റിലീസിന്‍റെ 25-ാം വര്‍ഷം വീണ്ടും തിയറ്ററുകളിലേക്ക്; 'ഖുഷി' നാളെ മുതല്‍

Published : Sep 24, 2025, 03:02 PM IST
Kushi tamil movie re release tomorrow thalapathy vijay Jyothika sj Suryah

Synopsis

എസ് ജെ സൂര്യയുടെ സംവിധാനത്തിൽ 2000-ൽ പുറത്തിറങ്ങിയ വിജയ്-ജ്യോതിക ചിത്രം 'ഖുഷി' വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നു.

തമിഴ് സിനിമയിലെ റീ റിലീസുകളില്‍ ഏറ്റവും നേട്ടമുണ്ടാക്കിയ ചിത്രങ്ങളില്‍ പ്രധാനം വിജയ് ചിത്രങ്ങള്‍ ആയിരുന്നു. പ്രധാനമായും ഗില്ലി. ധരണിയുടെ രചനയിലും സംവിധാനത്തിലും 2004 ല്‍ റിലീസ് ചെയ്യപ്പെട്ട ചിത്രത്തിന്‍റെ റീ റിലീസ് കഴിഞ്ഞ വര്‍ഷമായിരുന്നു. ശ്രീ സൂര്യ മൂവീസിന്‍റെ ബാനറില്‍ എ എം രത്നം നിര്‍മ്മിച്ച ചിത്രമായിരുന്നു ഇത്. ഇപ്പോഴിതാ ഇതേ നിര്‍മ്മാതാവിന്‍റെ മറ്റൊരു ചിത്രം കൂടി റീ റിലീസിന് തയ്യാറെടുത്തിരിക്കുകയാണ്. അതും ഒരു വിജയ് ചിത്രമാണ് എന്നതും കൗതുകകരമാണ്.

എസ് ജെ സൂര്യയുടെ രചനയിലും സംവിധാനത്തിലും 2000 ല്‍ പുറത്തിറങ്ങിയ റൊമാന്‍റിക് കോമഡി ചിത്രം ഖുഷി ആണ് തിയറ്ററുകളിലേക്ക് വീണ്ടും എത്തുന്നത്. നാളെയാണ് ചിത്രത്തിന്‍റെ റീ റിലീസ്. ശക്തി ഫിലിം ഫാക്റ്ററിയാണ് റീ റിലീസില്‍ ചിത്രം വിതരണം ചെയ്യുന്നത്. റീ റിലീസില്‍ വന്‍ വിജയം കൊയ്ത ഗില്ലിയുടെ വിതരണവും ഈ ടീം ആയിരുന്നു. എക്കാലത്തെയും റീ റിലീസ് ചിത്രങ്ങളില്‍ നിര്‍മ്മാതാവിന് ഏറ്റവും നേട്ടമുണ്ടാക്കിയ ചിത്രങ്ങളിലൊന്നായി ഗില്ലി മാറിയിരുന്നു. റിലീസിന്‍റെ 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുമ്പോഴാണ് ഖുഷി വീണ്ടും തിയറ്ററുകളില്‍ എത്തുന്നത്.

ശിവ, ജെന്നി എന്നീ കോളെജ് വിദ്യാര്‍ഥികളായാണ് വിജയ്, ജ്യോതിക എന്നിവര്‍ ഖുഷിയില്‍ അഭിനയിച്ചത്. ഇവരുടെ ലവ്- ഹേറ്റ് റിലേഷന്‍ഷിപ്പ് അവസാനം പ്രണയത്തിലേക്ക് എത്തുകയാണ്. രണ്ടായിരങ്ങളിലെ മികച്ച റൊമാന്‍റിക് കോമഡി ചിത്രമായി പരിഗണിക്കപ്പെടുന്ന സിനിമ കൂടിയാണ് ഇത്. ചിത്രത്തിന് വേണ്ടി ദേവ ഒരുക്കിയ ഗാനങ്ങള്‍ വലിയ ഹിറ്റുകള്‍ ആയിരുന്നു. വിജയകുമാര്‍, ശില്‍പ ഷെട്ടി, മുംതാസ്, നിഴല്‍കള്‍ രവി, ബീന ബാനര്‍ജി, ജാനകി സബേഷ്, രാഗേന്ദ്ര പ്രസാദ്, കൃഷ്ണ സിംഗ്, രാജന്‍ പി ദേവ്, ജയ മുരളി, ബസന്ത് രവി, മനീഷ് ബൊറുണ്ടിയ, എസ് ജെ സൂര്യ, ശ്രീധര്‍, ഷോബി, ജപ്പാന്‍ കുമാര്‍, ശ്യാം, രവി മരിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ജീവയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. ബി ലെനിന്‍, വി ടി വിജയന്‍ എന്നിവരാണ് എഡിറ്റിംഗ്. റീ റിലീസില്‍ ഗില്ലി ഉണ്ടാക്കിയ ബോക്സ് ഓഫീസ് നേട്ടം ഖുഷിയും ഉണ്ടാക്കുമോ എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് അണിയറക്കാര്‍.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്
'കളങ്കാവൽ' സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും