'ഒരു താത്വിക അവലോകനത്തി'ന് യു സര്‍ട്ടിഫിക്കേറ്റ്, ഇനി തിയറ്ററുകളിലേക്ക്

Web Desk   | Asianet News
Published : Oct 05, 2021, 02:57 PM IST
'ഒരു താത്വിക അവലോകനത്തി'ന് യു സര്‍ട്ടിഫിക്കേറ്റ്, ഇനി തിയറ്ററുകളിലേക്ക്

Synopsis

അഖില്‍ മാരാറിന്റെ സംവിധാനത്തിലുള്ള ചിത്രത്തിന്റെ സെൻസര്‍ കഴിഞ്ഞു.

അഖില്‍ മാരാറിന്റെ (Akhil Marar) സംവിധാനത്തിലുള്ള ചിത്രമാണ് ഒരു താത്വിക അവലോകനം (Oru Thathvika Avalokanam). ജോജു ജോര്‍ജ് ആണ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നത്. ഒരു താത്വിക അവലോകനത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. അജു വര്‍ഗീസും അഭിനയിക്കുന്ന ചിത്രമായ ഒരു താത്വിക അവലോകനം സെൻസര്‍ കഴിഞ്ഞതിനെ കുറിച്ചും റിലീസിനെ കുറിച്ചുള്ളതുമാണ് പുതിയ റിപ്പോര്‍ട്ട്.

ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. നിരഞ്‍ജനും പ്രധാന കഥാപാത്രമാകുന്ന ചിത്രമായ ഒരു താത്വിക അവലോകനം നവംബർ അവസാനത്തോടെയോ ഡിസംബർ ആദ്യവാരമോ മാക്‌സ് ലാബ് തീയറ്ററിൽ എത്തിക്കുമെന്നാണ് സംവിധായകൻ അറിയിച്ചിരിക്കുന്നത്.  എല്ലാവരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒരു താത്വിക അവലോകനം. പൂര്‍ണമായും രാഷ്‍ട്രീയ ആക്ഷേപ ഹാസ്യത്തിനു പ്രാധാന്യം നല്‍കിയിട്ടുള്ളതാണ് ഒരു താത്വിക അവലോകനം.

യോഹാൻ ഫിലിംസിന്റെ ബാനറില്‍ ചിത്രം നിര്‍മിച്ചിരിക്കുന്നത് ഡോ. ഗീവര്‍ഗീസ് യോഹന്നാൻ ആണ്. 

അഖില്‍ മാരാര്‍ ആണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. നന്ദകുമാര്‍ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ പ്രമേയം. നിരഞ്‍ജൻ ആണ് നന്ദകുമാറായി ചിത്രത്തില്‍ വേഷമിടുന്നത്. രസകരമായ മുഹൂര്‍ത്തങ്ങളുള്ളതാകും ചിത്രം എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
 

PREV
click me!

Recommended Stories

മണ്‍ഡേ ടെസ്റ്റില്‍ ധുരന്ദര്‍ എങ്ങനെ?, കളക്ഷനില്‍ ഏഴ് കോടിയുണ്ടെങ്കില്‍ ആ സുവര്‍ണ്ണ നേട്ടം
30-ാമത് ഐഎഫ്എഫ്കെ: സുവർണ്ണചകോരം നേടിയ ചിത്രങ്ങൾ പ്രദർശിപ്പിക്കും