Lalu Alex : 'കുര്യനെ' ഏറ്റെടുത്തതിന് നന്ദി; സോഷ്യൽ മീഡിയയിൽ സജീവമാകുന്നെന്ന് ലാലു അലക്സ്

Web Desk   | Asianet News
Published : Jan 28, 2022, 12:20 PM IST
Lalu Alex : 'കുര്യനെ' ഏറ്റെടുത്തതിന് നന്ദി; സോഷ്യൽ മീഡിയയിൽ സജീവമാകുന്നെന്ന് ലാലു അലക്സ്

Synopsis

കുര്യനായി ലാലു അലക്‌സ് ഗംഭീര പ്രകടനം തന്നെ കാഴ്ച വെച്ചു എന്ന വിലയിരുത്തലുകളാണ് ഉയരുന്നത്. 

ലൂസിഫറിന് ശേഷം മോഹൻലാലും പൃഥ്വിരാജും ഒന്നിച്ച ചിത്രമാണ് ബ്രോ ഡാഡി(Bro Daddy). മികച്ച പ്രതികരണത്തോടൊപ്പം വിമർശനങ്ങളും വിവിധ ഭാ​ഗങ്ങളിൽ നിന്നും ചിത്രത്തിന് ലഭിച്ചക്കുന്നുണ്ട്. സിനിമയിലെ അച്ഛനെയും മകനെയും പോലെ തന്നെ പ്രേക്ഷകർ സ്വീകരിച്ച കഥാപത്രമാണ് കുര്യൻ മാളിയേക്കൽ. ലാലു അലക്സാണ്(Lalu Alex) കുര്യനെ തന്മയത്വത്തോടെ സ്ക്രീനിൽ എത്തിച്ചത്. ഇപ്പോഴിതാ ബ്രോ ഡാഡിയെയും കുര്യനെയും സ്വീകരിച്ചതിന് പ്രേക്ഷകരോട് നന്ദി പറയുകയാണ് ലാലു അലക്സ്. 

'വളരെക്കാലത്തിന് ശേഷം ഞാൻ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും സജീവമാകുകയാണ്. നിങ്ങളുടെ എല്ലാ സന്ദേശങ്ങളും ആശംസകളും പോസ്റ്റുകളും ഞാൻ വായിച്ചു, ബ്രോ ഡാഡി സിനിമയ്ക്കും കുര്യൻ മാളിയേക്കലിലും നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും എല്ലാവർക്കും നന്ദി', എന്നാണ് ലാലു അലക്സ് ഫേസ്ബുക്കിൽ കുറിച്ചത്. 

ബ്രോ ഡാഡിയിൽ എല്ലാവരും എടുത്തു പറയുന്ന പ്രകടനം ലാലു അലക്‌സിന്റേതായിരുന്നു. കുര്യനായി ലാലു അലക്‌സ് ഗംഭീര പ്രകടനം തന്നെ കാഴ്ച വെച്ചു എന്ന വിലയിരുത്തലുകളാണ് ഉയരുന്നത്. ഒരു ഇടവേളക്ക് ശേഷം ലഭിച്ച മുഴുനീള കഥാപാത്രം ഗംഭീരമാക്കാന്‍ ലാലു അലക്‌സിന് സാധിച്ചുവെന്നും അഭിപ്രായമുണ്ട്.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീജിത്ത് ബിബിൻ തിരിക്കഥ നിർവ്വഹിച്ച ചിത്രം ഒരു ഫാമി ലി ഡ്രാമയാണ്. ജൂലൈയിലാണ് 'ബ്രോ ഡാഡി' ചെയ്യുന്നു എന്ന പ്രഖ്യാപനം നടത്തിയിരുന്നത്. അഭിനന്ദ് രാമാനുജം ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ അഖിലേഷ് മോഹനാണ്. ചിത്രം ജനുവരി 26നാണ് ഹോട്സ്റ്റാറിലൂടെ പ്രേക്ഷകരിലേക്കെത്തിയത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

‘മേൽപ്പാലം’ രചയിതാവ് ഷിവാഗോ തോമസിന്‍റെ പുതിയ സിനിമ 'മണവാളൻ ജോസഫ്'
വേറിട്ട കഥാപാത്രം, 'വവ്വാലി'ല്‍ 'വാസു'വായി ഗോകുലന്‍; ക്യാരക്റ്റര്‍ പോസ്റ്റര്‍ എത്തി