'ഇരുന്നൂറു കോടി കുറഞ്ഞുപോയി, തിയറ്ററുകളില്‍ കൂടുതല്‍ കിട്ടും', വാര്‍ത്തയോട് പ്രതികരിച്ച് വിജയ് ദേവെരകൊണ്ട

Web Desk   | Asianet News
Published : Jun 23, 2021, 03:52 PM IST
'ഇരുന്നൂറു കോടി കുറഞ്ഞുപോയി, തിയറ്ററുകളില്‍ കൂടുതല്‍ കിട്ടും', വാര്‍ത്തയോട് പ്രതികരിച്ച് വിജയ് ദേവെരകൊണ്ട

Synopsis

ലൈഗര്‍ എന്ന സിനിമ ഒടിടിയില്‍ റിലീസ് ചെയ്യുമെന്ന വാര്‍ത്തയ്‍ക്ക് എതിരെ വിജയ് ദേവെരകൊണ്ട.

വിജയ് ദേവെരകൊണ്ട നായകനാകുന്ന പുതിയ സിനിമയാണ് ലൈഗര്‍.  പുരി ജഗനാഥാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. സിനിമ ഒടിടിയില്‍ റിലീസ് ചെയ്യാൻ താല്‍പര്യമില്ലെന്ന് നടൻ വിജയ് ദേവെരകൊണ്ട വ്യക്തമാക്കിയതാണ് പുതിയ വാര്‍ത്ത.

ഡിജിറ്റല്‍ റിലീസിനായും സാറ്റലൈറ്റ് റൈറ്റ്‍സിനായും 200 കോടി രൂപയുടെ കരാര്‍ നടന്നുവെന്ന് വാര്‍ത്ത വന്നു. എന്നാല്‍ ഇത് വളരെ കുറച്ചായിപ്പോയി, തിയറ്ററില്‍ ഇതിലധികം ലഭിക്കും എന്നാണ് വിജയ് ദേവെരകൊണ്ട എഴുതിയത്. സിനിമ ഒടിടിയില്‍ റിലീസ് ചെയ്യുന്നതിന് എതിരെയാണ് താനെന്ന് വ്യക്തമാക്കുകയായിരുന്നു വിജയ് ദേവെരകൊണ്ട.  സെപ്‍തംബര്‍ ഒമ്പതിന് ചിത്രം റിലീസ് ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

ചിത്രത്തിലെ വിജയ് ദേവെരകൊണ്ടയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.

അനന്യ പാണ്ഡെയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.
 

PREV
click me!

Recommended Stories

പ്രണവിന്റെ 82 കോടി പടം ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തി
'അവൻ കൈകാലുകൾ അനക്കാൻ, തൊണ്ടയിലൂടെ ആഹാരമിറക്കാൻ പഠിക്കുകയാണ്, ബാല്യത്തിലെന്നപോലെ'; രാജേഷ് കേശവിനെ കുറിച്ച് സുഹൃത്ത്