വഹിച്ചിരിക്കുന്നത്. തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക.

സംഗീതവും പശ്ചാത്തല സംഗീതവും അരുൾ രാജ് കെന്നഡി. ഗൗതം ശങ്കർ ആണ് ഛായാഗ്രാഹണം. അപ്പു എൻ ഭട്ടതിരി എഡിറ്റിംഗ്, സ്റ്റിൽസ് റോഷ് കൊളത്തൂർ, സ്റ്റെഫി സേവ്യർ വസ്‍ത്രാലങ്കാരം, റോണക്സ് സേവ്യർ മേക്കപ്പ്.

 സൗണ്ട് ഡിസൈനിംഗ് രംഗനാഥ് രവി, പ്രൊഡക്ഷൻ കൺട്രോളർ സുനിത് ശങ്കർ, ലൈൻ പ്രൊഡ്യൂസർ മിഥുൻ എബ്രഹാം, സഹനിർമാണം സിനിഹോളിക്സ്, പിആർഒ ആതിര ദിൽജിത്ത്. വന്‍ വിജയം നേടിയ  'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിനു ശേഷം ചാക്കോച്ചന്‍റേതായി പുറത്തെത്തുന്ന ചിത്രം കൂടിയാണ് ഇത്.'ന്നാ താന്‍ കേസ് കൊട്' കുഞ്ചാക്കോ ബോബന്റെ വേറിട്ട വേഷപകര്‍ച്ചയുള്ള ചിത്രമായിരുന്നു.

Read More : ബോളിവുഡില്‍ ദുല്‍ഖറിന്റെ പ്രണയം, 'ഛുപ്' വീഡിയോ പുറത്തുവിട്ടു

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

റാപ്പന്‍ ചന്ദന്‍ ഷെട്ടി നായകന്‍; 'വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളെ' തിയറ്ററുകളിലേക്ക്
'ലാലേട്ടനും പറയുന്നത് അതാണ്'; സംവിധാനം ചെയ്യുന്ന ചിത്രം നേരിടുന്ന സാഹചര്യം വ്യക്തമാക്കി അനൂപ് മേനോന്‍