ബോക്സ് ഓഫീസ് തൂക്കിയടി; കോടികള്‍ വാരിക്കൂട്ടി കേരള 'പടത്തലവൻ', കണ്ണൂര്‍ സ്ക്വാഡ് ആഗോള കളക്ഷന്‍

Published : Oct 02, 2023, 07:33 PM ISTUpdated : Oct 02, 2023, 07:39 PM IST
ബോക്സ് ഓഫീസ് തൂക്കിയടി; കോടികള്‍ വാരിക്കൂട്ടി കേരള 'പടത്തലവൻ', കണ്ണൂര്‍ സ്ക്വാഡ് ആഗോള കളക്ഷന്‍

Synopsis

സെപ്റ്റംബർ 28നാണ് കണ്ണൂർ സ്ക്വാഡ് റിലീസ് ചെയ്തത്.

റോബി വർ​ഗീസ് രാജ് എന്ന സംവിധായകന്‍ മലയാളികൾക്ക് സമ്മാനിച്ച സിനിമയാണ് കണ്ണൂർ സ്ക്വാഡ്. ജോർജ് മാർട്ടിൻ എന്ന പൊലീസ് ഉദ്യോ​ഗസ്ഥനായി മമ്മൂട്ടി കസറിയ ചിത്രത്തിൽ റോണി, അസീസ്, ശബരീഷ് തുടങ്ങിയവരും തിളങ്ങി. ആദ്യദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രത്തിന് ബോക്സ് ഓഫീസിലും ​ഗംഭീര കളക്ഷനാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. പല തിയറ്ററുകളിലും ലേറ്റ് നൈറ്റ് ഷോകളുടെ അടക്കം എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്. കേരളത്തിൽ 'സൂപ്പർ സ്ക്വാഡ്' ആയി മമ്മൂട്ടി ചിത്രം മുന്നോട്ട് പോകുന്നതിനിടെ രാജ്യം കടക്കാൻ ഒരുങ്ങുകയാണ് കണ്ണൂർ സ്ക്വാഡ്.

കണ്ണൂർ സ്ക്വാഡിന്റെ ഓസ്ട്രേലിയ, ന്യൂസിലാൻഡ് റിലീസ് തിയതി പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഒക്ടോബർ 6ന് ചിത്രം ഇവിടങ്ങളിൽ റിലീസ് ചെയ്യും. രാജ്യത്തെ തിയറ്റർ ലിസ്റ്റും അണിയറക്കാർ പുറത്തുവിട്ടു. കേരളത്തിന് ഒപ്പം തന്നെ ജിസിസി, യുഎഇ എന്നിവിടങ്ങളിലും കണ്ണൂർ സ്ക്വാഡ് റിലീസ് ചെയ്തിരുന്നു. ഇവിടങ്ങളിൽ നിന്നും മികച്ച കളക്ഷനാണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. 

സെപ്റ്റംബർ 28നാണ് കണ്ണൂർ സ്ക്വാഡ് റിലീസ് ചെയ്തത്. നാല് ദിവസത്തിൽ ഇന്ത്യയൊട്ടാകെ നേടിയത് 15.05 കോടിയാണെന്ന് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നു. യുഎഇയിൽ നിന്നും വാരാന്ത്യം വരെ നേടിയത് 10.31 കോടി രൂപയാണ്. വേള്‍ഡ് വൈഡ് കളക്ഷന്‍ 32 കോടിയോളം രൂപയാണ്. ഒഫീഷ്യല്‍ കളക്ഷന്‍ റിപ്പോര്‍ട്ട് ആണിത്. 

അതേസമയം, സംവിധായകന്‍ റോബിക്ക് അഭിനന്ദന പ്രവഹമാണ്. മലയാള സിനിമയ്ക്ക് മികച്ചൊരു സംവിധായകന്‍ കൂടി എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. മമ്മൂട്ടിക്കും പ്രശംസ ഏറെയാണ്. പുതിയ സംവിധായകർ ഹരിശ്രീ കുറിക്കുന്നത് മമ്മൂട്ടിയെ വെച്ചാണ്. ഏതു പരീക്ഷണങ്ങളും ഏറ്റെടുത്ത് വിജയിപ്പിക്കാനുള്ള കഴിവും മനസ്സും അദ്ദേഹത്തിന് സ്വന്തം ആണെന്നുമാണ് ഇവര്‍ പറയുന്നത്. 

ഞാൻ തള്ളിയതല്ല ചങ്ങാതിമാരെ, പ്ലീസ് ഉപദ്രവിക്കരുത്: വേദനയോടെ പ്രമോദ് വെളിയനാട്

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഞാന്‍ കൈയില്‍ നിന്നൊന്നും ഇട്ടിട്ടില്ല, അങ്ങനെ കണ്ടാല്‍ കണക്റ്റ് ആവും'; 'വാള്‍ട്ടറി'നെക്കുറിച്ച് മമ്മൂട്ടി
ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷം ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തിയ ചിത്രം റിലീസ് തീയതി പ്രഖ്യാപിച്ചു