
പ്രമുഖ ശരണവ സ്റ്റോർസ് ഉടമ അരുള്‍ ശരവണൻ നായകനായി എത്തുന്ന പുതിയ ചിത്രം വരുന്നു. ഉണ്ണി മുകുന്ദനും സൂരിയും ശശികുമാറും പ്രധാന വേഷത്തിൽ എത്തിയ ഗരുഡൻ എന്ന ചിത്രത്തിന്റെ സംവിധായകൻ ദുരൈ സെന്തിൽ കുമാർ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ശരവണൻ തന്നെയാണ് പുതിയ സിനിമയെ കുറിച്ചുള്ള വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കിട്ടത്. ഒപ്പം വേറിട്ട ഭാവത്തിലും രൂപത്തിലുമുള്ള ശരവണന്റെ ലുക്കും പുറത്തുവിട്ടിട്ടുണ്ട്.
അതേസമയം, 'ലെജൻഡ് 02' ആണ് വരാനിരിക്കുന്നത് എന്നാണ് വിവരം. ഇക്കാര്യത്തില്‍ വ്യക്തത വരേണ്ടതുണ്ട്. സ്വന്തം സ്ഥാപനത്തിന്‍റെ പരസ്യചിത്രങ്ങളിലെ നായകനായാണ് ശരവണന്‍ ആസ്വാദകശ്രദ്ധയിലേക്ക് ഇടംപിടിക്കുന്നത്. പിന്നാലെ 2022ല്‍ ലെജന്‍ഡ് എന്ന പേരില്‍ ആദ്യ സിനിമ റിലീസ് ചെയ്തു. ദ് ലെജന്‍ഡ് ന്യൂ ശരവണ സ്റ്റോഴ്സ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ശരവണന്‍ തന്നെയാണ് ചിത്രം നിര്‍മ്മിച്ചത്.
'അമ്മ വേറെ ലെവൽ'; കിടിലൻ ഡാൻസ് വീഡിയോയുമായി മേഘ്‌ന വിൻസെന്റ്
റിലീസിനു മുന്‍പ് വലിയ രീതിയില്‍ ട്രോള്‍ ചെയ്യപ്പെട്ട ചിത്രമായിരുന്നു ലെജന്‍ഡ്. ജെ ഡി ജെറി സംവിധാനം ചെയ്‍ത ചിത്രത്തില്‍ സ്വന്തം പേരില്‍ തന്നെയുള്ള ഒരു ശാസ്ത്രജ്ഞനെയാണ് ശരവണന്‍ എത്തിയത്. ഉര്‍വ്വശി റൌട്ടേല, ഗീതിക തിവാരി, സുമന്‍, ഹരീഷ് പേരടി, വംശി കൃഷ്ണ, നാസര്‍, റോബോ ശങ്കര്‍, യോഗി ബാബു, പ്രഭു, വിജയകുമാര്‍, ലിവിങ്സ്റ്റണ്‍, സച്ചു എന്നിവര്‍ക്കൊപ്പം അന്തരിച്ച നടന്‍ വിവേകും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. വിവേക് അഭിനയിച്ച അവസാന ചിത്രങ്ങളില്‍ ഒന്നാണ് ലെജന്‍ഡ്. ഹാരിസ് ജയരാജ് സംഗീതം പകര്‍ന്നിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ആര്‍ വേല്‍രാജ് ആണ്. എഡിറ്റിംഗ് റൂബന്‍. ദ് ന്യൂ ലെജെന്‍ഡ് ശരവണ സ്റ്റോഴ്സ് ഉടമയാണ് അരുള്‍ ശരവണന്‍.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..