Latest Videos

കുടുംബ നായകനായി പെപ്പെ; 'ഓ മേരി ലൈല' ന്യൂ പോസ്റ്റര്‍

By Web TeamFirst Published Aug 17, 2022, 3:03 PM IST
Highlights

നവാഗതനായ അഭിഷേക് കെ എസ് സംവിധാനം

കരിയറില്‍ ഏറിയകൂറും ആക്ഷന്‍ പശ്ചാത്തലമുള്ള ചിത്രങ്ങളില്‍ അഭിനയിച്ച താരമാണ് ആന്‍റണി വര്‍ഗീസ്. അങ്കമാലി ഡയറീസ് എന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിലൂടെ അരങ്ങേറിയ ആന്‍റണിക്ക് വന്‍ ബ്രേക്കുമായിരുന്നു ആ ചിത്രം. ചിത്രത്തില്‍ അവതരിപ്പിച്ച പെപ്പെ എന്ന കഥാപാത്രത്തിന്‍റെ പേരിലാണ് ആന്‍റണിയെ പല പ്രേക്ഷകരും സംബോധന ചെയ്യാറ്. ആക്ഷന് പ്രാധാന്യമുള്ള സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, ജല്ലിക്കട്ട്, അജഗജാന്തരം തുടങ്ങിയവയാണ് ആന്‍റണിയുടെ മറ്റു ചിത്രങ്ങള്‍. ഇവയെല്ലാം ബോക്സ് ഓഫീസില്‍ വിജയങ്ങളുമായിരുന്നു. ഇപ്പോഴിതാ തന്‍റെ പതിവ് ട്രാക്ക് മാറ്റി ഒരു കുടുംബ ചിത്രവുമായി എത്തുകയാണ് ആന്‍റണി വര്‍ഗീസ്. 

ഓ മേരി ലൈല എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ അഭിഷേക് കെ എസ് ആണ്. അനുരാജ് ഒ ബിയുടേതാണ് തിരക്കഥ. ഡോ. പോള്‍സ് എന്‍റര്‍ടെയ്ന്‍‍മെന്‍റിന്‍റെ ബാനറില്‍ ഡോ. പോള്‍ വര്‍ഗീസ് ആണ് നിര്‍മ്മാണം. ഛായാഗ്രഹണം ബബ്ലു അജു, എഡിറ്റിംഗ് കിരണ്‍ ദാസ്, സംഗീതം അങ്കിത് മേനോന്‍, വരികള്‍ ശബരീഷ് വര്‍മ്മ, വിനായക് ശശികുമാര്‍, കലാസംവിധാനം സജി ജോസഫ്, അഭിഷേക് കെ എസും അനുരാജ് ഒ ബിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ കഥ എഴുതിയിരിക്കുന്നത്.

വസ്ത്രാലങ്കാരം സൂര്യ രവീന്ദ്രന്‍, മേക്കപ്പ് റഹിം കൊടുങ്ങല്ലൂര്‍, സംഘട്ടനം ബില്ല ജഗന്‍, അഷറഫ് ഗുരുക്കള്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കിരണ്‍ റാഫേല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്പ്, ഫിനാന്‍സ് കണ്‍ട്രോളര്‍ അനില്‍ ആമ്പല്ലൂര്‍, പ്രൊഡക്ഷന്‍ മാനേജര്‍ സോബര്‍ മാര്‍ട്ടിന്‍, പിആര്‍ഒ ശബരി, വിഎഫ്എക്സ് എക്സല്‍ മീർിയ, ഡിജിറ്റര്‍ പി ആര്‍ ജിഷ്ണു ശിവന്‍, സ്റ്റില്‍സ് എസ് ആര്‍ കെ, ഡിസൈന്‍സ് യെല്ലോ ടൂത്ത്സ്.

ALSO READ : 'സ്റ്റാന്‍ലി' ഇതാ എത്തി; റോഷന്‍ ആന്‍ഡ്രൂസിന്‍റെ 'സാറ്റര്‍ഡേ നൈറ്റ്സി'ല്‍ നിവിന്‍ പോളി

click me!