Asianet News MalayalamAsianet News Malayalam

ജയസൂര്യയുടെ ടര്‍ബോ പീറ്റര്‍ മമ്മൂട്ടിയുടെ ടര്‍ബോ ആയോ?; സോഷ്യല്‍ മീഡിയയില്‍ സംശയം

അതേ സമയം ജയസൂര്യ ഇത് സംബന്ധിച്ച്  സെപ്തംബര്‍ 8, 2018ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്ററില്‍ ആബേല്‍ ക്രിയേറ്റീവ് മൂവീസിന്‍റെ ബാനറില്‍ ആബേല്‍ ജോര്‍‍ജ് ചിത്രം നിര്‍മ്മിക്കും എന്നാണ് പറയുന്നത്.

Mammootty announced next turbo social media hints its old announce jayasuriya turbo peter vvk
Author
First Published Oct 24, 2023, 3:08 PM IST

കൊച്ചി: വളരെ ആവേശത്തോടെയാണ് മമ്മൂട്ടിയുടെ പുതിയ ചിത്രമായ 'ടര്‍ബോ'യുടെ പ്രഖ്യാപനം സിനിമ ലോകം ഏറ്റെടുത്തത്. കണ്ണൂര്‍ സ്ക്വാഡ് എന്ന ബ്ലോക്ബസ്റ്ററിന് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെ മധുരരാജയ്ക്ക് ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുകയാണ്. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് മിഥുൻ മാനുവൽ തോമസ് ആണ്. മുഷ്ടിചുരിട്ടി പിടിച്ച് ഇടിക്കുന്ന ലുക്കിലുള്ള കൈ ആണ് ടൈറ്റില്‍ പോസ്റ്ററില്‍ ഉള്ളത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രധാന്യം ഉള്ളതാകും ടര്‍ബോ എന്നാണ് വിലയിരുത്തലുകള്‍. 

എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത് മറ്റൊരു ചോദ്യമാണ്. 2018 ല്‍ മിഥുൻ മാനുവൽ തോമസ് ജയസൂര്യയെ വച്ച് പ്രഖ്യാപിച്ച ചിത്രം ടര്‍ബോ പീറ്ററിന്‍റെ കഥ തന്നെയാണ് ടര്‍ബോയുടെത് എന്നതാണ്.  ടര്‍ബോ പീറ്റര്‍ പോസ്റ്റര്‍ ഇറങ്ങിയിരുന്നെങ്കിലും പിന്നീട് ആ ചിത്രത്തെക്കുറിച്ച് വിവരം ഒന്നും ഉണ്ടായിരുന്നില്ല.

അതേ സമയം ജയസൂര്യ ഇത് സംബന്ധിച്ച്  സെപ്തംബര്‍ 8, 2018ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്ററില്‍ ആബേല്‍ ക്രിയേറ്റീവ് മൂവീസിന്‍റെ ബാനറില്‍ ആബേല്‍ ജോര്‍‍ജ് ചിത്രം നിര്‍മ്മിക്കും എന്നാണ് പറയുന്നത്. ഷാന്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതം നല്‍കും എന്ന് അറിയിച്ചത്. കണ്ണൂര്‍ സ്ക്വാഡ് സംവിധായകന്‍ റോബി വര്‍ഗീസ് രാജ് ആയിരുന്നു ചിത്രത്തിന്‍റെ ക്യാമറ ചെയ്യാനിരുന്നത്.

ഷാജി പാപ്പന് ശേഷം മിഥുനുമായി മറ്റൊരു വേഷം ടര്‍ബോ പീറ്റര്‍ എന്നാണ് അന്ന് ജയസൂര്യ ഈ പോസ്റ്ററിന് തലക്കെട്ട് നല്‍കിയത്. എന്നാല്‍ പിന്നീട് ആ ചിത്രത്തിന്‍റെ അപ്ഡേറ്റ് ഒന്നും വന്നില്ല. അതിന് പിന്നാലെയാണ് അഞ്ച് കൊല്ലത്തിനിപ്പുറം മമ്മൂട്ടിയുടെ നിര്‍മ്മാണത്തിന് ഈ ചിത്രത്തിന്‍റെ പേരിന് സമാനമായ ടര്‍ബോ പ്രഖ്യാപിക്കപ്പെടുന്നത്. തിരക്കഥകൃത്ത് അന്ന് പ്രഖ്യാപിക്കപ്പെട്ട ടര്‍ബോ പീറ്ററിന്‍റെ സംവിധായകനും. സ്വഭാവികമായും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച സജീവമായിരിക്കുകയാണ്. 

എന്തായാലും മിഥുനോ ചിത്രത്തിന്‍റെ മറ്റ് അണിയറക്കാരോ വിശദീകരണവുമായി എത്തിയിട്ടില്ല. നേരത്തെ കോട്ടയം കുഞ്ഞച്ചന്‍ 2ന് വേണ്ടി എഴുതിയ മിഥുന്‍റെ സ്ക്രിപ്റ്റില്‍ മാറ്റങ്ങള്‍ വരുത്തിയാണ് വൈശാഖുമായി ചിത്രം ചെയ്യുന്നത് എന്ന് ചില വിവരങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ അത് മമ്മൂട്ടി കമ്പനിയുമായി അടുത്ത വൃത്തങ്ങള്‍ തള്ളിയിരുന്നു. 

'കങ്കണയോട് ഫ്ളേര്‍ട്ട് ചെയ്യാന്‍ പോയി സല്‍മാന്‍ ദയനീയമായി പരാജയപ്പെട്ടു': വീഡിയോ വൈറലായി

'തല, പടക്കം ബഷീര്‍, മുള്ളൻ ചന്ദ്രപ്പന്‍..വന്‍ ലുക്കില്‍ എല്ലാരും ഉണ്ടല്ലോ': 'സുശീലനിട്ട' എഐ വീഡിയോ വൈറല്‍.!

Latest Videos
Follow Us:
Download App:
  • android
  • ios