സുസ്മിതാ സെന്നുമായി വേർപിരിഞ്ഞു? ചിത്രങ്ങള്‍ നീക്കം ചെയ്ത് ലളിത് മോദി

Published : Sep 07, 2022, 11:59 AM IST
സുസ്മിതാ സെന്നുമായി വേർപിരിഞ്ഞു? ചിത്രങ്ങള്‍ നീക്കം ചെയ്ത് ലളിത് മോദി

Synopsis

സുസ്മിതയുമായുള്ള ഡേറ്റിം​ഗ് ചിത്രങ്ങൾ പങ്കുവച്ചാണ് രണ്ട് മാസം മുൻപ് പ്രണയത്തിലാണെന്ന വിവരം ലളിത് മോദി അറിയിച്ചത്.

ക്കഴിഞ്ഞ ജൂലൈയിൽ ആണ് നടിയും മുന്‍ വിശ്വസുന്ദരിയുമായ സുസ്മിത സെന്നുമായി താൻ പ്രണയത്തിലാണെന്ന കാര്യം ഐപിഎൽ മുൻ ചെയർമാനും  വ്യവസായിയുമായ ലളിത് മോദി അറിയിച്ചത്. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകൾ പങ്കുവച്ചായിരുന്നു ലളിത് ഇക്കാര്യം അറിയിച്ചത്. എന്നാൽ ഇരുവരും തമ്മിലുള്ള ബന്ധം അവസാനിപ്പിച്ചുവെന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. 

ഇന്‍സ്റ്റഗ്രാമില്‍ നിന്ന് സുസ്മിതയ്‌ക്കൊപ്പമുള്ള ചിത്രവും ബയോയില്‍ നിന്ന് സുസ്മിതയുടെ പേരും ലളിത് മോദി നീക്കം ചെയ്തതോടെയാണ് ഇത്തരം പ്രചരണങ്ങൾ നടക്കുന്നത്. എന്നാൽ ഇക്കാര്യത്തെ കുറിച്ച് സുസ്മിതയോ ലളിത് മോദിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. 

സുസ്മിതയുമായുള്ള ഡേറ്റിം​ഗ് ചിത്രങ്ങൾ പങ്കുവച്ചാണ് രണ്ട് മാസം മുൻപ് പ്രണയത്തിലാണെന്ന വിവരം ലളിത് മോദി അറിയിച്ചത്. കുടുംബങ്ങളോടൊപ്പം ആഗോള പര്യടനത്തിന് ശേഷം ലണ്ടനിൽ തിരിച്ചെത്തിയെന്നും, അതില്‍ തന്നെ തന്‍റെ നല്ലപാതിയായ സുസ്മിതാ സെന്നിനെ പ്രത്യേകം പരാമര്‍ശിക്കേണ്ടതില്ല. ഒടുവിൽ ഒരു പുതിയ ജീവിതം ലഭിക്കുന്നു, എന്നാണ് ലളിത് കുറിച്ചിരുന്നത്. പിന്നാലെ ഇരുവരും വിവാഹം കഴിഞ്ഞോ എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ചോദ്യങ്ങളും ഉയർന്നു. ഞങ്ങള്‍ വിവാഹം കഴിച്ചിട്ടില്ല, പരസ്പരം ഡേറ്റിംഗിലാണ്. വിവാഹം അതും ഒരുനാൾ സംഭവിക്കുമെന്നാണ് ഇവയ്ക്ക് മറുപടിയെന്നോണം മോദി ട്വീറ്റ് ചെയ്തത്. 

ലളിത് മോദിയും സുസ്മിതാ സെന്നും ഡേറ്റിംഗില്‍; വിവാഹം സംഭവിക്കുമെന്ന് ലളിത് മോദി

1994ല്‍ മിസ് യൂണിവേഴ്സ് പട്ടം നേടിയ താരമാണ് സുസ്മിത സെൻ. ആദ്യമായി മിസ് യൂണിവേഴ്‌സ് കിരീടം നേടിയ ഇന്ത്യന്‍ വനിത എന്ന ഖ്യാതിയും സുസ്മിതയ്ക്ക് സ്വന്തമാണ്. ഇതുവരെ വിവാഹം കഴിക്കാത്ത സുസ്മിത, രണ്ട് പെണ്‍കുട്ടികളെ ദത്തെടുത്തിട്ടുണ്ട്. വിവാഹ മോചിതനാണ് ലളിത് മോദി. ഇദ്ദേഹത്തിന് രണ്ട് മക്കളുമുണ്ട്. സാമ്പത്തിക ഇടപാടു കേസിൽ ഇഡിയുടെ അന്വേഷണം നേരിടുന്ന ലളിത് മോദി നിലവിൽ ലണ്ടനിലാണ് താമസിക്കുന്നത്.

PREV
click me!

Recommended Stories

'വാട്ട് സാര്‍, ഹൗ സാര്‍'; കളങ്കാവലിനും മമ്മൂട്ടിക്കും പ്രശംസയുമായി തെലുങ്ക് സംവിധായകന്‍
ബജറ്റ് 200 കോടി, ബാലയ്യയുടെ പ്രതിഫലം എത്ര?, സംയുക്തയ്‍ക്ക് രണ്ട് കോടി, മറ്റുള്ളവരുടെ പ്രതിഫലത്തിന്റെ വിവരങ്ങളും