കരിയറിലെ ബിഗ് ബജറ്റ് ചിത്രം, 'ലൈഗറി'ന്റെ വിജയത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് പുരി ജഗന്നാഥ്

Published : Aug 17, 2022, 03:53 PM IST
കരിയറിലെ ബിഗ് ബജറ്റ് ചിത്രം, 'ലൈഗറി'ന്റെ വിജയത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് പുരി ജഗന്നാഥ്

Synopsis

വിജയ് ദേവെരകൊണ്ട നായകനാകുന്ന ചിത്രത്തില്‍ പ്രതീക്ഷയുമായി പുരി ജഗന്നാഥ്.  

തെലുങ്കിലെ സൂപ്പര്‍ഹിറ്റ് സംവിധായകനാണ് പുരി ജഗന്നാഥ്. മഹേഷ് ബാബുവിന്റെ പോക്കിരി അടക്കമുള്ള ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകൻ. പുരി ജഗന്നാഥിന്റെ കരിയറിലെ ബിഗ് ബജറ്റ് ചിത്രമായി മാറിയിരിക്കുകയാണ് 'ലൈഗര്‍'. വിജയ് ദേവെരകൊണ്ടയാണ് ലൈഗര്‍ എന്ന ചിത്രത്തിലെ നായകൻ.

സ്റ്റാര്‍ സ്റ്റാറാണ് നായകനങ്കില്‍ പോലും നിര്‍മാതാവിനെ ബുദ്ധിമുട്ടിക്കാത്ത തരത്തില്‍ ബജറ്റില്‍ ചിത്രങ്ങള്‍ ഒരുക്കാൻ ശ്രദ്ധിക്കാറുള്ള സംവിധായകൻ എന്നാണ് പുരി ജഗന്നാഥിനെ കുറിച്ചുള്ള സംസാരം. എന്നാല്‍ വലിയ ക്യാൻവാസില്‍ ഒരുക്കുന്ന പാൻ ഇന്ത്യൻ ചിത്രമായതിനാല്‍ 'ലൈഗറി'ന്റെ ബജറ്റ് 100 കോടിയിലധികമാണ്.  പുരി ജഗന്നാഥിന്റെ ഇതുവരെയുള്ള സിനിമ ജീവിതത്തിലെ നിര്‍ണായകമായ ചിത്രവുമായിരിക്കുകയാണ് 'ലൈഗര്‍'. യുഎ സര്‍ട്ടിഫിക്കറ്റാണ് 'ലൈഗര്‍' എന്ന ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂറും 20 മിനുട്ടുമുള്ള ചിത്രത്തില്‍ ആറ് പാട്ടുകളും ഏഴ് ആക്ഷൻ രംഗങ്ങളുമുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ലാസ് വെഗാസിലെ 'മിക്സഡ് മാര്‍ഷല്‍ ആര്‍ട്‍സ്' (എംഎംഎ) ചാമ്പ്യനാകാൻ നടത്തുന്ന ശ്രമങ്ങളുടെ ശ്രമങ്ങളാണ് ചിത്രത്തില്‍ പറയുന്നത്.  യുഎസിലായിരുന്നു 'ലൈഗര്‍' എന്ന ചിത്രത്തിന്റെ ചില രംഗങ്ങള്‍ ചിത്രീകരിച്ചത്. ചിത്രത്തിന്റേതായി ഇതിനകം തന്നെ പുറത്തുവന്ന ഗാനങ്ങള്‍ ശ്രദ്ധ നേടിയിരുന്നു.

വിജയ് ദേവരകൊണ്ട നായകനാകുന്ന ചിത്രം കൊവിഡ് കാരണായിരുന്നു പൂര്‍ത്തിയാകാൻ വൈകിയത്. ഓഗസ്റ്റ് 25ന് ആണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. തിയറ്ററുകളില്‍ തന്നെയാണ് 'ലൈഗര്‍ എന്ന ചിത്രം പ്രദര്‍ശനത്തിനെത്തുക. മണി ശര്‍മയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. യാഷ് രാജ് ഫിലിംസാണ് ചിത്രത്തിന്റെ വിതരണം.

മിക്സഡ് മാർഷ്യൽ ആർട്‍സ് താരമായാണ് വിജയ് ദേവെരകൊണ്ട 'ലൈഗറില്‍' വേഷമിടുന്നത്. 'ലൈഗര്‍' എന്ന ചിത്രം ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് 'ലൈഗര്‍' എന്ന ചിത്രം  പ്രദര്‍ശനത്തിന് എത്തുക. തമിഴിലും കന്നഡയിലും മലയാളത്തിലും ചിത്രം മൊഴിമാറ്റിയും പ്രദര്‍ശനത്തിന് എത്തും. അനന്യ പാണ്ഡെ ആണ് ചിത്രത്തില്‍ നായികയായി എത്തുക. വിജയ് ദേവെരകൊണ്ടയ്‍ക്ക് ഏറെ പ്രതീക്ഷയുള്ള ഒരു ചിത്രമാണ് 'ലൈഗര്‍' ‍.  സംവിധാകൻ പുരി ജഗനാഥ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും.

Read More : 'സൂര്യപ്രകാശത്തിനൊപ്പം അവളും തിളങ്ങുന്നു', നയൻതാരയുടെ ഫോട്ടോകള്‍ പങ്കുവെച്ച് വിഘ്‍നേശ് ശിവൻ

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു