ബാലതാരമായി അഭിനയരംഗത്തെത്തിയ മേഘ്‌ന ചന്ദനമഴ എന്ന ടെലിവിഷന്‍ സീരിയലിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.

ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളിൽ ഒരാളാണ് നടി മേഘ്ന വിൻസെന്റ്. ബാലതാരമായി അഭിനയരംഗത്തെത്തിയ മേഘ്‌ന ചന്ദനമഴ എന്ന ടെലിവിഷന്‍ സീരിയലിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത സീരിയലില്‍ അമൃത എന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. 2002ല്‍ പുറത്തിറങ്ങിയ കൃഷ്ണപക്ഷ കിളികള്‍ ആണ് അഭിനയിച്ച ആദ്യ ചിത്രം. തുടര്‍ന്ന് ഏഴാം സൂര്യന്‍, കായല്‍, പറങ്കിമല, ഡാര്‍വിന്റെ പരിണാമം തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.

അഭിനയത്തിൽ സജീവമായിരുന്ന താരം ഇടയ്ക്ക് ഒരു നീണ്ട ഇടവേളയെടുത്തെങ്കിലും ഇപ്പോൾ വീണ്ടും മിനിസ്ക്രീനിൽ സജീവമായിരിക്കുകയാണ്. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. നടി പങ്കിടുന്ന വീഡിയോകളും റീലുകളുമെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്.

താരത്തിന്റെ വ്ലോഗിലൂടെ അമ്മയും പ്രേക്ഷകർക്ക് പരിചിതയാണ്. ഇപ്പോഴിതാ അമ്മയ്‌ക്കൊപ്പം അടിപൊളി ഡാൻസുമായി എത്തിയിരിക്കുകയാണ് മേഘ്‌ന. അമ്മയും മകളും എന്ന ക്യാപ്‌ഷനിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മേഘ്‌ന ഒരു നർത്തകിയാണെന്ന് അറിയുന്നവരാണ് ആരാധകർ. എന്നാൽ അമ്മ ഇത്രയും ഡാൻസിൽ പുലിയാണെന്ന് അറിഞ്ഞില്ലെന്നാണ് ആരാധകർ പറയുന്നത്. അമ്മ കലക്കി അമ്മയ്ക്ക് നല്ല അമ്മ റോൾ വരാൻ ചാൻസ് ഉണ്ടെന്നാണ് ആരാധക പക്ഷം. സീരിയൽ താരങ്ങളടക്കം നിരവധിപേരാണ് അഭിപ്രായം അറിയിച്ച് എത്തുന്നത്.

View post on Instagram

ചന്ദനമഴയിലെ അമൃതയെ ജീവസുറ്റതാക്കിയത് മേഘ്‌ന ആയിരുന്നു. താരത്തിന്റെ അഭിനയ മികവ് എടുത്തുപറയേണ്ട കാര്യം തന്നെയാണ്. അടുത്തിടെ മിസിസ്സ് ഹിറ്റ്ലറിൽ എത്തിയപ്പോഴും അഭിനയത്തിന്റെ വേറിട്ട ഒരു അനുഭവം ആണ് ആരാധകർക്ക് മേഘ്ന നൽകിയത്. അഭിനയത്തിൽ മാത്രമല്ല, മികച്ച നർത്തകി കൂടിയായ മേഘ്‌ന, നിരവധി സ്റ്റേജ് ഷോകളിൽ നൃത്തം അവതരിപ്പിച്ചുകൊണ്ടും രംഗത്ത് വന്നിരുന്നു. തമിഴിലെ മിക്ക ഷോകളിലും താരം സജീവമായിരുന്നു.

സമയം എത്ര വേഗമാണ് കടന്ന് പോകുന്നത് ? മകന്റെ ഒന്നാം പിറന്നാൾ ആഘോഷമാക്കി ലിന്റു റോണി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..