
തുടരും എന്ന വന്‍ വിജയ ചിത്രത്തിന് ശേഷം മോഹന്‍ലാലും തരുണ്‍ മൂര്‍ത്തിയും വീണ്ടും ഒന്നിക്കുന്നു എന്നതാണ് എല്‍ 366 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ യുഎസ്പി. ചിത്രത്തിന്‍റെ ഇതിനകം പുറത്തെത്തിയിട്ടുള്ള അപൂര്‍വ്വ പബ്ലിസിറ്റി മെറ്റീരിയലുകളെല്ലാം വലിയ പ്രേക്ഷകശ്രദ്ധയാണ് നേടിയത്. ദൃശ്യം, തുടരും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തൊടുപുഴയില്‍ മറ്റൊരു മോഹന്‍ലാല്‍ സിനിമ കൂടി ചിത്രീകരിക്കുകയാണ്. തുടരും പല ലൊക്കേഷനുകളിലും ചിത്രീകരിച്ചിരുന്നെങ്കിലും പ്രധാന സ്ഥലം തൊടുപുഴ ആയിരുന്നു. സിനിമയുടെ ചിത്രീകരണം ഒരു മാസം പിന്നിട്ടിരിക്കുകയാണ്. കൃത്യമായി പറഞ്ഞാല്‍ 34 ദിനങ്ങള്‍.
ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് എല്‍ 366 നിർമ്മിക്കുന്നത്. ജനുവരി 23 നാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. നായിക മീര ജാസ്മിന്‍ അടക്കം വലിയ താരനിരയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. ലൗലജൻ എന്ന സാധാരണക്കാരനായ പൊലീസ് സബ്ബ് ഇൻസ്പക്ടറുടെ കഥയാണ് സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെ തരുണ്‍ മൂര്‍ത്തി അവതരിപ്പിക്കുന്നത്. സാധാരണക്കാരൻ്റെ ജീവിതത്തോട് ചേർന്നു നിന്നുകൊണ്ട് അവരുടെ വികാരവിചാരങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന കഥാപാത്രവും സിനിമയുമായിരിക്കും ഇത്. റിയലിസ്റ്റിക്ക് ഇമോഷണൽ ഡ്രാമ എന്ന് ഈ ചിത്രത്തെ വിശേഷിപ്പിക്കാം.
ലാലു അലക്സ്, മനോജ് കെ ജയൻ, ജഗദീഷ്, ഇർഷാദ്, പ്രമോദ് വെളിയനാട്, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന, എന്നിവരും പ്രധാന താരങ്ങളാണ്. ഇഷ്ഖ്, ആലപ്പുഴ ജിംഖാന, മഹാറാണി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയുടേതാണ് തിരക്കഥ. സംഗീതം ജേക്സ് ബിജോയ്, ഛായാഗ്രഹണം ഷാജികുമാര്‍, എഡിറ്റിംഗ് വിവേക് ഹർഷൻ, ഓഡിയോഗ്രഫി വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുൽ ദാസ്, മേക്കപ്പ് റോണെക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ മഷർ ഹംസ, കോ-ഡയറക്ടർ ബിനു പപ്പു, ചീഫ് അസോസിയേറ്റ് ഡയറക്ടർ മിറാഷ് ഖാൻ, അസോസിയേറ്റ് ഡയറക്ടർ അനസ് വി, സ്റ്റിൽസ് അമൽ.സി സദർ, പ്രൊഡക്ഷൻ മാനേജർ ജോമോൻ ജോയ് ചാലക്കുടി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് എസ്സാൻ, പ്രൊഡക്ഷൻ കൺട്രോളർ സുധർമ്മൻ വള്ളിക്കുന്ന്. കൊച്ചിയാണ് സിനിമയുടെ മറ്റൊരു ലൊക്കേഷന്‍. സെൻട്രൽ പിക്ച്ചേഴ്സ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. പിആര്‍ഒ വാഴൂർ ജോസ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ