
ചെന്നൈ: വിജയ് ലോകേഷ് ടീം ഒന്നിച്ച ലിയോ ബോക്സോഫീസില്‍ വലിയ നേട്ടമാണ് ഉണ്ടാക്കുന്നത്. ഇതിനകം ലോകേഷിന്‍റെ മുന്‍ ചിത്രം വിക്രത്തിന്‍റെ കളക്ഷന്‍ റെക്കോഡുകള്‍ വിജയ് ചിത്രം മറികടന്നുവെന്നാണ് വിവരം. ചിത്രത്തിന് സമിശ്രമായ പ്രതികരണം ലഭിച്ചെങ്കിലും അവധിക്കാല ബോക്സോഫീസില്‍ ലിയോ മുന്നേറ്റം തുടരുകയാണ്. എന്നാല്‍ ചിത്രത്തിന് ലഭിച്ച സമിശ്ര പ്രതികരണത്തിന്‍റെ ഭാഗമായി ഏറെ ചര്‍ച്ചകള്‍ തമിഴ് സിനിമ ലോകത്ത് നടക്കുന്നുണ്ട്.
അതില്‍ പ്രധാനം തീര്‍ത്തും ലോകേഷ് പടമായിരുന്നു ലിയോയുടെ ആദ്യ ഹാഫിന് ശേഷം ചിത്രം കൈവിട്ടുപോയി എന്ന വിമര്‍ശനമാണ്. രണ്ടാം ഹാഫ് അത്രത്തെോളം എത്തിയില്ലെന്നാണ് പ്രധാനമായും വിമര്‍ശനം. ലിയോയുടെ മുന്‍കാലം കാണിച്ച ഫ്ലാഷ്ബാക്ക് അടക്കം വിജയിയുടെ കൈകടത്തല്‍ ഉണ്ടോയിരുന്നോ എന്ന തരത്തില്‍ ചര്‍ച്ചയും വിമര്‍ശനവും ഉയര്‍ന്നിരുന്നു.
ഇത് സംബന്ധിച്ച ചോദ്യത്തിന് ഇപ്പോള്‍ ചിത്രത്തിന്‍റെ നിര്‍മ്മാതാവ് എസ്എസ് ലളിത് കുമാര്‍ പ്രതികരിച്ചിരിക്കുകയാണ്. പ്രമുഖ സിനിമ ജേര്‍ണലിസ്റ്റ് ഭരദ്വാജ് രംഗന് നല്‍കിയ അഭിമുഖത്തിലാണ് ഈ കാര്യം ലളിത് കുമാര്‍ വെളിപ്പെടുത്തിയത്.
ചിത്രത്തിനെ സംബന്ധിച്ച് അതിന്‍റെ അവസാന വാക്ക് എന്നത് സംവിധായകന്‍ തന്നെയാണ്. ലിയോ തീര്‍ത്തും സംവിധായകന്‍റെ വിഷനാണ്. എന്നാല്‍ ചില കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. ചിലയിടത്ത് ചില മാറ്റങ്ങള്‍ വരുത്തിയാല്‍ നല്ലതായിരിക്കും എന്ന നിര്‍ദേശങ്ങളാണ് അവ. അത് ഞാന്‍ നേരിട്ടല്ല വിജയ് സാറിന്‍റെ നിര്‍ദേശവും അതിലുണ്ടായിരുന്നു.
എതൊക്കെ ഭാഗങ്ങളാണെന്ന് ഒന്ന് പറയാമോ എന്ന ഭരദ്വാജ് രംഗന്‍റെ ഉപ ചോദ്യത്തിന് എന്നാല്‍ ലളിത് കുമാര്‍ പ്രതികരിച്ചില്ല. ഈ സമയത്ത് അത് വെളിപ്പെടുത്തുന്നത് ശരിയല്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ലിയോ സംബന്ധിച്ച് അതിന്‍റെ ഫൈനല്‍ കളക്ഷന്‍ എപ്പോഴും തനിക്കാണ് അറിയാന്‍ കഴിയുക. പല രീതിയില്‍ കളക്ഷന്‍ വിവരങ്ങള്‍ വരുന്നതിനാല്‍ പ്രേക്ഷകര്‍ക്ക് കണ്‍ഫ്യൂഷന്‍ ഉണ്ടാകരുത് എന്നതിനാലാണ് കണക്കുകള്‍ പുറത്തുവിടുന്നതെന്നും ലളിത് കുമാര്‍ പറയുന്നു.
ജയസൂര്യയുടെ ടര്‍ബോ പീറ്റര്‍ മമ്മൂട്ടിയുടെ ടര്‍ബോ ആയോ?; സോഷ്യല്‍ മീഡിയയില്‍ സംശയം
'കങ്കണയോട് ഫ്ളേര്‍ട്ട് ചെയ്യാന്‍ പോയി സല്‍മാന്‍ ദയനീയമായി പരാജയപ്പെട്ടു': വീഡിയോ വൈറലായി
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ