Asianet News MalayalamAsianet News Malayalam

Chandramukhi 2 : തമിഴില്‍ ചന്ദ്രമുഖി 2 വരുന്നു; രജനീകാന്ത് ഇല്ല

തമിഴ്നാട്ടിലെ തിയറ്ററുകളില്‍ രണ്ടര വര്‍ഷത്തോളം കളിച്ച് വന്‍ പ്രദര്‍ശനവിജയം നേടിയ ചിത്രമായിരുന്നു ചന്ദ്രമുഖി

chandramukhi 2 announced raghava lawrence lyca productions p vasu
Author
Thiruvananthapuram, First Published Jun 14, 2022, 7:12 PM IST

പ്രധാന ഇന്ത്യന്‍ സിനിമാ വ്യവസായങ്ങളിലേക്കൊക്കെ റീമേക്ക് ചെയ്യപ്പെട്ട ചിത്രമായിരുന്നു ഫാസിലിന്‍റെ സംവിധാനത്തില്‍ 1993ല്‍ പുറത്തെത്തിയ മണിച്ചിത്രത്താഴ് (Manichitrathazhu). മണിച്ചിത്രത്താഴിന്‍റെ കന്നഡ റീമേക്ക് ആപ്തമിത്രയുടെ ഒഫിഷ്യല്‍ റീമേക്ക് ആയി പുറത്തുവന്ന ചിത്രമായിരുന്നു രജനീകാന്ത് നായകനായി 2005ല്‍ പുറത്തെത്തിയ ചന്ദ്രമുഖി (Chandramukhi). ആപ്തമിത്ര ഒരുക്കിയ പി വാസു തന്നെയായിരുന്നു ഈ ചിത്രത്തിന്‍റെയും സംവിധാനം. തമിഴ്നാട്ടിലെ തിയറ്ററുകളില്‍ രണ്ടര വര്‍ഷത്തോളം കളിച്ച് വന്‍ പ്രദര്‍ശനവിജയം നേടിയ ചിത്രമായിരുന്നു ചന്ദ്രമുഖി. ഇപ്പോഴിതാ ചിത്രത്തിന്‍റെ രണ്ടാംഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ് തമിഴിലെ പ്രധാന നിര്‍മ്മാണ കമ്പനികളില്‍ ഒന്നായ ലൈക്ക പ്രൊഡക്ഷന്‍സ്.

ചന്ദ്രമുഖി 2 (Chandramukhi 2) എന്ന പേരില്‍ ഒരു സീക്വല്‍ 2020ല്‍ പ്രഖ്യാപിച്ചിരുന്നതാണ്. പി വാസുവിന്‍റെ സംവിധാനത്തില്‍ രജനീകാന്തും രാഘവ ലോറന്‍സും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഈ ഇതിന്‍റെ അപേഡ്റ്റുകള്‍ പിന്നീട് ഉണ്ടായില്ല. ലൈക്ക പ്രൊഡക്ഷന്‍സ് ഈ പ്രോജക്റ്റ് ഏറ്റെടുത്തെന്നും പ്രഖ്യാപനം വൈകാതെ ഉണ്ടാവുമെന്നും കഴിഞ്ഞ മാസം റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. അതാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. അതേസമയം നേരത്തെ കരുതപ്പെട്ടിരുന്നതുപോലെ രജനീകാന്ത് ചിത്രത്തില്‍ ഉണ്ടാവില്ല. രാഘവ ലോറന്‍സ് ആയിരിക്കും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ലോറന്‍സിനൊപ്പം വടിവേലുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ചന്ദ്രമുഖിയിലും വടിവേലു ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. എം എം കീരവാണിയുടേതാണ് സംഗീതം. ഛായാഗ്രഹണം ആര്‍ ഡി രാജശേഖര്‍, കലാസംവിധാനം തോട്ട തരണി.

അതേസമയം മണിച്ചിത്രത്താഴിന്‍റെ ഹിന്ദി റീമേക്ക് ആയിരുന്ന ഭൂല്‍ ഭുലയ്യയുടെ സ്റ്റാന്‍ഡ് എലോണ്‍ സീക്വലായ ഭൂല്‍ ഭുലയ്യ 2 ഇപ്പോള്‍ തിയറ്ററുകളിലുണ്ട്. ആദ്യഭാഗം പ്രിയദര്‍ശനാണ് സംവിധാനം ചെയ്‍തതെങ്കില്‍ സീക്വല്‍ ഒരുക്കിയിരിക്കുന്നത് അനീസ് ബസ്‍മിയാണ്. കാര്‍ത്തിക് ആര്യനാണ് നായകന്‍. ബോളിവുഡില്‍ സൂപ്പര്‍താര ചിത്രങ്ങളൊക്കെ പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തില്‍ വന്‍ പ്രദര്‍ശനവിജയമാണ് ഭൂല്‍ ഭുലയ്യ 2 നേടിക്കൊണ്ടിരിക്കുന്നത്. 167.7 കോടി ചിത്രം ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് ഇതിനകം നേടിയിട്ടുണ്ട്.

ALSO READ : മലയാളത്തില്‍ യുവതാരങ്ങള്‍ക്കൊപ്പം ത്രില്ലര്‍ ഒരുക്കാന്‍ പ്രിയദര്‍ശന്‍?

Follow Us:
Download App:
  • android
  • ios