'പൈറേറ്റ്സ് ഓഫ് കരീബിയൻ' താരം സ്രാവ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു

Published : Jun 24, 2024, 10:12 PM IST
'പൈറേറ്റ്സ് ഓഫ് കരീബിയൻ' താരം സ്രാവ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു

Synopsis

സ്കൈ ന്യൂസ് അനുസരിച്ച് ഓഷ്യൻ സേഫ്റ്റി ലൈഫ് ഗാർഡും സർഫിംഗ് പരിശീലകനുമായ തമയോ പെറിയെ സ്രാവ് ആക്രമിക്കുന്ന ചിലര്‍ കണ്ടിരുന്നു അവരാണ് എമര്‍ജന്‍സി സര്‍വീസിനെ അറിച്ചത്

ഹവായി: 'പൈറേറ്റ്സ് ഓഫ് കരീബിയൻ' താരവും ലൈഫ് ഗാർഡും സർഫിംഗ് പരിശീലകനുമായ തമയോ പെറി ഹവായിയിൽ  കൊല്ലപ്പെട്ടു. 'ബ്ലൂ ക്രഷ്', 'ചാർലീസ് ഏഞ്ചൽസ്: ഫുൾ ത്രോട്ടിൽ' എന്നീ ചിത്രങ്ങളിലെ വേഷങ്ങൾക്ക് പേരുകേട്ട 49 കാരനായ നടൻ ജൂൺ 23 ഞായറാഴ്ച ഉച്ചയ്ക്ക് ഗോട്ട് ദ്വീപിന് സമീപം സ്രാവിൻ്റെ ആക്രമണത്തിലാണ് മരണപ്പെട്ടത് എന്നാണ് ഹവായി എമർജൻസി മെഡിക്കൽ സർവീസ് അറിയിക്കുന്നത്.

സ്കൈ ന്യൂസ് അനുസരിച്ച് ഓഷ്യൻ സേഫ്റ്റി ലൈഫ് ഗാർഡും സർഫിംഗ് പരിശീലകനുമായ തമയോ പെറിയെ സ്രാവ് ആക്രമിക്കുന്ന ചിലര്‍ കണ്ടിരുന്നു അവരാണ് എമര്‍ജന്‍സി സര്‍വീസിനെ അറിച്ചത്. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കടലില്‍ വീണുപോയ തമയോ പെറിയെ  കരയ്‌ക്ക് കൊണ്ടുവന്നെങ്കിലും മരണപ്പെടുകയായിരുന്നു. ഇദ്ദേഹത്തിന്‍റെ ഒരു കൈ പൂര്‍ണ്ണമായും സ്രാവ് കടിച്ചെടുത്തിരുന്നുവെന്നാണ് ദൃസാക്ഷികള്‍ പറയുന്നത്. 

നടൻ്റെ ശരീരത്തിൽ ഒന്നിലധികം സ്രാവുകളുടെ കടിയേറ്റതായി റിപ്പോർട്ടുണ്ട്. നടൻ്റെ മരണത്തെ തുടർന്ന് സുരക്ഷ ഉദ്യോഗസ്ഥർ ഗോട്ട് ദ്വീപ് തീര പ്രദേശത്ത് സ്രാവ് ആക്രമണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

2016 ല്‍ സിനിമ രംഗത്ത് നിന്നും  തമയോ പെറി വിരമിച്ചിരുന്നു. സ്കൈ ന്യൂസ് റിപ്പോർട്ട് അനുസരിച്ച്, നോർത്ത് ഷോറിൽ ലൈഫ് ഗാർഡായി ജോലി ചെയ്തിരുന്ന പെറി 2016 ജൂലൈയിലാണ് ഓഷ്യൻ സേഫ്റ്റി ഡിപ്പാർട്ട്‌മെൻ്റിൽ ജോലി ആരംഭിച്ചത്.

"പേരു കേട്ട സുമ്മ അതറതില്ലെ": രജനികാന്തും സൽമാൻ ഖാനും ഒന്നിക്കുന്നു ? സംവിധായകനാണ് സര്‍പ്രൈസ്

'ഭാവിയിൽ അത് സംഭവിക്കില്ല': വീഡിയോ വൈറലായി നാണക്കേടായി, മാപ്പ് പറഞ്ഞ നാഗാർജുന

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ