
മലയാളികൾക്ക് ഏറെ സുപരിചിതനാണ് ആർജെ മിഥുൻ രമേശ്. നടനും അവതാരകനും കൂടിയായ മിഥുന് 2023ൽ ബെല്‍സ് പാള്‍സി രോഗം പിടിപെട്ടിരുന്നു. മുഖത്തെ ഞരമ്പുകള്‍ക്ക് തളര്‍ച്ച ഉണ്ടാകുന്ന രോഗാവസ്ഥയായിരുന്നു ബെല്‍സ് പാള്‍സി. രോഗവിവരം അറിയിച്ചതിന് പിന്നാലെ മിഥുന്റെ ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിച്ച് നിരവധി പേർ എത്തിയിരുന്നു. പിന്നാലെ തിരുപ്പതിയിൽ പോയി ഭാര്യ ലക്ഷ്മി മേനോൻ മൊട്ട അടിച്ചതുമെല്ലാം ശ്രദ്ധനേടിയതാണ്.
ഇപ്പോഴിതാ ബെല്‍സ് പാള്‍സി മിഥുന് വന്നതിനെ കുറിച്ച് ലക്ഷ്മി പറയുകയാണ്. 'ടെൻഷൻ അടിച്ച് പോയി. മിഥുൻ ചേട്ടന് സ്ട്രോക്ക് ആണെന്നാണ് കരുതിയത്. മിഥുൻ ചേട്ടൻ തിരുവനന്തപുരത്തും ഞാൻ ദുബായിലുമായിരുന്നു അന്ന്. വീഡിയോ കാളിൽ കണ്ടപ്പോൾ ഒരു കണ്ണ് അടയുന്നില്ല. എന്തോ പ്രശ്നമുണ്ട് ഡോക്ടറെ പോയി കാണാൻ ഞാൻ പറഞ്ഞു. ഡോക്ടറടുത്ത് പോകാൻ പറഞ്ഞാൽ കേൾക്കയെ ഇല്ല. അങ്ങനത്തെ സ്വഭാവമാണ് പുള്ളിക്ക്. വെള്ളം കുടിക്കുന്ന സമയത്ത് സൈഡിലൂടെ ഇറ്റിറ്റ് പോകുന്നുണ്ട്. അങ്ങനെയാണ് ആശുപത്രിയിൽ പോകുന്നത്. ബെല്‍സ് പാള്‍സി ആണെന്ന് അറിഞ്ഞതും. അങ്ങനെ 15 ദിവസം ഞങ്ങൾ ആശുപത്രിയിൽ തന്നെയായിരുന്നു. എത്രയും വേഗം ശരിയാകണമെന്ന് മാത്രമെ ഉണ്ടായിരുന്നുള്ളൂ ഞങ്ങൾക്ക്. ഫിസിയോതെറാപ്പിയും ഒരുപാട് പേരുടെ പ്രാർത്ഥനയും കാരണമാണ് അത് മാറിയത്. ഒരുപാട് പേരുടെ പ്രാർത്ഥന ഉണ്ടായിരുന്നു', എന്നാണ് ലക്ഷ്മി പറഞ്ഞത്. സൈന സൗത്ത് പ്ലസിനോട് ആയിരുന്നു അവരുടെ പ്രതികരണം.
രോഗം മാറിയതിന് പിന്നാലെ കുടുംബസമേതം തിരുപ്പതിയിൽ എത്തിയ കാര്യ മിഥുൻ പങ്കുവച്ചിരുന്നു. 'മൊട്ടൈ ബോസ് ലക്ഷ്മി. എന്റെ ബെല്‍സ് പള്‍സി പോരാട്ട ദിനങ്ങള്‍ കുറച്ച് പേര്‍ക്കെങ്കിലും അറിയാമെന്ന് തോന്നുന്നു. അന്ന് നിങ്ങള്‍ ഓരോരുത്തരുടെയും പ്രാര്‍ഥന കൊണ്ടാണ് ഇന്ന് കാണുന്ന രൂപത്തില്‍ തിരികെ എത്താന്‍ കഴിഞ്ഞത്. പക്ഷെ എന്റെ ഭാര്യ ഒരു ലെവല്‍ കൂടുതല്‍ പ്രാര്‍ഥിച്ചിരുന്നു. ആ അസുഖം മാറാന്‍ ഭാര്യ നേര്‍ന്നതാണ് തിരുപ്പതിയില്‍ മുടി കൊടുക്കാം എന്ന്. അങ്ങനെ ചിഞ്ചുകുട്ടി മൊട്ട കുട്ടി ആയി..', എന്നായിരുന്നു അന്ന് മിഥുൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ