
ലിയോ തദേവൂസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'പന്ത്രണ്ടി'ന്‍റെ ചിത്രീകരണം പള്ളിപ്പുറത്ത് ആരംഭിച്ചു. വിനായകന്‍, ലാൽ, ഷൈന്‍ ടോം ചാക്കോ, ദേവ് മോഹൻ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ രചനയും സംവിധായകന്‍റേതാണ്. ഫാ: ഡേയ് കുന്നത്തിന്‍റെ കാർമ്മികത്വത്തിൽ സിബി മലയിൽ സ്വിച്ചോൺ നിർവ്വഹിച്ചു. വിനായന്‍ ആദ്യ ക്ലാപ്പ് അടിച്ചു.
സോഹൻ സീനുലാൽ, പ്രശാന്ത് മുരളി, വെട്ടുക്കിളി പ്രകാശ്, ജയകൃഷ്ണൻ, വിനീത് തട്ടിൽ, ജെയിംസ് ഏലിയ, ഹരി, സുന്ദര പാണ്ഡ്യൻ, ശ്രിന്ദ, വീണ നായർ, ശ്രീലത നമ്പൂതിരി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. സ്കൈപാസ് എന്‍റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറില്‍ വിക്ടര്‍ എബ്രഹാം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം സ്വരൂപ് ശോഭ ശങ്കര്‍ നിർവ്വഹിക്കുന്നു. ബി കെ ഹരിനാരായണന്‍, ജോ പോൾ എന്നിവരുടെ വരികൾക്ക് അൽഫോൻസ് ജോസഫ് ആണ് സംഗീതം പകരുന്നത്. എഡിറ്റിംഗ് നബു ഉസ്മാൻ, ലൈൻ പ്രൊഡ്യൂസർ ഹാരീസ് ദേശം, പ്രൊഡക്ഷന്‍ കണ്‍ട്രോളർ ബിനു മുരളി, പ്രൊഡക്ഷന്‍ ഡിസൈനർ ജോസഫ് നെല്ലിക്കല്‍, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ് അമല്‍ ചന്ദ്രന്‍, സ്റ്റില്‍സ് റിഷാജ് മുഹമ്മദ്, ഡിസൈൻ പോപ്‌കോണ്‍, സൗണ്ട് ഡിസൈനർ ടോണി ബാബു, ആക്ഷന്‍ കൊറിയോഗ്രഫി ഫീനിക്‌സ് പ്രഭു, വിഎഫ്എക്‌സ് മാത്യു മോസസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ സുകു ദാമോദർ, അസോസിയേറ്റ് ഡയറക്ടർ ഹരീഷ് സി പിള്ള, വാർത്താ പ്രചരണം എ എസ് ദിനേശ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona