'എൽ 360' ടൈറ്റിലും ഫസ്റ്റ് ലുക്കും നാളെ? മോഹന്‍ലാലിന്‍റെ പിറന്നാൾ ദിനത്തില്‍ അപ്ഡേറ്റ് പ്രതീക്ഷിച്ച് ആരാധകർ

Published : May 20, 2024, 01:57 PM ISTUpdated : May 20, 2024, 03:26 PM IST
'എൽ 360' ടൈറ്റിലും ഫസ്റ്റ് ലുക്കും നാളെ? മോഹന്‍ലാലിന്‍റെ പിറന്നാൾ ദിനത്തില്‍ അപ്ഡേറ്റ് പ്രതീക്ഷിച്ച് ആരാധകർ

Synopsis

ഷണ്‍മുഖം എന്ന സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്

മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് യുവതലമുറയിലെ ശ്രദ്ധേയ സംവിധായകന്‍ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രം. മോഹന്‍ലാലിന്‍റെ അഭിനയജീവിതത്തിലെ 360-ാമത്തെ ചിത്രത്തില്‍ ശോഭനയാണ് നായിക. 15 വര്‍ഷത്തിന് ശേഷം മോഹന്‍ലാലും ശോഭനയും ഒരുമിച്ചെത്തുന്ന ചിത്രമെന്ന നിലയില്‍ ശ്രദ്ധ നേടിയ ചിത്രമാണിത്. രജപുത്രയുടെ ബാനറിൽ എം രഞ്ജിത്ത് ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. ചിത്രം സംബന്ധിച്ച രണ്ട് പ്രധാന അപ്ഡേറ്റുകള്‍ മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനമായ നാളെ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്‍റെ ടൈറ്റിലും ഫസ്റ്റ് ലുക്കുമാണ് അവ. ഇത് സംബന്ധിച്ച് ഒഫിഷ്യല്‍ പ്രഖ്യാപനമൊന്നും വന്നിട്ടില്ലെങ്കിലും ഒരു സര്‍പ്രൈസ് ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ട്. 

ഷണ്‍മുഖം എന്ന സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഭാര്യയും മക്കളുമുള്ള അധ്വാനിയായ ഒരു ഡ്രൈവറാണ് ഷണ്മുഖം. കുടുംബത്തെ ഏറെ സ്നേഹിക്കുന്ന ഒരു കുട്ടംബനാഥൻ. നല്ല സുഹൃത് ബന്ധങ്ങളുള്ള, നാട്ടുകാരുടെ പ്രിയപ്പെട്ടവനായ ഒരു ടാക്സി ഡ്രൈവർ. ഇദ്ദേഹത്തിൻ്റെ ജീവിതം നർമ്മത്തിലൂടെയും ഹൃദയസ്പർശിയായ രംഗങ്ങളിലൂടെയും അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. ഇടവേളയ്ക്കു ശേഷമാണ് മോഹൻലാൽ സാധാരണക്കാർക്കൊപ്പം ചേർന്നു നിൽക്കുന്ന ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.

കഥ കെ ആർ സുനിൽ, തിരക്കഥ തരുൺ മൂർത്തി, കെ ആർ സുനിൽ, സംഗീതം ജേക്സ് ബിജോയ്, ഛായാഗ്രഹണം ഷാജികുമാർ, പ്രൊഡക്ഷൻ ഡിസൈനർ ഗോകുൽ ദാസ്, മേക്കപ്പ് പട്ടണം റഷീദ്, കോസ്റ്റ്യൂം ഡിസൈൻ സമീറ സനീഷ്, കോ ഡയറക്ടർ ബിനു പപ്പു, പ്രൊഡക്ഷൻ മാനേജർ
ശിവൻ പൂജപ്പുര, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് രാജേഷ് മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൻ പൊടുത്താസ്. രജപുത്ര റിലീസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കും. പിആര്‍ഒ വാഴൂർ ജോസ്, ഫോട്ടോ അമൽ.

ALSO READ : ബോളിവുഡ് അരങ്ങേറ്റത്തിന് ജോജു ജോര്‍ജ്; അനുരാഗ് കശ്യപിന്‍റെ ത്രില്ലറില്‍ പ്രധാന റോളില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

അടിമുടി ദുരൂഹതകളും സസ്‌പെന്‍സും; ആക്ഷന്‍ ത്രില്ലറില്‍ വേറിട്ട ശ്രമവുമായി 'രഘുറാം'; റിലീസ് ജനുവരി 30ന്
608-ാം ദിവസം ആഡിസിനെ തേടി സന്തോഷ വാർത്ത; നിർമ്മാതാവായി ആന്റണി വർഗീസ്