ഭാരമുള്ള ദിവസങ്ങളെ കൈകാര്യം ചെയ്യാൻ പഠിക്കുന്നു, കീമോ വിവരങ്ങളുമായി 'കുബേരൻ' നായിക ഉമ ശങ്കരി; പ്രാർത്ഥനയോടെ ആരാധകർ

Published : Jul 15, 2026, 12:10 AM IST
uma shankari

Synopsis

കുബേരൻ എന്ന ചിത്രത്തിലൂടെ പ്രശസ്തയായ നടി ഉമ ശങ്കരി തനിക്ക് സ്തനാർബുദം സ്ഥിരീകരിച്ചതായി വെളിപ്പെടുത്തി. കീമോതെറാപ്പിയുടെ രണ്ടാം ഘട്ടത്തിലാണെന്നും, രോഗത്തെ ധൈര്യത്തോടെ നേരിടുകയാണെന്നും താരം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. പിന്തുണ നൽകുന്ന കുടുംബത്തിനും ആരാധകർക്കും ഉമ നന്ദി പറഞ്ഞു.

കൊച്ചി: കുബേരൻ എന്ന ദിലീപ് ചിത്രത്തിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടി ഉമ ശങ്കരി തനിക്ക് സ്തനാർബുദം സ്ഥിരീകരിച്ചതായി വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ തന്‍റെ ചികിത്സയുടെ പുതിയ വിവരങ്ങളാണ് താരം പങ്കുവെച്ചിട്ടുള്ളത്. കീമോ രണ്ടാം റൗണ്ട് നടക്കുകയാണെന്നും എല്ലാ ദിവസം ഒരു തവണ അത് വേണ്ടി വരുന്നുണ്ടെന്നും ഉമ ഇൻസ്റ്റയിൽ കുറിച്ചു. 'ഭാരമുള്ള ദിവസങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞാൻ പഠിക്കുകയാണ്, എനിക്ക് ശക്തി തോന്നുന്ന ദിവസങ്ങളെ ആഘോഷിക്കുകയാണ്. എപ്പോഴും എന്നോടൊപ്പം നിന്നതിന് എന്‍റെ കുടുംബത്തിനും സ്നേഹത്തിനും പിന്തുണയ്ക്കും എന്‍റെ ആരാധകർക്കും നന്ദി' എന്നാണ് ഉമ ശങ്കരിയുടെ വാക്കുകൾ.

തമിഴ്, തെലുങ്ക് സിനിമകളിലൂടെ ശ്രദ്ധ നേടിയ ഉമ ശങ്കരി കുബേരൻ സിനിമയ്ക്കുശേഷം വസന്തമല്ലിക, സാഫല്യം, ഈ സ്നേഹതീരത്ത് തുടങ്ങിയ മലയാള ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. വിവാഹത്തിന് ശേഷം അഭിനയരംഗത്ത് നിന്ന് വിട്ടുനിൽക്കുകയായിരുന്ന താരം ഏറെ നാളുകൾക്ക് ശേഷമാണ് വ്യക്തിപരമായ ആരോഗ്യവിവരം പങ്കുവെച്ചത്. അപ്രതീക്ഷിതമായാണ് രോഗം ജീവിതത്തിലേക്ക് കടന്നുവന്നതെന്ന് നേരത്തെ ഉമ ശങ്കരി പറഞ്ഞിരുന്നു.

രോഗവിവരം അറിഞ്ഞ ആദ്യ നിമിഷങ്ങളിൽ വലിയ ഞെട്ടലാണ് അനുഭവപ്പെട്ടതെന്നും, എന്തുകൊണ്ട് ഇപ്പോൾ? എന്തുകൊണ്ട് എനിക്ക്? എന്ന ചോദ്യങ്ങളാണ് മനസ്സിൽ ആദ്യം ഉയർന്നതെന്നും താരം വ്യക്തമാക്കി. എന്നാൽ ഇപ്പോൾ യാഥാർഥ്യം ഉൾക്കൊണ്ടെന്നും, രോഗത്തെ ധൈര്യത്തോടെയും ആത്മവിശ്വാസത്തോടെയും നേരിടാൻ തയ്യാറായിക്കഴിഞ്ഞുവെന്നും ഉമ ശങ്കരി ഇൻസ്റ്റഗ്രാം കുറിപ്പിൽ വ്യക്തമാക്കി.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇനി ഉറപ്പിക്കാമല്ലോ! ബേസിലിന്‍റെ ഫൈനല്‍ സിഗ്നല്‍? പുതിയ പോസ്റ്റ് ഏറ്റെടുത്ത് അല്ലു അര്‍ജുന്‍ ആരാധകര്‍
നാഗ സൈരന്ധ്രി കേന്ദ്ര കഥാപാത്രം; 'സോഷ്യല്‍ സ്വാമി' പ്രിവ്യൂ നടന്നു