നടി ലിജോമോള്‍ ജോസ് വിവാഹിതയായി, വരൻ അരുണ്‍ ആന്റണി- ഫോട്ടോകളും വീഡിയോയും

Web Desk   | Asianet News
Published : Oct 05, 2021, 03:37 PM IST
നടി ലിജോമോള്‍ ജോസ് വിവാഹിതയായി, വരൻ അരുണ്‍ ആന്റണി- ഫോട്ടോകളും വീഡിയോയും

Synopsis

ലിജോമോള്‍ ജോസും വയനാട് സ്വദേശിയായ അരുണ്‍ ആന്റണിയും വിവാഹിതരായി.  

ലിജോമോള്‍ ജോസ് (Lijomol Jose) വിവാഹിതയായി. അരുണ്‍ ആന്റണിയാണ് (Arun Antony) വരൻ. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലാണ് വിവാഹം. വയനാട് സ്വദേശിയാണ് അരുണ്‍.

ഇടുക്കി സ്വദേശിയാണ് ലിജോമോള്‍. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് ലിജോമോള്‍ അഭിനയരംഗത്ത് എത്തുന്നത്. കട്ടപ്പനയിലെ ഋത്വിക് റോഷനെന്ന ചിത്രത്തിലും മികച്ച കഥാപാത്രമായി എത്തി. ഹണി ബീ 2.5 സ്‍ട്രീറ്റ് ലൈറ്റ് തുടങ്ങിയവയിലും ലിജോമോള്‍ ജോസ് അഭിനയിച്ചു.

ലിജോമോള്‍ ജോസ് തമിഴ് ചിത്രങ്ങളിലും വേഷമിട്ടു.

സിവപ്പു മഞ്ചള്‍ പച്ചൈയെന്ന ചിത്രത്തിലൂടെയാണ് ആദ്യമായി തമിഴകത്ത് എത്തിയത്. തീതു നൻട്രും എന്ന തമിഴ് ചിത്രം ലിജോമോള്‍ ജോസിന്റേതായി റിലീസ് ചെയ്യാനുണ്ട്. സൂര്യ നായകനാകുന്ന പുതിയ ചിത്രമായ ജയ് ഭീമിലും ലിജോമോള്‍ ജോസ് അഭിനയിച്ചിട്ടുണ്ട്. ജെയ് ഭീം എന്ന ചിത്രത്തില്‍ മികച്ച കഥാപാത്രമാണ് ലിജോമോള്‍ ജോസിന് എന്നാണ് ഫോട്ടോകളില്‍ നിന്ന് വ്യക്തമാകുന്നത്. ടി ജ്ഞാനവേല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജെയ് ഭീം എന്ന ചിത്രം  ലിജോമോള്‍ ജോസിനും ഏറെ പ്രതീക്ഷ നല്‍കുന്ന ഒന്നായതിനാല്‍ മലയാളികളും കാത്തിരിക്കുകയാണ്.

PREV
click me!

Recommended Stories

സംവിധാനം പ്രശാന്ത് ഗംഗാധര്‍; 'റീസണ്‍ 1' ചിത്രീകരണം പൂര്‍ത്തിയായി
അഭിമന്യു സിംഗും മകരന്ദ് ദേശ്പാണ്ഡെയും വീണ്ടും മലയാളത്തില്‍; 'വവ്വാൽ' പൂർത്തിയായി