ആരാധകരേ ഞെട്ടിയോ? ദളപതി വിജയ് ചിത്രം ലിയോയിൽ ഒരു വമ്പൻ സർപ്രൈസ് വാർത്ത! ഇന്നേക്ക് മൂന്നാം നാൾ ട്രെയിലർ എത്തും

Published : Oct 02, 2023, 08:03 PM IST
ആരാധകരേ ഞെട്ടിയോ? ദളപതി വിജയ് ചിത്രം ലിയോയിൽ ഒരു വമ്പൻ സർപ്രൈസ് വാർത്ത! ഇന്നേക്ക് മൂന്നാം നാൾ ട്രെയിലർ എത്തും

Synopsis

റിലീസ് ചെയ്ത രണ്ടു ലിറിക്‌ വീഡിയോയും പ്രേക്ഷകരിൽ തരംഗമായി മാറിക്കഴിഞ്ഞ ശേഷം അണിയറപ്രവർത്തകരുടെ ഭാഗത്ത് നിന്നും ഇതാ ഒരു വമ്പൻ സർപ്രൈസ് അപ്ഡേറ്റ് കൂടി എത്തിയിരിക്കുകയാണ്

ചെന്നൈ: ദളപതി വിജയുടെ കരിയറിലെ ഏറ്റവും ഹൈപ്പ് നേടിയ ചിത്രമാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ. ലിയോ ദാസ് ആയി ദളപതി വിജയ് എത്തുന്ന ചിത്രത്തിൽ സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. റിലീസ് ചെയ്ത രണ്ടു ലിറിക്‌ വീഡിയോയും പ്രേക്ഷകരിൽ തരംഗമായി മാറിക്കഴിഞ്ഞ ശേഷം അണിയറപ്രവർത്തകരുടെ ഭാഗത്ത് നിന്നും ഇതാ ഒരു വമ്പൻ സർപ്രൈസ് അപ്ഡേറ്റ് കൂടി എത്തിയിരിക്കുകയാണ്. ആരാധകർ കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ സംബന്ധിച്ചുള്ളതാണ് ഇപ്പോൾ പുറത്തുവരുന്ന സർപ്രൈസ്.

ജെല്ലിക്കെട്ടും ചുരുളിയടക്കം 6 ചിത്രങ്ങൾക്ക് ശേഷം 'ചെമ്പോസ്കി'യുടെ 'അഞ്ചക്കള്ളകോക്കാൻ' വരുന്നു, വിശേഷം അറിയാം

ആരാധകർ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'ലിയോ'യുടെ ട്രെയിലർ ഒക്ടോബർ 5 ന് പ്രേക്ഷകരിലേക്കെത്തുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചത്. ഔട്ട് ആൻഡ് ഔട്ട് ഗ്യാങ്‌സ്റ്റർ ആക്ഷൻ ത്രില്ലർ ചിത്രം ലിയോ ഒക്ടോബർ 19 നാണ് ലോക വ്യാപകമായി തിയേറ്ററിലേക്കെത്തുന്നത്. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്.

ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷൻ പാർട്ണർ. ദളപതി വിജയോടൊപ്പം വമ്പൻ താര നിരയാണ് ലിയോയിൽ ഉള്ളത്. തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ചിത്രത്തിനായി അനിരുദ്ധ് സംഗീതം ഒരുക്കുന്നു. ഡി ഒ പി : മനോജ് പരമഹംസ, ആക്ഷൻ : അൻപറിവ് , എഡിറ്റിങ് : ഫിലോമിൻ രാജ്, പി ആർ ഓ: പ്രതീഷ് ശേഖർ.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

എട്ടര വര്‍ഷത്തിനിപ്പുറം വിധി, അപ്പീലിന് പ്രോസിക്യൂഷന്‍; സിനിമയില്‍ ദിലീപിന്‍റെ ഭാവി എന്ത്?
30-ാമത് ഐഎഫ്എഫ്‌കെ: അബ്ദെര്‍റഹ്‌മാന്‍ സിസ്സാക്കോയ്ക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്