Shruti Haasan : 'സലാറി'ലെ 'ആദ്യ', ചിത്രത്തിലെ നായിക ശ്രുതി ഹാസന് ജന്മദിന ആശംസയുമായി പ്രഭാസ്

Web Desk   | Asianet News
Published : Jan 28, 2022, 11:26 AM IST
Shruti Haasan : 'സലാറി'ലെ 'ആദ്യ',  ചിത്രത്തിലെ നായിക ശ്രുതി ഹാസന് ജന്മദിന ആശംസയുമായി പ്രഭാസ്

Synopsis

'സലാര്‍' എന്ന ചിത്രത്തില്‍ 'ആദ്യ' എന്ന കഥാപാത്രമായാണ് ശ്രുതി ഹാസൻ അഭിനയിക്കുന്നത്.

പ്രഭാസ് നായകനാകുന്ന ചിത്രമാണ് 'സലാര്‍'. പ്രശാന്ത് നീലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രശാന്ത് നീലിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. 'സലാര്‍' എന്ന ചിത്രത്തിലെ നായികയെ അവതരിപ്പിക്കുന്ന ശ്രുതി ഹാസന് (Shruti Haasan) ജന്മദിന ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയിരിക്കുകയാണ് പ്രഭാസ്.

ശ്രുതി ഹാസൻ ചിത്രത്തില്‍ 'ആദ്യ' എന്ന കഥാപാത്രമായിട്ടാണ് അഭിനയിക്കുന്നത്. 'സലാര്‍' എന്ന ചിത്രത്തിലെ ശ്രുതി ഹാസന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് പ്രഭാസ്. സന്തോഷകരമായ ജന്മദിനം ആശംസിക്കുന്നതായും പ്രഭാസ് എഴുതിയിരിക്കുന്നു.  'കെജിഎഫ്' സംവിധായകൻ എന്ന നിലയില്‍ ശ്രദ്ധേയനാണ് പ്രശാന്ത് നീല്‍.


വിജയ് കിരംഗന്ദുറാണ് ചിത്രത്തിന്റെ നിര്‍മാണം. 'കെജിഎഫ്' എന്ന ചിത്രത്തിന്റെ ബാനറായ ഹൊംബാളെ ഫിലിംസ് ആണ് 'സലാറും' നിര്‍മിക്കുന്നത്. മധു ഗുരുസ്വാമിയാണ് ചിത്രത്തില്‍ പ്രതിനായക വേഷത്തില്‍ എത്തുന്നത്. കൊവിഡ് കാരണമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് വൈകിയത്.

ഹൈദരാബാദ് രാമ നായിഡു സ്റ്റുഡിയോസിലായിരുന്നു' സലാറി'ന്റെ ആദ്യ ഷെഡ്യുള്‍. രവി ബസ്രുറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഭുവൻ ഗൗഡയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. 'സലാര്‍' എന്ന ചിത്രത്തിന്റെ പ്രമേയം എന്തായിരിക്കും എന്ന് പുറത്തുവിട്ടിട്ടില്ല.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

‘മേൽപ്പാലം’ രചയിതാവ് ഷിവാഗോ തോമസിന്‍റെ പുതിയ സിനിമ 'മണവാളൻ ജോസഫ്'
വേറിട്ട കഥാപാത്രം, 'വവ്വാലി'ല്‍ 'വാസു'വായി ഗോകുലന്‍; ക്യാരക്റ്റര്‍ പോസ്റ്റര്‍ എത്തി