Santhosh Pandit : 'ഇനി ചെറിയ കളികൾ ഇല്ല, വലിയ കളികൾ മാത്രം'; ഇൻസ്റ്റാ​ഗ്രാമിൽ വരവറിയിച്ച് സന്തോഷ് പണ്ഡിറ്റ്

Web Desk   | Asianet News
Published : Jan 28, 2022, 10:28 AM ISTUpdated : Jan 28, 2022, 10:45 AM IST
Santhosh Pandit : 'ഇനി ചെറിയ കളികൾ ഇല്ല, വലിയ കളികൾ മാത്രം'; ഇൻസ്റ്റാ​ഗ്രാമിൽ വരവറിയിച്ച് സന്തോഷ് പണ്ഡിറ്റ്

Synopsis

സാധാരണക്കാരെ തന്നാൽ കഴിയുന്ന രീതിയിൽ സഹായിക്കുന്ന പണ്ഡിറ്റിന്റെ വാർത്തകൾ പലപ്പോഴും പുറത്തുവന്നിട്ടുണ്ട്. 

ൻസ്റ്റാ​ഗ്രാമിൽ വരവറിയിച്ച് നടൻ സന്തോഷ് പണ്ഡിറ്റ്(Santhosh Pandit). ഫേസ്ബുക്കിലൂടെയാണ് പണ്ഡിറ്റ് ഇക്കാര്യം അറിയിച്ചത്. വൈകിയാണെങ്കിലും താനൊരു ഇൻസ്റ്റാ​ഗ്രാം അക്കൗണ്ട് തുടങ്ങിയെന്നു എല്ലാവരും ഫോളോ ചെയ്യണമെന്നും പണ്ഡിറ്റ് കുറിച്ചു. 

'കൂട്ടുകാരെ... അല്പം വൈകി ആണെങ്കിലും ഞാൻ ഇൻസ്റ്റാഗ്രാം Account തുടങ്ങി ട്ടോ .. ഇനി ചെറിയ കളികൾ ഇല്ല .. വലിയ കളികൾ മാത്രം ..ഇതാണ് ലിങ്ക്. എല്ലാവരും ഫോളോ ചെയ്യണേ', എന്നാണ് സന്തോഷ് പണ്ഡിറ്റ് കുറിച്ചത്. 

സാമൂഹിക വിഷയങ്ങളിൽ തന്റേതായി നിലപാടുകൾ മടികൂടാതെ പറയുന്ന വ്യക്തി കൂടിയാണ് സന്തോഷ് പണ്ഡിറ്റ്. ഇക്കാരണങ്ങൾ കൊണ്ട് തന്നെ പലപ്പോഴും വിമർശനങ്ങളും അ​ദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. സാധാരണക്കാരെ തന്നാൽ കഴിയുന്ന രീതിയിൽ സഹായിക്കുന്ന പണ്ഡിറ്റിന്റെ വാർത്തകളും പലപ്പോഴും പുറത്തുവന്നിരുന്നു.

20011ലാണ് കൃഷ്ണനും രാധയും എന്ന ആദ്യ ചിത്രം പണ്ഡിറ്റ് സംവിധാനം ചെയ്യുന്നത്. ഛായാഗ്രഹണം ഒഴികെ ആ ചിത്രത്തിന്റെ എല്ലാ കാര്യങ്ങളും നിര്‍വ്വഹിച്ചത് സന്തോഷ് തന്നെയാണ്. ചിത്രം ആദ്യ ഒരാഴ്ചയില്‍ തന്നെ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ചതോടെ ഒരു മലയാള ചലച്ചിത്ര അഭിനേതാവും സംവിധായകനും എന്ന നിലയില്‍ സന്തോഷ് ചലച്ചിത്രരംഗത്ത് അറിയപെടാന്‍ തുടങ്ങി.  സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ്, മിനിമോളുടെ അച്ഛന്‍, ഉരുക്കു സതീഷന്‍, ഒരു സിനിമാക്കാരന്‍, ബ്രോക്കര്‍ പ്രേമചന്ദ്രന്റെ ലീലാവിലാസങ്ങള്‍ എന്നിവയാണ് സംവിധാനം ചെയ്ത മറ്റു ചിത്രങ്ങള്‍. 2017ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം മാസ്റ്റര്‍പീസില്‍ പ്രധാനപെട്ട കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍